Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദു സുഹൃത്തിന്‍റെ അന്ത്യകര്‍മ്മം നടത്തി മുസ്ലീം യുവാവ്, സൗഹൃദത്തിനെന്ത് മതം?

ഭോപ്പാല്‍: മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ പോലും മതത്തിന്റെ വേലിക്കെട്ടുകള്‍ തീര്‍ക്കുന്നവരാണ് ഇന്ന് ഏറെയും. എന്നാല്‍ മനുഷ്യ സ്‌നേഹത്തിന് മതമോ ജാതിയോ ഒന്നു തന്നെ പ്രശ്‌നമല്ലെന്നും സ്‌നേഹത്തിന്റെ മതം സ്‌നേഹം തന്നെയാണെന്നും സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഭോപ്പാലിലെ രണ്ട് സുഹൃത്തുക്കള്‍.

മദ്ധ്യപ്രദേശിലെ ബൈട്ടൂല്‍ ജില്ലക്കാരാണ് ഈ സുഹൃത്തുക്കള്‍. ഇതില്‍ ഒരാള്‍ ഇപ്പോള്‍ ജീവനോടെയില്ല. സന്തോഷ് സിംഗ് താക്കൂറും അബ്ദുള്‍ റസാഖും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. അസുഖബാധിതനായി സന്തോഷ് സിംഗ് താക്കൂര്‍ കഴിഞ്ഞ ദിവസം മരിച്ചു. ഹിന്ദുവായ ഇദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത് മുസ്ലീമായ സുഹൃത്ത് അബ്ദുള്‍ റസാഖ് ആയിരുന്നു.

Madhya Pradesh

സന്തോഷിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്താനുള്ള പണം അദ്ദേഹത്തിന്റെ ഭാര്യയുടെ കൈയ്യില്‍ ഇല്ലായിരുന്നു. ഈ സമയത്താണ് ആത്മമിത്രത്തിന്റെ അന്ത്യകര്‍മ്മം നടത്താനുള്ള എല്ലാ ചെലവുകളും അബ്ദുള്‍ റസാഖ് ഏറ്റെടുത്തത്.

ഹിന്ദുമത വിശ്വാസപ്രകാരമുള്ള എല്ലാ ചടങ്ങുകളും നടത്തിയാണ് റസാഖ് മൃതദേഹം സംസ്‌ക്കരിച്ചത്. എട്ടുവയസുള്ള മകളുണ്ട് സന്തോഷിന്. തങ്ങളുടെ സൗഹൃദത്തിന് മതം തടസമായിരുന്നില്ലെന്നും സുഹൃത്തെന്ന നിലയില്‍ തന്റെ കടമയാണ് ചെയ്തതെന്നും റസാഖ് പറഞ്ഞു. ഒട്ടോറിക്ഷ ഡ്രൈവറാണ് റസാഖ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+