കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബക്രീദിന് പച്ചക്കറി നിരോധിക്കണമെന്ന് സംവിധായകന്‍ ഫലഹ് ഫൈസല്‍!

  • By Muralidharan
Google Oneindia Malayalam News

ഗണേശ ചതുര്‍ഥിക്കും ബലി പെരുന്നാളിനുമെല്ലാം സര്‍ക്കാര്‍ ബീഫ് നിരോധിച്ച വാര്‍ത്ത കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും കരുതിക്കാണും ഇവര്‍ക്കെന്താ ഒരു ദിവസം പച്ചക്കറി നിരോധിച്ചാല്‍ എന്ന്. എന്നാല്‍ ആരും ഇത്തരം ഒരു ആവശ്യം ഇത് വരെ മുന്നോട്ട് വെച്ചിരുന്നില്ല. ബെംഗളൂരു സ്വദേശിയായ ഫലഹ് ഫൈസല്‍ ഇതാ ആ ആവശ്യവും മുന്നോട്ട് വെച്ചിരിക്കുകയാണ്.

ബെംഗളൂരുവില്‍ നിന്നുള്ള ചലച്ചിത്ര സംവിധായകന്‍ ഫലഹ് ഫൈസല്‍ എന്ന വെബ്‌സൈറ്റിലൂടെയാണ് ബക്രീദ് ദിനത്തില്‍ പച്ചക്കറികള്‍ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. മുസ്ലീങ്ങള്‍ക്ക് ഒരു മാസം നിരാഹാര വ്രതം എടുക്കാമെങ്കില്‍ പച്ചക്കറി കഴിക്കുന്നവര്‍ക്കും അതാകാമല്ലോ എന്നാണ് ഇയാളുടെ വാദം.

അമര്‍ഷമാണോ കാരണം

അമര്‍ഷമാണോ കാരണം

രാജ്യത്തത്ത് പലയിടങ്ങളിലും ബീഫ് നിരോധിച്ചതില്‍ മുസ്ലീങ്ങള്‍ക്ക് അമര്‍ഷമുണ്ടെന്നും ആ അമര്‍ഷമാണ് ഫലഹ് ഫൈസലിന്റെ പരാതിയില്‍ പ്രതിഫലിക്കുന്നതെന്നുമാണ് ചിലര്‍ പറയുന്നത്. എന്നാല്‍ അങ്ങനെയാണോ കാര്യങ്ങള്‍.

നിരാഹാരം നല്ലതാണ്

നിരാഹാരം നല്ലതാണ്

കറ നല്ലതാണ് എന്ന് പറഞ്ഞത് പോലെ, പ്രയാസമാണെങ്കിലും നിരാഹാരവും നല്ലതാണ് എന്നാണ് ഫലഹ് ഫൈസലിന്റെ വാദം. ചെടികള്‍ക്കും വികാരങ്ങളുണ്ട്. അപ്പോള്‍ അവയെ വെട്ടിമുറിക്കുന്നതും ഒഴിവാക്കേണ്ട കാര്യമല്ലേ.

ആരോഗ്യത്തിനും നല്ലതാണ്

ആരോഗ്യത്തിനും നല്ലതാണ്

പച്ചക്കറികളിലെ വിഷാംശത്തിന്റെ അളവ് കൂടിക്കൊണ്ടിരിക്കുകയാണ് എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരു ദിവസം പച്ചക്കറി ഒഴിവാക്കിയാല്‍ അത് ആരോഗ്യത്തിന് ഗുണം ചെയ്യും.

മട്ടന്‍ ബിരിയാണി കഴിച്ചോളൂ

മട്ടന്‍ ബിരിയാണി കഴിച്ചോളൂ

പച്ചക്കറി ഒഴിവാക്കി എന്ന് കരുതി ആരും വിഷമിക്കേണ്ട. എല്ലാരും മട്ടന്‍ ബിരിയാണി കഴിക്കണം. എല്ലാ മതസ്ഥരെയും മട്ടന്‍ ബിരിയാണി കഴിക്കാന്‍ തന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നുമുണ്ട് ഫൈസല്‍.

 പിന്തുണക്കാനും ആളുകള്‍

പിന്തുണക്കാനും ആളുകള്‍

ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് ഫലഹ് ഫൈസലിന്റെ പരാതി. ആയിരക്കണക്കിന് പേര്‍ പരാതിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

 ട്വിറ്ററില്‍ അപ്‌ഡേറ്റുകള്‍

ട്വിറ്ററില്‍ അപ്‌ഡേറ്റുകള്‍

പരാതിയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് വരുന്ന പത്രവാര്‍ത്തകളെക്കുറിച്ചും ഫലഹ് ഫൈസലിന്റെ ട്വിറ്റര്‍ പേജില്‍ ചൂടന്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്.

English summary
Muslim man launches petition demanding ban on vegetables
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X