കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കളെത്തിയില്ല; തോളിലേറ്റി രാമനാമം ചൊല്ലി മുസ്ലീം യുവാക്കള്‍

Google Oneindia Malayalam News

ലഖ്നൗ; കൊവിഡ് ഭീതിയിൽ കഴിയുകയാണ് ജനം. ആശങ്കയുടേയും പരിഭ്രാന്തിയുടേയും കാലത്തും മതമൈത്രിയും മനുഷ്യത്വവും കാണിച്ച് തരികയാണ് ഉത്തർപ്രദേശിൽ നിന്നുള്ള യുവാക്കൾ. ബുലന്ദ്ഷഹറിൽ അർബുദ രോഗത്തെ തുടർന്ന് മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ എത്താതിരുന്നതോടെ ഇവർ ഇടപെട്ട് സംസ്കാര ചടങ്ങുകൾ നടത്തുകയായിരുന്നു.

Recommended Video

cmsvideo
ഹിന്ദുവിന്റെ മൃതദേഹം തോളിലേറ്റി രാമനാമം ജപിച്ച് മുസ്ലിം യുവാക്കള്‍ | Oneindia Malayala,
muslim-1585

ബുലന്ദ്ഷഹറിലെ ആനന്ദ് വിഹാറിലെ രവിശങ്കർ എന്നയാളാണ് അർബുദം ബാധിച്ച് ശനിയാഴ് മരിച്ചത്. രവിശങ്കറിന് നാല് മക്കളാണ് രണ്ട് ആൺ മക്കളിൽ ഒരാൾ സംസ്ഥാനത്തിന് പുറത്താണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ഇയാൾക്ക് നാട്ടിൽ എത്താൻ സാധിച്ചിരുന്നില്ല. കൊറോണ വൈറസ് ഭീതി മൂലം ബന്ധുക്കളും എത്തിയില്ല. ഇതോടെ എന്ത് ചെയ്യണമെന്ന അറിയാതെ ഇളയമകൻ ബുദ്ധിമുട്ടി നിൽക്കുമ്പോഴാണ് പ്രദേശവാസികളായ മുസ്ലീങ്ങൾ മുന്നോട്ട് വന്നത്.

ഇവർ മൃതദേഹം ചുമലിൽ ഏറ്റി രാമനാമം ജപിച്ച് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ വൈറലായിരിക്കുകയാണ്. വർഗീയ ഏറ്റുമുട്ടലുകളുടെ പേരിൽ ഇടംപിടിച്ചിട്ടുള്ള ബുലന്ദ്ഷഹറിൽ നിന്നാണ് ഈ കാഴ്ചയെന്നതും ശ്രദ്ധേയമാണ്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കർശന നിയന്ത്രണത്തിലാണ് നാട്. ജനങ്ങൾ പുറത്തിറങ്ങാതെ വീടുകളിൽ തന്നെ തുടരുകയാണ്. അവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രമാണ് ആളുകൾ പുറത്തിറങ്ങുന്നത്. അതേസമയം ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്.

അതിനിടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1024 ആയി. ഇതുവരെ 27 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. കേരളത്തില്‍ ഇന്നലെ 20 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 202 ആയി. കാസര്‍കോഡ് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 80 പേരെയാണ് ജില്ലയില്‍ മാത്രം രോഗബാധിതരായി കണ്ടെത്തിയത്. 1.41 ലക്ഷം പേരാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി വീടുകളിലും ആശുപത്രികളിലും ചികിത്സയില്‍ കഴിയുന്നത്.

പായിപ്പാട്: 20 ഫോണുകള്‍ പിടിച്ചെടുത്തു,ക്ലിപ്പുകള്‍ പ്രചരിപ്പിച്ചു;ആസൂത്രിതമെന്ന് ഉറപ്പിച്ച് പോലീസ്പായിപ്പാട്: 20 ഫോണുകള്‍ പിടിച്ചെടുത്തു,ക്ലിപ്പുകള്‍ പ്രചരിപ്പിച്ചു;ആസൂത്രിതമെന്ന് ഉറപ്പിച്ച് പോലീസ്

'മമതയും ലാലുവും ട്രെയിൻ ഏർപ്പാടാക്കിയെന്ന് അവരെ തെറ്റിധരിപ്പിച്ചതാരാണ്?'മമതയും ലാലുവും ട്രെയിൻ ഏർപ്പാടാക്കിയെന്ന് അവരെ തെറ്റിധരിപ്പിച്ചതാരാണ്?

കൊവിഡ് മരണം 34000 ത്തിലേക്ക്; അമേരിക്കയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടി ട്രംപ്കൊവിഡ് മരണം 34000 ത്തിലേക്ക്; അമേരിക്കയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടി ട്രംപ്

English summary
Muslim Neighbours Lift Bier, Chant 'Ram Naam For Deceased Hindu Man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X