കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ബാധിച്ച മുസ്ലിം വൃദ്ധന്റെ മൃതദേഹം ദഹിപ്പിച്ചു; തീരുമാനം പള്ളിക്കമ്മിറ്റി തടസം നിന്നതിനാല്‍...

  • By Desk
Google Oneindia Malayalam News

മുംബൈ: കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ച വ്യക്തികളുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ മതനേതാക്കള്‍ക്ക് വൈമനസ്യം. മരിച്ച വ്യക്തിയുടെ മൃതദേഹം ഖബറടക്കാന്‍ കൊണ്ടുവന്നപ്പോള്‍ ജനക്കൂട്ടം തടസം നിന്നതാണ് ബംഗാളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഇപ്പോള്‍ മറ്റൊരു വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഖബറടക്കത്തിന് പള്ളി കമ്മിറ്റി വൈമനസ്യം കാണിച്ചതിനാല്‍ ഹൈന്ദവ ശ്മശാനത്തിലെത്തിച്ച് ദഹിപ്പിക്കേണ്ടി വന്നു. മുംബൈയിലാണ് ഈ സംഭവം.

കൊറോണ രോഗം വ്യാപിക്കുമെന്ന ഭീതിയാണ് ഇതിനെല്ലാം കാരണം. കേരളത്തില്‍ മരിച്ച രണ്ടു പേരുടെ മൃതദേഹവും സന്നദ്ധ സംഘടനകള്‍ ഏറ്റെടുക്കുകയും ഖബറടക്കുകയും ചെയ്തപ്പോഴാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിചിത്രമായ വിവരങ്ങള്‍. മുംബൈയിലെ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ....

65കാരന്റെ മൃതദേഹം

65കാരന്റെ മൃതദേഹം

മുംബൈയിലെ 65കാരന്റെ മൃതദേഹമാണ് പള്ളിക്കമ്മിറ്റി ഏറ്റെടുക്കില്ലെന്ന് അറിയിച്ചത്. കൊറോണ വൈറസ് ബാധ മറ്റുള്ളവരിലേക്കും പടരുമെന്നായിരുന്നു കമ്മിറ്റിയുടെ ഭീതി. എന്നാല്‍ ഇക്കാര്യം അവര്‍ തുറന്നുപറഞ്ഞില്ലത്രെ. പോലീസും മറ്റ് ഉദ്യോഗസ്ഥരും ഖബര്‍സ്ഥാന്റെ കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

മല്‍വാനിയിലെ കളക്ടര്‍ കോംപൗണ്ടില്‍ താമസിക്കുന്ന 65കാരന്‍ ബുധനാഴ്ചയാണ് മരിച്ചത്. ജോഗേശ്വരി ഈസ്റ്റിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. തുടര്‍ന്ന് മലന്ദ് മല്‍വാദ്‌നി ഖബര്‍സ്ഥാനില്‍ മൃതദേഹം എത്തിച്ചു. എന്നാല്‍ ഖബര്‍സ്ഥാന്‍ ട്രസ്റ്റ് തടയുകയായിരുന്നു.

പോലീസ് ഇടപെട്ടു

പോലീസ് ഇടപെട്ടു

പുലര്‍ച്ചെ നാല് മണിക്ക് മുമ്പായി സംസ്‌കരിക്കണമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ നിര്‍ദേശം. ഇതുപ്രകാരമാണ് ഖബര്‍സ്ഥാനിലെത്തിച്ചത്. തടഞ്ഞതോടെ പോലീസും ആരോഗ്യപ്രവര്‍ത്തകരും ഇടപെട്ടു. എന്നാല്‍ ഖബര്‍സ്ഥാന്‍ ഭാരവാഹികള്‍ നിലപാട് മാറ്റിയില്ല.

ഹിന്ദു ശ്മശാനം

ഹിന്ദു ശ്മശാനം

സമീപത്തെ ഹിന്ദു ശ്മാശന അധികൃതരുമായി പിന്നീട് പോലീസ് സംസാരിച്ചു. അവര്‍ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായി. തുടര്‍ന്ന് മൃതദേഹം ശ്മശാനത്തിലെത്തിച്ച് ദഹിപ്പിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. അപ്പോഴേക്കും രാവിലെ പത്ത് മണിയായിരുന്നു.

സര്‍ക്കാര്‍ മാനദണ്ഡം ഇങ്ങനെ

സര്‍ക്കാര്‍ മാനദണ്ഡം ഇങ്ങനെ

കൊറോണ ബാധിച്ച് മരിച്ച വ്യക്തി മുസ്ലിമാണെങ്കില്‍ മരിച്ച സ്ഥലത്തിന്റെ അടുത്ത ഖബര്‍സ്ഥാനില്‍ മറവ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ മാനദണ്ഡമെന്ന് മഹാരാഷ്ട്ര മന്ത്രിയും മല്‍വാനി എംഎല്‍എയുമായ അസ്ലിം ശൈഖ് പറഞ്ഞു. എന്നാല്‍ ഇവിടെ ഇരയുടെ കുടുംബം വിദൂരത്തുള്ള ഖബര്‍സ്ഥാനിലാണ് എത്തിച്ചത്. മാത്രമല്ല ഖബര്‍സ്ഥാന്‍ അധികൃതരെ അറിയിച്ചില്ല. അതാണ് തടയാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

മാനദണ്ഡങ്ങള്‍ ലംഘിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ചൊവ്വാഴ്ച ഇതേ ഖബര്‍സ്ഥാനില്‍ മറ്റൊരു കൊറോണ രോഗിയുടെ മൃതദേഹം ഖബറടക്കിയിരുന്നുവെന്നും മന്ത്രി അസ്ലം ഖാന്‍ പറഞ്ഞു. പിതാവ് മരിച്ച ശേഷം ആരും സഹായത്തിന് വന്നില്ലെന്ന് മകന്‍ പ്രതികരിച്ചു. മാത്രമല്ല, മൂന്ന് മണിക്കൂറോളം താന്‍ ആശുപത്രിക്ക് പുറത്ത് കാത്തിരുന്നുവെന്നും മകന്‍ പറഞ്ഞു.

സൗദിക്ക് ഉഗ്രന്‍ പണി കൊടുക്കാന്‍ ട്രംപിന്റെ രഹസ്യനീക്കം; നിര്‍ണായക തീരുമാനം ഉടന്‍, ലക്ഷ്യം സ്വയരക്ഷസൗദിക്ക് ഉഗ്രന്‍ പണി കൊടുക്കാന്‍ ട്രംപിന്റെ രഹസ്യനീക്കം; നിര്‍ണായക തീരുമാനം ഉടന്‍, ലക്ഷ്യം സ്വയരക്ഷ

അമേരിക്കയില്‍ കൂട്ടമരണം; ഒരു ലക്ഷം ബോഡി ബാഗ് ഒരുക്കി, സൈന്യം രംഗത്ത്, ബുധനാഴ്ച മാത്രം 1046 മരണംഅമേരിക്കയില്‍ കൂട്ടമരണം; ഒരു ലക്ഷം ബോഡി ബാഗ് ഒരുക്കി, സൈന്യം രംഗത്ത്, ബുധനാഴ്ച മാത്രം 1046 മരണം

English summary
Muslim Man Who Died Of Corona Cremated In Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X