• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാമക്ഷേത്ര നിര്‍മ്മാണം:പ്രിയങ്ക ഗാന്ധിയുടെ നിലപാടില്‍ മുസ്ലീം ലീഗില്‍ അമര്‍ഷം; അടിയന്തിര യോഗം

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മാണത്തെ പിന്തുണച്ച് കൊണ്ടുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ പ്രസ്താവനക്കെതിരെ മുസ്ലീംലീഗ്. പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ ലീഗീനുള്ളില്‍ അമര്‍ഷം പുകയുകയാണ്.

കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ തന്നെ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അതിനെതിരെ സമസ്ത ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയപമുണ്ടായി. ഇപ്പോഴിത മുസ്ലീം ലീഗും രംഗത്തെത്തിയിരിക്കുകയാണ്.

രാഹുലിന്റെ തിരിച്ചുവരവൊരുക്കാന്‍ പവാറും ഉദ്ധവും, അടുത്ത വര്‍ക്കിംഗ് കമ്മിറ്റിയില്‍, കോണ്‍ഗ്രസില്‍...

മുസ്ലീം ലീഗ്

മുസ്ലീം ലീഗ്

പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ നാളെ ദേശീയ ഭാരവാഹികളുടെ അടിയന്തിര യോഗം മുസ്ലീം ലീഗ് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പാണക്കാട് വെച്ചാണ് യോഗം ചേരുന്നത്.

അയോധ്യ

അയോധ്യ

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടും നിലവിലെ സാഹചര്യവും ചര്‍ച്ച ചെയ്യും. നേരത്തെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് അടക്കമുള്ളവര്‍ സ്വീകരിച്ച നിലപാട് ആയിരുന്നു യുഡിഎഫുമായും മുസ്സീം ലീഗുമായും ഏറെ അടുപ്പം പുലര്‍ത്തുന്ന സമസ്തയെ ചൊടിപ്പിച്ചത്.

രാമക്ഷേത്ര നിര്‍മ്മാണം

രാമക്ഷേത്ര നിര്‍മ്മാണം

വിഷയത്തില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രിയങ്ക ഗാന്ധി കൂടി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് മുസ്ലീം ലീഗ് രംഗത്തെത്തിയിരിക്കുന്നത്. രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണക്കുന്ന കമല്‍നാഥിന്റേയും ദിഗ്വിജയ് സിംഗിന്റേയും നിലപാട് മതേതരവിശ്വാസികളെ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നായിരുന്നു സമസ്ത അഭിപ്രായപ്പെട്ടത്.

cmsvideo
  All You Need To Know About The Ayodhya Ram Mandir Bhoomi Puja and Preparations | Oneindia Malayalam
  സുപ്രഭാതം

  സുപ്രഭാതം

  സുപ്രഭാതം പത്രത്തിന്റെ എഡിറ്റോറിയലില്‍ ആയിരുന്നു സമസ്തയുടെ രംഗത്തെത്തിയത്. ബാബ്‌റി മസ്ജിദ് പള്ളി നിന്നിടത്ത് രാമക്ഷേത്രം പണിയുന്നത് ഇന്ത്യയിലെ മുഴുവന്‍ പേരുടേയും പിന്തുണയോടെയാണെന്ന കമല്‍നാഥിന്റെ പ്രസ്താവന ബാലിശമാണെന്ന് സുപ്രഭാതം എഡിറ്റോറിയലില്‍ പറയുന്നു. 17 കോടി മുസ്ലീങ്ങളുടെ ഹൃദയം കീറി മുറിച്ചാണ് രാമക്ഷേത്രത്തിന് തറക്കല്ലിടുന്നതെന്ന് കമല്‍മാഥ് കാണാതെ പോയെന്നും എഡിറ്റോറിയലില്‍ പറയുന്നു.

  അയോധ്യ

  അയോധ്യ

  ആഗസ്റ്റ് 5 ന് അയോധ്യയില്‍ നടക്കുന്ന ഭൂമി പൂജക്ക് ആശംസ നേര്‍ന്നുകൊണ്ടാണ് പ്രിയങ്ക രംഗത്തെത്തുന്നത്. ദേശിയ ഐക്യവും സാഹോദര്യവും ഊട്ടി ഉറപ്പിക്കുന്നതാകട്ടെ ചടങ്ങെന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. 'ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത എന്നിവയാണ് ദീനബന്ധു രാമ എന്ന പേരിന്റെ സാരം. രാമന്‍ എല്ലാവരോടൊപ്പവുമെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

  രാമഭക്തി

  രാമഭക്തി

  യുഗങ്ങളായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് മുഴുവന്‍ രാമന്‍ ഐക്യത്തിന്റെ ഉറവിടമായിരുന്നു. ലേകം മുഴുവന്‍ രാമായണം മായാത്ത മുദ്ര പതിപ്പിച്ചു. ശ്രീരാമന്‍ എല്ലാവരുടേതുമാണ്. ജനങ്ങളുടെ ക്ഷേമമാണ് രാമന്‍ ആഗ്രഹിച്ചത്. അതുകൊണ്ട് രാമന്‍ മര്യാദ പുരുഷന്‍ എന്നാണ് അറിയപ്പെടുന്നത്. എന്നും പ്രിയങ്കാഗാന്ധി പറഞ്ഞു. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാള്‍ രാമഭക്തി തുറന്ന് പ്രകടിപ്പിക്കുന്നത്.

  ഭൂമി പൂജ

  ഭൂമി പൂജ

  ആഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടുന്നത്. ഇതിനകം തന്നെ ഇവിടെ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ പൊലീസ് ബാരിക്കേടുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. അയോധ്യയിലേത്ത് പ്രത്യേകം ക്ഷണം ലഭിച്ചവരെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിരിക്കുന്നത്.ഭൂമി പൂജയുടെ ഭാഗമായി അയോധ്യയിലെ വീടുകളിലും കെട്ടിടുങ്ങളിലുമെല്ലാം കാവി പൂശിയിരിക്കുകയാണ്.

  English summary
  Muslim League opposes AICC General Secretary Priyanka Gandhi's statement supporting the construction of Ram temple in Ayodhya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X