കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം വൃദ്ധനെ മര്‍ദ്ദിച്ച് അവശനാക്കി പന്നിമാംസം തീറ്റിച്ചു; നടുക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്ത്

Google Oneindia Malayalam News

Recommended Video

cmsvideo
ബീഫ് വിറ്റതിന്റെ പേരില്‍ വൃദ്ധന് ക്രൂര മര്‍ദ്ദനം

ഗുവാഹത്തി: മുസ്ലിം വൃദ്ധനെ ക്രൂരമായി മര്‍ദ്ദിക്കുകയും പന്നി മാംസം തീറ്റിക്കുകയും ചെയ്തു. അസമിലെ ബിശ്വനാഥ് ജില്ലയിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. 68കാരനായ ഷൗക്കത്ത് അലിക്കാണ് മര്‍ദ്ദനമേറ്റത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. ബീഫ് വില്‍പ്പന നടത്തിയെന്നാരോപിച്ചാണ് ഷൗക്കത്ത് അലിക്ക് നേരെ ഒരുകൂട്ടം ആളുകള്‍ ആക്രമണം നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വീഡിയോ പ്രചരിച്ചതോടെ പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ബീഫ് വിറ്റതിനുള്ള ശിക്ഷയായിട്ടാണ് വൃദ്ധനെ പന്നി മാംസം തീറ്റിച്ചതത്രെ. ഇയാളെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൗക്കത്ത് അലി വിദേശിയാണെന്നും മര്‍ദ്ദിച്ചവര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം....

ക്രൂരമായ മര്‍ദ്ദനം

ക്രൂരമായ മര്‍ദ്ദനം

ഷൗക്കത്ത് അലി ബീഫ് വില്‍പ്പന നടത്തിയെന്ന് പറഞ്ഞാണ് അക്രമികള്‍ മര്‍ദ്ദിച്ചത്. ഇയാളെ നിലത്തിട്ട് ഉരുട്ടുകയും ദേഹം മൊത്തം മാലിന്യമാക്കുകയും ചെയ്തു. മുട്ടുകുത്തി നിന്ന് എന്നെ പോകാന്‍ അനുവദിക്കണമെന്ന് ഷൗക്കത്ത് അലി യാചിക്കുന്നതും വീഡിയോയില്‍ കാണാം.

 പന്നി മാംസം കഴിക്കാന്‍

പന്നി മാംസം കഴിക്കാന്‍

പരസ്യമായിട്ടാണ് വൃദ്ധനെ മര്‍ദ്ദിച്ചത്. ശേഷം ഇയാളെ പന്നി മാംസം കഴിക്കാന്‍ നിര്‍ബന്ധിച്ചു. ബീഫ് വിറ്റതിനുള്ള ശിക്ഷയായിരുന്നുവത്രെ ഇത്. ഷൗക്കത്ത് അലി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു കേസുകള്‍ എടുത്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് അറിയിച്ചു.

സഹോദരന്‍ പരാതി നല്‍കി

സഹോദരന്‍ പരാതി നല്‍കി

ഷൗക്കത്ത് അലിയുടെ സഹോദരന്‍ പരാതി നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ പരിശോധിച്ച പോലീസ് ഇതില്‍ നിന്ന് തിരിച്ചറിഞ്ഞ അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം തുടങ്ങിയെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ബംഗ്ലാദേശിയാണോടാ...

ബംഗ്ലാദേശിയാണോടാ...

ബീഫ് വില്‍ക്കാന്‍ ലൈസന്‍സ് ഉണ്ടോ എന്ന് അക്രമികള്‍ ഷൗക്കത്ത് അലിയോട് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇയാള്‍ ബംഗ്ലാദേശില്‍ നിന്ന് വന്നതാണെന്നും ചിലര്‍ മര്‍ദ്ദനത്തിനിടെ പറയുന്നു. ബംഗ്ലാദേശിയാണോടാ എന്ന് ചോദിച്ചാണ് പലരും മര്‍ദ്ദിക്കുന്നത്.

 35 വര്‍ഷമായി ഹോട്ടല്‍ നടത്തുന്നു

35 വര്‍ഷമായി ഹോട്ടല്‍ നടത്തുന്നു

തേസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലാണ് ബിശ്വനാഥ് എന്ന സ്ഥലം ഉള്‍പ്പെടുക. ഇവിടെ ഏപ്രില്‍ 11നാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിശ്വനാഥ് ചരിയാലിയില്‍ 35 വര്‍ഷമായി ഹോട്ടല്‍ നടത്തുന്നയാളാണ് ഷൗക്കത്ത് അലി. പോലീസെത്തിയാണ് ഇയാളെ അക്രമികളില്‍ നിന്ന് രക്ഷിച്ചത്.

അസമില്‍ നിരോധിച്ചിട്ടില്ല

അസമില്‍ നിരോധിച്ചിട്ടില്ല

ബീഫ് വില്‍പ്പന അസമില്‍ നിരോധിച്ചിട്ടില്ല. കൊക്രാജറിലെ മുസ്ലിംകളല്ലാത്ത പത്ത് വിവിധ സമുദായങ്ങള്‍ ബീഫ് കഴിക്കുന്നവരാണ്. എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് വിദ്വേഷ പ്രചാരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് വൃദ്ധനെതിരെ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രജിസ്റ്ററില്‍ തന്റെ പേരുണ്ടോ

രജിസ്റ്ററില്‍ തന്റെ പേരുണ്ടോ

അസമില്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നുണ്ട്. രജിസ്റ്ററില്‍ തന്റെ പേരുണ്ടോ എന്നും അക്രമികള്‍ ഷൗക്കത്ത് അലിയോട് ചോദിച്ചു. നിയമവിരുദ്ധമായി താമസിക്കുന്നവരെ പുറത്താക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നത്.

40 ലക്ഷം പേരെ ഒഴിവാക്കി

40 ലക്ഷം പേരെ ഒഴിവാക്കി

കഴിഞ്ഞവര്‍ഷം പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് രൂപം തയ്യാറാക്കിയിരുന്നു. മൂന്ന് കോടി അപേക്ഷകരില്‍ നിന്ന് 40 ലക്ഷം പേരെ ഒഴിവാക്കിയാണ് പട്ടിക തയ്യാറാക്കിയത്. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടുകയും പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കുകയും ചെയ്തിട്ടുണ്ട്.

പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് ബിജെപി

പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് ബിജെപി

തിങ്കളാഴ്ച ബിജെപി പുറത്തിറക്കിയ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പൗരത്വ രജിസ്റ്റര്‍ വളരെ വേഗം പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു.

കുതിച്ചുകയറി രാഹുല്‍ ഗാന്ധി; മോദി വേണ്ടെന്ന് ദക്ഷിണേന്ത്യക്കാര്‍!! ഏറ്റവും പുതിയ സര്‍വ്വെ ഫലംകുതിച്ചുകയറി രാഹുല്‍ ഗാന്ധി; മോദി വേണ്ടെന്ന് ദക്ഷിണേന്ത്യക്കാര്‍!! ഏറ്റവും പുതിയ സര്‍വ്വെ ഫലം

English summary
Assam Muslim Man Abused, Forced To Eat Pork For Allegedly Selling Beef
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X