കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു പെണ്‍കുട്ടിയെ മുസ്ലിം യുവാവ് പ്രണയിച്ചു..മണിക്കൂറുകളോളം കെട്ടിയിട്ട് തല്ലിക്കൊന്നു..!!

  • By അനാമിക
Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചതിന് മുസ്ലിം യുവാവിനെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ഗുഹാം ജില്ലയിലാണ് ഇരുപതുകാരനായ മുഹമ്മദ് ശാലിക് എന്ന യുവാവ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഗുലാം എന്ന സ്ഥലത്തെ റാസ കോളനിയിലെ താമസക്കാരനാണ് കൊല്ലപ്പെട്ട മുഹമ്മദ് ശാലിക്. അയല്‍ഗ്രാമത്തിലെ ഹിന്ദു പെണ്‍കുട്ടിയുമായി ശാലിക് ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു.

DEATH

ബുധനാഴ്ച പെണ്‍കുട്ടിയും ശാലികും തമ്മില്‍ കണ്ടിരുന്നു. പെണ്‍കുട്ടിയുടെ നിര്‍ബന്ധപ്രകാരമാണ് ഇയാള്‍ ഗുലാമില്‍ കാണാന്‍ എത്തിയത്. തുടര്‍ന്ന് ബൈക്കില്‍ പെണ്‍കുട്ടിയെ അവളുടെ വീട്ടിലെത്തിക്കുകയും ചെയ്തു. അവിടെ വെച്ച് ഇരുവരേയും നാട്ടുകാര്‍ കാണുകയും യുവാവിനെ മര്‍ദ്ദിക്കുകയുമായിരുന്നു. മരത്തില്‍ കെട്ടിയിട്ട് മണീക്കൂറുകളോളം ഗ്രാമീണര്‍ ശാലികിനെ തല്ലിച്ചതച്ചു.

MURDER

സംഭവം അറിഞ്ഞ് യുവാവിന്റെ ബന്ധുക്കള്‍ സ്ഥലത്തെത്തി. ഉടനെ തന്നെ ശാലികിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ ഇരുവരോടും പരസ്പരം കാണരുതെന്നും ഗ്രാമത്തില്‍ വരരുതെന്നും അയല്‍വാസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. ഗുംല നഗരത്തില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

English summary
Muslim man in Ranchi bruttally beaten to death for loving hindu girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X