കൊറോണ ബാധിച്ച മുസ്ലിം വൃദ്ധന്റെ മൃതദേഹം ദഹിപ്പിച്ചു; തീരുമാനം പള്ളിക്കമ്മിറ്റി തടസം നിന്നതിനാല്‍...
മുംബൈ: കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ച വ്യക്തികളുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ മതനേതാക്കള്‍ക്ക് വൈമനസ്യം. മരിച്ച വ്യക്തിയുടെ മൃതദേഹം ഖബറടക്കാന്‍ കൊണ്ടുവന്നപ്പോള്‍ ജനക്കൂട്ടം തടസം നിന്നതാണ് ബംഗാളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഇപ്പോള്‍ മറ്റൊരു വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഖബറടക്കത്തിന് പള്ളി കമ്മിറ്റി വൈമനസ്യം കാണിച്ചതിനാല്‍ ഹൈന്ദവ ശ്മശാനത്തിലെത്തിച്ച് ദഹിപ്പിക്കേണ്ടി വന്നു. മുംബൈയിലാണ് ഈ സംഭവം.
കൊറോണ രോഗം വ്യാപിക്കുമെന്ന ഭീതിയാണ് ഇതിനെല്ലാം കാരണം. കേരളത്തില്‍ മരിച്ച രണ്ടു പേരുടെ മൃതദേഹവും സന്നദ്ധ സംഘടനകള്‍ ഏറ്റെടുക്കുകയും ഖബറടക്കുകയും ചെയ്തപ്പോഴാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിചിത്രമായ വിവരങ്ങള്‍. മുംബൈയിലെ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ....

65കാരന്റെ മൃതദേഹം
മുംബൈയിലെ 65കാരന്റെ മൃതദേഹമാണ് പള്ളിക്കമ്മിറ്റി ഏറ്റെടുക്കില്ലെന്ന് അറിയിച്ചത്. കൊറോണ വൈറസ് ബാധ മറ്റുള്ളവരിലേക്കും പടരുമെന്നായിരുന്നു കമ്മിറ്റിയുടെ ഭീതി. എന്നാല്‍ ഇക്കാര്യം അവര്‍ തുറന്നുപറഞ്ഞില്ലത്രെ. പോലീസും മറ്റ് ഉദ്യോഗസ്ഥരും ഖബര്‍സ്ഥാന്റെ കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

സംഭവം ഇങ്ങനെ
മല്‍വാനിയിലെ കളക്ടര്‍ കോംപൗണ്ടില്‍ താമസിക്കുന്ന 65കാരന് ബുധനാഴ്ചയാണ് മരിച്ചത്. ജോഗേശ്വരി ഈസ്റ്റിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. തുടര്‍ന്ന് മലന്ദ് മല്‍വാദ്നി ഖബര്‍സ്ഥാനില്‍ മൃതദേഹം എത്തിച്ചു. എന്നാല്‍ ഖബര്സ്ഥാന് ട്രസ്റ്റ് തടയുകയായിരുന്നു.

പോലീസ് ഇടപെട്ടു
പുലര്‍ച്ചെ നാല് മണിക്ക് മുമ്പായി സംസ്കരിക്കണമെന്നാണ് ആശുപത്രി അധികൃതര്‍ നല്കിയ നിര്‍ദേശം. ഇതുപ്രകാരമാണ് ഖബര്‍സ്ഥാനിലെത്തിച്ചത്. തടഞ്ഞതോടെ പോലീസും ആരോഗ്യപ്രവര്‍ത്തകരും ഇടപെട്ടു. എന്നാല്‍ ഖബര്സ്ഥാന് ഭാരവാഹികള്‍ നിലപാട് മാറ്റിയില്ല.

ഹിന്ദു ശ്മശാനം
സമീപത്തെ ഹിന്ദു ശ്മാശന അധികൃതരുമായി പിന്നീട് പോലീസ് സംസാരിച്ചു. അവര്‍ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായി. തുടര്‍ന്ന് മൃതദേഹം ശ്മശാനത്തിലെത്തിച്ച് ദഹിപ്പിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. അപ്പോഴേക്കും രാവിലെ പത്ത് മണിയായിരുന്നു.

സര്‍ക്കാര്‍ മാനദണ്ഡം ഇങ്ങനെ
കൊറോണ ബാധിച്ച് മരിച്ച വ്യക്തി മുസ്ലിമാണെങ്കില് മരിച്ച സ്ഥലത്തിന്റെ അടുത്ത ഖബര്‍സ്ഥാനില്‍ മറവ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ മാനദണ്ഡമെന്ന് മഹാരാഷ്ട്ര മന്ത്രിയും മല്‍വാനി എംഎല്‍എയുമായ അസ്ലിം ശൈഖ് പറഞ്ഞു. എന്നാല്‍ ഇവിടെ ഇരയുടെ കുടുംബം വിദൂരത്തുള്ള ഖബര്‍സ്ഥാനിലാണ് എത്തിച്ചത്. മാത്രമല്ല ഖബര്സ്ഥാന് അധികൃതരെ അറിയിച്ചില്ല. അതാണ് തടയാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
മാനദണ്ഡങ്ങള്‍ ലംഘിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ചൊവ്വാഴ്ച ഇതേ ഖബര്‍സ്ഥാനില്‍ മറ്റൊരു കൊറോണ രോഗിയുടെ മൃതദേഹം ഖബറടക്കിയിരുന്നുവെന്നും മന്ത്രി അസ്ലം ഖാന് പറഞ്ഞു. പിതാവ് മരിച്ച ശേഷം ആരും സഹായത്തിന് വന്നില്ലെന്ന് മകന് പ്രതികരിച്ചു. മാത്രമല്ല, മൂന്ന് മണിക്കൂറോളം താന്‍ ആശുപത്രിക്ക് പുറത്ത് കാത്തിരുന്നുവെന്നും മകന് പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications