കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഐഎയ്ക്ക് മുസ്ലിം വൈര്യം!!! മുസ്ലിംലീഗ് ദേശീയ അന്വേഷണ ഏജന്‍സിക്കെതിരെ തിരിയുന്നു

മതപണ്ഡിതന്മാരേയും ന്യൂനപക്ഷങ്ങളെയും വേട്ടയാടുന്ന ക്രൂരവിനോദമാണ് എന്‍ഐഎ നടപ്പിലാക്കുന്നതെന്നാണ് ആരോപണം

  • By Sandra
Google Oneindia Malayalam News

ദില്ലി: ദേശീയ അന്വേഷണ ഏജന്‍സിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുസ്‌ലിം ലീഗ്. മതപണ്ഡിതന്മാരേയും ന്യൂനപക്ഷങ്ങളെയും വേട്ടയാടുന്ന ക്രൂരവിനോദമാണ് എന്‍ഐഎ നടപ്പിലാക്കുന്നതെന്ന് ലീഗ് ദേശീയ സമിതി യോഗത്തില്‍ അംഗീകരിച്ച പ്രമേയത്തിലാണ് പരാമര്‍ശമുള്ളത്.

ദില്ലിയില്‍ ചേര്‍ന്ന മുസ്ലിം ലീഗ് സെക്രട്ടറിയേറ്റില്‍ വച്ച് തയ്യാറാക്കിയ പ്രമേയത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സിയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയത്. വിവാദ ഇസ്ലാമിക് പണ്ഡിതന്‍ സാക്കിര്‍ നായിക്കിനെതിരെയും സാക്കിര്‍ നായിക്ക് സ്ഥാപകനായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരെയും എന്‍ഐഎ സ്വീകരിച്ച നിലപാടിനെയും പ്രമേയം കുറ്റപ്പെടുത്തുന്നു.

നേരായ ദിശയിലല്ലെന്ന് പ്രമേയം

നേരായ ദിശയിലല്ലെന്ന് പ്രമേയം

മുസ്ലിം യുവാക്കളെ ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനങ്ങളാണ് എന്‍ഐഎ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ശരിയായ ദിശിയിലല്ല എന്‍ഐഎയുടെ പ്രവര്‍ത്തനമെന്നും ദേശീയ സമിതി യോഗത്തില്‍ അംഗീകാരം ലഭിച്ച പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

 മുസ്ലിം സ്ഥാപനങ്ങള്‍ വേട്ടയാടുന്നു

മുസ്ലിം സ്ഥാപനങ്ങള്‍ വേട്ടയാടുന്നു

രാജ്യത്ത് മറ്റ് മതങ്ങളുടെ അധ്യക്ഷതയിലുള്ള സ്ഥാപനങ്ങളുണ്ടായിരിക്കെ മുസ്ലിം സ്ഥാപനങ്ങളെ എന്‍ഐഎ വേട്ടയാടുകയാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

യുഎപിഎ ചുമത്തുന്നതെന്തിന്

യുഎപിഎ ചുമത്തുന്നതെന്തിന്

മതപ്രബോധനം നടത്തുന്നവര്‍ക്കെതിരെ എന്‍ഐഎ യുഎപിഎ ചുമത്തുകയാണെന്നുമാണ് യോഗത്തിന് ശേഷം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചത്.

സാക്കിര്‍ നായിക് ഇരയോ

സാക്കിര്‍ നായിക് ഇരയോ

വിവാദ സലഫി പണ്ഡിതന്‍ സാക്കിര്‍ നായിക്കിനെതിരെയുള്ള നടപടി ന്യായീകരിക്കാനാവില്ലെന്നും മുസ്ലിം ലീഗ് തയ്യാറാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വിദ്വേഷ പ്രസംഗം നടത്തുന്ന മറ്റുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ എന്‍ഐഎ തയ്യാറാവുന്നില്ലെന്നും ലീഗ് പ്രമേയത്തില്‍ പറയുന്നു.

നിലപാട് വ്യക്തം

നിലപാട് വ്യക്തം

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന അലഹബാദ് ഹൈക്കോടതി വിധി അംഗീകരിക്കാനാവില്ലെന്ന് പ്രമേയം വ്യക്തമാക്കി. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 മതസ്വാതന്ത്ര്യമാണെന്നും വ്യക്തിനിയമം മതസ്വാതന്ത്ര്യത്തിനുള്ളില്‍ വരുന്നതാണെന്നും ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ചൂണ്ടിക്കാണിയ്ക്കുന്നു.

English summary
Muslim league National Investigation Agency over targetting muslims. Muslim league approved the resolution about NIA in a national level meeting held at Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X