കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് കഴിച്ചതിന് മുസ്ലീം കുടുംബാംഗങ്ങള്‍ക്ക് മര്‍ദ്ദനം!! കേസെടുത്തത് മര്‍ദ്ദനമേറ്റവര്‍ക്കെതിരെ!!

ഭൂരിപക്ഷ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം

  • By Anoopa
Google Oneindia Malayalam News

പാട്‌ന: ബീഫിന്റെ പേരിലുള്ള ആക്രമണങ്ങള്‍ വീണ്ടും. ഇത്തവണ ബീഹാറിലാണ് സംഭവം. മര്‍ദ്ദിച്ചവര്‍ക്കെതിരെയല്ല, മര്‍ദ്ദനമേറ്റവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത് എന്നതാണ് വിരോധാഭാസം. ഭൂരിപക്ഷ സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് പോലീസ് മര്‍ദ്ദനമേറ്റവര്‍ക്കെതിരെ കേസ് എടുത്തത്.

ബീഹാറിലെ ചമ്പാരന്‍ ജില്ലയിലാണ് സംഭവം നടന്നത്. വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് മുസ്ലീം കുടുംബത്തെ ഗോസംരക്ഷണ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകരും അക്രമസംഘത്തോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്ലാം മതസ്ഥനായ മുഹമ്മദ് ഷഹാബുദീനും കുടുംബാംഗങ്ങള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്.

beef

വടികളുപയോഗിച്ചാണ് അക്രമിസംഘം കുടുംബാംഗങ്ങളെ മര്‍ദ്ദിച്ചത്. അക്രമിസംഘത്തില്‍ അന്‍പതോളം ആളുകള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മര്‍ദ്ദനമേറ്റവര്‍ പരാതിപ്പെട്ടിട്ടില്ല എന്നതാണ് പോലീസ് നല്‍കുന്ന വിശദീകരണം.

ബിജെപി പിന്തുണയോടെ നിതീഷ് കുമാര്‍ അധികാരമേറ്റതിനു ശേഷം ഇത് രണ്ടാം തവണയാണ് ബീഹാറില്‍ പശുവിന്റെ പേരിലുള്ള അതിക്രമം നടക്കുന്നത്. മുന്‍പ് ഭോജ്പൂരില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് മുസ്ലീം യുവാവിന് മര്‍ദ്ദനമേറ്റിരുന്നു. ബിജെപിയുമായി നിതീഷ് കുമാര്‍ സഖ്യം ചേര്‍ന്നതിനു പിന്നാലെയാണ് സംസ്ഥാനത്ത് ഇത്തരം ആക്രമണങ്ങള്‍ അരങ്ങേറുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.

English summary
Muslims thrashed for consuming beef in Bihar, then arrested for breaking law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X