കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ബില്ലിനെതിരെ മുസ്ലിംലീഗിന്റെ വേറിട്ട സമരം; പാര്‍ലമെന്റിന് മുമ്പില്‍ നാലു എംപിമാരുടെ പ്രതിഷേധം

Google Oneindia Malayalam News

ദില്ലി: വിവാദമായ പൗരത്വ ബില്ലിനെതിരെ വേറിട്ട സമരവുമായി മുസ്ലിം ലീഗ്. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍ മുസ്ലിം ലീഗിന്റെ നാല് എംപിമാര്‍ മുദ്രാവാക്യം വിളിച്ച പ്രതിഷേധിച്ചു. പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, അബ്ദുല്‍ വഹാബ്, നവാസ് ഖാനി എന്നിവരാണ് പ്രതിഷേധിച്ചത്. നിയമപരമായും രാഷ്ട്രീയമായും പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

League

ഭരണഘടന സംരക്ഷിക്കുക, വര്‍ഗീയ രാഷ്ട്രീയം ബിജെപി അവസാനിപ്പിക്കു, പൗരത്വ ബില്ല് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുസ്ലിം ലീഗ് എംപിമാര്‍ സമരം നടത്തിയത്. ബില്ല് ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യവെയാണ് ലീഗ് എംപിമാര്‍ പ്രതിഷേധിച്ചത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് അഭയം ചോദിച്ചെത്തിയ മുസ്ലിങ്ങളല്ലാത്ത ആറ് മതക്കാര്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണ് ബില്ല്. ഇതിന് വേണ്ട വ്യവസ്ഥകള്‍ ഇളവ് ചെയ്യണമെന്നാണ് ഭേദഗതി.

സോണിയ ഒഴിയും; ജനുവരിയില്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും, സോണിയയെ പുകഴ്ത്തി അമരീന്ദര്‍സോണിയ ഒഴിയും; ജനുവരിയില്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും, സോണിയയെ പുകഴ്ത്തി അമരീന്ദര്‍

ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ബുദ്ധ, ജൈന മതക്കാര്‍ക്കാണ് പൗരത്വം നല്‍കുക. മുസ്ലിങ്ങളെ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തുണ്ട്. എന്നാല്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട് ലോക്‌സഭയില്‍.

രാജ്യസഭയില്‍ ബില്ല് പാസാക്കാന്‍ അല്‍പ്പം പ്രയാസപ്പെടും. പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്താല്‍ ബില്ല് പരാജയപ്പെട്ടേക്കാം. അതേസമയം, ബില്ല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ ബാധകമാകില്ല. അസം, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളില്‍ ബില്ല് ബാധകമാകില്ല. ഇതുസംബന്ധിച്ച് ബിജെപിയും ഈ സംസ്ഥാനങ്ങളിലെ ഭരണകക്ഷികളും തമ്മില്‍ ധാരണയായിരുന്നു.

English summary
Muslim League MPs hold a protest in Parliament premises against Citizenship Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X