കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുനീത് കുമാറിന് വേണ്ടി ജാവേദ് നോമ്പ് ഉപേക്ഷിച്ചു! മനുഷ്യത്വമാണ് വലുതെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം..

പാട്ന ഗോപാൽഖഞ്ച് സദർ ആശുപത്രിയിലായിരുന്നു മതങ്ങൾക്കപ്പുറമാണ് മനുഷ്യസ്നേഹമെന്ന് തെളിയിക്കുന്ന സംഭവങ്ങളുണ്ടായത്.

  • By Desk
Google Oneindia Malayalam News

പാട്ന: ആരോഗ്യമുള്ള ഏതൊരു വിശ്വാസിയും റംസാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കണമെന്നാണ് ഇസ്ലാം മതത്തിൽ പറയുന്നത്. പാട്ന ഗോപാൽഖഞ്ച് സ്വദേശിയായ ജാവേദ് ആലവും ഈ നിർദേശം പാലിക്കുന്ന മതവിശ്വാസിയായണ്. പക്ഷേ, എട്ടു വയസുകാരൻ പുനീതിന്റെ ജീവൻ രക്ഷിക്കാൻ നോമ്പ് ഉപേക്ഷിക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടപ്പോൾ ജാവേദ് ആലമിന് മറിച്ചൊന്നും ആലോചിക്കാനുണ്ടായില്ല. പാട്ന ഗോപാൽഖഞ്ച് സദർ ആശുപത്രിയിലായിരുന്നു മതങ്ങൾക്കപ്പുറമാണ് മനുഷ്യസ്നേഹമെന്ന് തെളിയിക്കുന്ന സംഭവങ്ങളുണ്ടായത്.

മഴയ്ക്ക് വേണ്ടി സർക്കാർ ചെലവിൽ യാഗം! ഇന്ദ്രനെ പ്രസാദിപ്പിച്ച് മഴ പെയ്യിക്കുമെന്ന് ഗുജറാത്ത് സർക്കാർമഴയ്ക്ക് വേണ്ടി സർക്കാർ ചെലവിൽ യാഗം! ഇന്ദ്രനെ പ്രസാദിപ്പിച്ച് മഴ പെയ്യിക്കുമെന്ന് ഗുജറാത്ത് സർക്കാർ

ഗോപാൽഖഞ്ച് സ്വദേശിയായ ജാവേദ് ആലമാണ് എട്ടു വയസുകാരന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി തന്റെ റംസാൻ നോമ്പ് ഉപേക്ഷിച്ചത്. സദർ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പച്ച പുനീത് കുമാർ എന്ന എട്ടു വയസുകാരന് രക്തം നൽകാനായാണ് ജാവേദ് ആലം നോമ്പ് ഉപേക്ഷിച്ചത്. എന്നാൽ നല്ലൊരു കാര്യത്തിന് വേണ്ടി നോമ്പ് ഉപേക്ഷിക്കുന്നതിൽ ജാവേദിന് മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. മനുഷ്യത്വമാണ് എല്ലാറ്റിനും ഉപരിയെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാമെന്നായിരുന്നു ഇതേക്കുറിച്ചുള്ള ജാവേദിന്റെ പ്രതികരണം.

എട്ട് വയസുകാരൻ...

എട്ട് വയസുകാരൻ...

തലസൈമ രോഗം ബാധിച്ച എട്ട് വയസുകാരൻ പുനീത് കുമാറിനെ ബുധനാഴ്ച ഉച്ചയോടെയാണ് ഗോപാൽഖഞ്ച് സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിലെ ഹീമോഗ്ലോബിൻ ഗണ്യമായി കുറഞ്ഞതിനാൽ പുനീത് അവശനിലയിലായിരുന്നു. എത്രയും പെട്ടെന്ന് ആവശ്യമായ രക്തം കയറ്റണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. ഇതോടെ രക്തദാതാക്കളെ കണ്ടെത്താനായി പുനീതിന്റെ പിതാവ് ഭൂപേന്ദ്രകുമാറിന്റെ ശ്രമങ്ങൾ.

 ജാവേദിലേക്ക്...

ജാവേദിലേക്ക്...

എ പോസിറ്റീവ് ഗ്രൂപ്പിൽപ്പെട്ട രക്തമായിരുന്നു പുനീത് കുമാറിന് ആവശ്യമുണ്ടായിരുന്നത്. നിർഭാഗ്യവശാൽ അടുത്ത ബന്ധുക്കളിലോ സുഹൃത്തുക്കളിലോ എ പോസിറ്റീവ് ഗ്രൂപ്പിൽപ്പെട്ട ആരുമുണ്ടായിരുന്നില്ല. തുടർന്ന് ആശുപത്രിയിലെ ഒരു സ്വീപ്പറാണ് രക്തദാന സൊസൈറ്റിയെക്കുറിച്ച് ഭൂപേന്ദ്രകുമാറിനോട് പറഞ്ഞത്. ആശുപത്രിയിൽ നിന്നും കിട്ടിയ ഫോൺ നമ്പറിൽ ഭൂപേന്ദ്ര കുമാർ വിളിച്ചപ്പോൾ അൻവർ ഹുസൈൻ എന്നായാളാണ് ഫോൺ എടുത്തത്. ഡിസ്ട്രിക്ട് ബ്ലഡ് ഡോണർ ടീം അംഗമായ അൻവർ ഹുസൈൻ ഉടൻതന്നെ ജാവേദ് ആലമിനെ വിവരമറിയിച്ചു.

 ആശുപത്രിയിലേക്ക്...

ആശുപത്രിയിലേക്ക്...

എ പോസിറ്റീവ് രക്തം ആവശ്യമുണ്ടെന്ന വിവരമറിഞ്ഞ് ജാവേദ് ആലം സദർ ആശുപത്രിയിലേക്ക് കുതിച്ചെത്തി. എന്നാൽ റംസാൻ നോമ്പ് അനുഷ്ഠിക്കുന്ന ജാവേദിൽ നിന്ന് രക്തം സ്വീകരിക്കാനാകില്ലെന്നായിരുന്നു ഡോക്ടർമാരുടെ വാദം. നോമ്പ് മുറിച്ചാൽ രക്തം എടുക്കാമെന്നും ഡോക്ടർമാർ അറിയിച്ചു. ഇതോടെയാണ് ജാവേദ് നോമ്പ് ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

ഇസ്ലാമിൽ...

ഇസ്ലാമിൽ...

രക്തം നൽകിയതുകൊണ്ട് നോമ്പ് മുറിയില്ലെങ്കിലും, നോമ്പുകാരൻ രക്തം നൽകുന്നത് അയാളുടെ ശരീരത്തെ കൂടുതൽ ക്ഷീണിപ്പിക്കുമെന്നതിനാലാണ് ജാവേദിനോട് നോമ്പ് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്. എന്തായാലും എട്ടു വയസുകാരന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി നോമ്പ് ഉപേക്ഷിച്ചതിൽ ജാവേദിനും സങ്കടമില്ല. മനുഷ്യത്വമാണ് എല്ലാറ്റിനും ഉപരിയെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാമെന്നായിരുന്നു ജാവേദിന്റെ പ്രതികരണം.

ടെക്കിയായ യുവതി കിടപ്പുമുറിയിൽ വെട്ടേറ്റ് മരിച്ചനിലയിൽ, ചോരയിൽ കുളിച്ച് ഭർത്താവും! ചാലക്കുടിയിൽ ടെക്കിയായ യുവതി കിടപ്പുമുറിയിൽ വെട്ടേറ്റ് മരിച്ചനിലയിൽ, ചോരയിൽ കുളിച്ച് ഭർത്താവും! ചാലക്കുടിയിൽ

English summary
muslim man breaks ramzan fast to help a boy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X