കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിന്നയുടെ ചിത്രം നശിപ്പിക്കാന്‍ ഒരു ലക്ഷം..... അലിഖഡില്‍ സംഘര്‍ഷം!! മുസ്ലീം മഹാസംഘിന്റെ ഗംഭീര ഓഫര്‍!

ജിന്നയുടെ ചിത്രം നശിപ്പിക്കാന്‍ ഒരു ലക്ഷം രൂപയുടെ ഓഫര്‍

Google Oneindia Malayalam News

ലഖ്‌നൗ: മുഹമ്മദലി ജിന്നയുടെ പേരില്‍ അലിഖഡില്‍ തുടങ്ങിയ സംഘര്‍ഷം ഉടനൊന്നും തീരാന്‍ പോകുന്നില്ലെന്നാണ് സൂചന. തീവ്രഹിന്ദു സംഘടനകള്‍ക്ക് പുറമേ മുസ്ലീം സംഘടനകളും ഈ വിഷയത്തില്‍ തലയിട്ടിരിക്കുകയാണ്. പക്ഷേ ഇത്തവണ വ്യത്യസ്തമാണ് കാര്യങ്ങള്‍. ഒരിക്കലും ഒരുമിക്കില്ല എന്ന് കരുതിയവരാണ് ഇപ്പോള്‍ ഒന്നിച്ചിരിക്കുന്നത്. ജിന്നയുടെ പ്രതിമ എന്തായാലും അലിഗഡില്‍ വേണ്ടെന്നാണ് ഓള്‍ ഇന്ത്യ മുസ്ലീം മഹാസംഘ് പറയുന്നത്.

പാകിസ്താന്‍ സ്ഥാപകനായ ജിന്നയുടെ ചിത്രം വലിച്ചുകീറി നശിപ്പിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും മുസ്ലീം മഹാസംഘ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏതൊരാളും വീണുപോകുന്ന തരത്തിലുള്ള വാഗ്ദാനം കൂടിയാണിത്. എന്നാല്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥി യൂണിയന്‍ രംഗത്തുള്ളതിനാല്‍ കാര്യങ്ങള്‍ വലിയ പ്രശ്‌നത്തിലേക്കാണ് പോവുന്നത് എന്നാണ് സൂചന.

പ്രശ്‌നം കത്തുന്നു....

പ്രശ്‌നം കത്തുന്നു....

അലിഗഡില്‍ കാര്യങ്ങള്‍ വിചാരിച്ച രീതിയലല്ല പോവുന്നത്. പ്രശ്‌നമുണ്ടാവാനുള്ള സാഹചര്യം മുന്‍നിര്‍ത്തി കഴിഞ്ഞ ദിവസം ജില്ലാ മജിസ്‌ട്രേറ്റ് ഇവിടെ ഇന്റര്‍നെറ്റ് നിരോധിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തെയൊക്കെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഇപ്പോള്‍ മുസ്ലീം മഹാസംഘ് പ്രസ്താവന നടത്തിയിരിക്കുന്നത്. അതായത് അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് ഇത്. പണം നല്‍കുമെന്ന് കരുതി വിദ്യാര്‍ത്ഥികള്‍ ചിത്രം നശിപ്പിക്കാനെത്തിയാല്‍ അത് വലിയ സംഘര്‍ഷങ്ങള്‍ക്കും കാരണമാകും.

പാകിസ്താനില്‍ ഇല്ല പിന്നല്ലേ......

പാകിസ്താനില്‍ ഇല്ല പിന്നല്ലേ......

ജിന്നയുടെ ചിത്രം ഒരു കാരണവശാലും യൂണിവേഴ്‌സിറ്റിയില്‍ വേണ്ടെന്ന് മുസ്ലീം മഹാസംഘ് പറയുന്നു. പാകിസ്താനില്‍ ഇന്ത്യന്‍ നേതാക്കളുടെ ചിത്രമൊന്നും പ്രദര്‍ശിപ്പിക്കുന്നില്ല. ഒരു സംഘടനയും ഇതിനെ പ്രോത്സാഹിപ്പിക്കുന്നുമില്ല. പിന്നെന്തിനാണ് സ്വാതന്ത്ര്യ സമരത്തിന്റെ പേരും പറഞ്ഞ് ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടാക്കുന്നതെന്ന് സംഘടനാ നേതാവായ ഫര്‍ഹത്ത് അലി ഖാന്‍ ചോദിക്കുന്നു. ജിന്ന സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്താലും അദ്ദേഹത്തിന്റെ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് തങ്ങളുടെ തീരുമാനമെന്ന് ഫര്‍ഹത്ത് പറയുന്നു.

മുസ്ലീങ്ങള്‍ വെറുക്കുന്നു

മുസ്ലീങ്ങള്‍ വെറുക്കുന്നു

ജിന്നയുടെ ചിത്രം കത്തിക്കണമെന്നാണ് താന്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്യുന്നത്. അതല്ലെങ്കില്‍ ആ ചിത്രം വലിച്ചുകീറണം. വെറുതെ ആരും ഒന്നും ചെയ്യേണ്ട. അതിന് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും ഫര്‍ഹത്ത് പറയുന്നു. എന്തിനാണ് വിദ്യാര്‍ത്ഥികള്‍ ജിന്നയുടെ ചിത്രത്തെഇത്ര ആരാധിക്കുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ ജിന്നയെയും പാകിസ്താനെയും അങ്ങേയറ്റം വെറുക്കുന്നവരാണ്. എന്നിട്ടും ഇത്തരം നീക്കങ്ങള്‍ സര്‍വകലാശാലയില്‍ നടക്കുന്നത് മുസ്ലീങ്ങള്‍ തീവ്രവാദികളാണെന്ന പൊതുബോധത്തിന് കാരണമാകുമെന്നും ഫര്‍ഹത്ത് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ കലിപ്പില്‍

വിദ്യാര്‍ത്ഥികള്‍ കലിപ്പില്‍

മുസ്ലീം മഹാസംഘിന്റെ വിവാദ പരാമര്‍ശത്തില്‍ അലിഖഡിലെ വിദ്യാര്‍ത്ഥികള്‍ കലിപ്പിലാണ്. ഒരുകാരണവശാലും ഈ നീക്കത്തെ അംഗീകരിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അതേസമയം വിദ്യാര്‍ത്ഥികളുമായി വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. അക്രമം പാടില്ലെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥികളോട് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ പ്രശ്‌നത്തില്‍ വൈസ് ചാന്‍സലറുടെ മൗനം നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. സംഭവത്തെ അദ്ദേഹം അപലപിക്കാത്തതും ചര്‍ച്ചയായിരുന്നു.

യോഗിയുടെ സംഘടന

യോഗിയുടെ സംഘടന

മുസ്ലീം മഹാസംഘിന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ബിജെപിയുടെ പിന്തുണയുണ്ടെന്നാണ് സൂചന. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സംഘടനയായ ഹിന്ദുയുവവാഹിനിയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികളെ യൂണിവേഴ്‌സിറ്റിയില്‍ തല്ലിച്ചതച്ചത്. ഇതിന് പോലീസും കൂട്ടുനിന്നെന്നാണ് സൂചന. ലാത്തിച്ചാര്‍ജില്‍ ഏറ്റവുമധികം തല്ല് കിട്ടിയത് വിദ്യാര്‍ത്ഥികളാണ്. എന്നാല്‍ ഹിന്ദുയുവവാഹിനിക്കെതിരെ കേസെടുക്കാനൊന്നും പോലീസ് തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടെ സംഘടന തന്നെ അക്രമം അഴിച്ചുവിടുമ്പോള്‍ തടുക്കേണ്ടതില്ലെന്ന് സര്‍ക്കാരില്‍ നിന്ന് തന്നെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

ബിജെപിയുടെ നുണക്കഥ... ഹിന്ദുക്കളെ കൊന്നൊടുക്കുന്നു, ജിഹാദി കണക്ഷന്‍, മരിക്കാത്തവരും രക്തസാക്ഷി!!ബിജെപിയുടെ നുണക്കഥ... ഹിന്ദുക്കളെ കൊന്നൊടുക്കുന്നു, ജിഹാദി കണക്ഷന്‍, മരിക്കാത്തവരും രക്തസാക്ഷി!!

രാഷ്ട്രപതിയെ അയാളെന്ന് വിളിച്ച് ജിമ്മി, സ്മൃതി ഇറാനി സീരിയല്‍ നടി, പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയരാഷ്ട്രപതിയെ അയാളെന്ന് വിളിച്ച് ജിമ്മി, സ്മൃതി ഇറാനി സീരിയല്‍ നടി, പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

English summary
Muslim Mahasangh chief announces Rs 1 lakh reward for destroying Jinnah posters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X