ബിജെപിക്ക് വോട്ടു ചെയ്തു; മുസ്ലീം യുവതിയെ മൊഴിചൊല്ലി
ഗുവാഹതി: വിവാഹ മോചനത്തിന് പലതരം വിചിത്രമായ കാരണങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഭര്‍ത്താവിന്റെ അനിഷ്ടത്തിന് പാത്രമായ ഭാര്യമാരാണ് വിവാഹമോചനത്തിന് പലപ്പോഴും ഇരയാവുക. പ്രത്യേകിച്ചും മുസ്ലീം സമുദായത്തില്‍. മൂന്നുതവണ മൊഴിചൊല്ലിയാല്‍ വേര്‍പിരിയാമെന്നതിനാല്‍ പലരും ഇത് ദുരുപയോഗം ചെയ്യുന്നത് പതിവാണ്.
ഇത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് അസമില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ താന്‍ നിര്‍ദ്ദേശിച്ചയാള്‍ക്ക് വോട്ടു ചെയ്തില്ലയെന്നതാണ് വിവാഹ മോചനത്തിന് കാരണം. കോണ്‍ഗ്രസിന് വോട്ടു ചെയ്യണമന്നായിരുന്നു ഭര്‍ത്താവ് നിര്‍ദ്ദേശിച്ചത്. എന്നാല്‍, ഭാര്യയാകട്ടെ ബിജെപിക്കാണ് വോട്ടു ചെയ്തത്. ഇക്കാര്യമറിഞ്ഞയുടന്‍ ഭര്‍ത്താവ് മുത്തലാക്കിലൂടെ വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നു.

സോനിത്പുര്‍ ജില്ലിയിലെ ദോനം ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ പഞ്ചായത്ത് സമതി ഗ്രാമീണരെല്ലാം കോണ്‍ഗ്രസിന് വോട്ടു ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. നിര്‍ദ്ദേശം മറികടന്ന് ദില്‍വാര ബീഗം എന്ന മുസ്ലീം യുവതി കാസ്റ്റ് വോട്ടിലൂടെ ബിജെപിക്ക് വോട്ടു ചെയ്തു. വീട്ടില്‍ മടങ്ങിയെത്തിയശേഷം ഭര്‍ത്താവിനോട് ഇക്കാര്യം പറയുകയായിരുന്നു.
ഗ്രാമത്തിലെ മുതിര്‍ന്നവരെയും തന്റെയും നിര്‍ദ്ദേശം അനുസരിക്കാത്തയാള്‍ക്ക് ജീവിതത്തിലും സ്ഥാനമില്ലെന്നായിരുന്നു ഭര്‍ത്താവിന്റെ തീരുമാനം. പത്തുവര്‍ഷം നീണ്ട ദാമ്പത്യം തെരഞ്ഞെടുപ്പിന് വോട്ടു ചെയ്തതിന്റെ പേരില്‍ അങ്ങിനെ അവസാനിക്കുകയും ചെയ്തു.












Click it and Unblock the Notifications