കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ ഹിന്ദുവായ അയല്‍വാസിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തത് മുസ്ലീങ്ങള്‍, കാരണം ഇതാണ്!!

Google Oneindia Malayalam News

ജയ്പൂര്‍: രാജ്യത്ത് കോവിഡ് ബാധ ശക്തമാകുമ്പോഴും ശക്തമായി ഹിന്ദു മുസ്ലീം ഐക്യം. രാജസ്ഥാനിലെ ജയ്പൂരില്‍ ഹിന്ദുവായ അയല്‍വാസിയുടെ അന്ത്യകര്‍മങ്ങള്‍ മുസ്ലീം കുടുംബമാണ്. ജയ്പൂരിലെ ബജറ്ംഗ് നഗറിലെ ഭട്ട ബസ്തി മേഖലയിലായിരുന്നു രാജേന്ദ്രയുടെ താമസം. അര്‍ബുദത്തെ തുടര്‍ന്ന് ഇയാള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ഇയാള്‍ മരിച്ചതോടെ ബന്ധുക്കള്‍ക്കൊന്നും എത്താനാവാത്ത സാഹചര്യമായിരുന്നു. രാജേന്ദ്രയുടെ അടുത്ത കുടുംബത്തിലൊന്നും ആണ്‍കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഇയാളുടെ ബന്ധുക്കള്‍ക്ക് ലോക്ഡൗണിനെ തുടര്‍ന്ന് ജയ്പൂരിലേക്ക് യാത്ര ചെയ്യാനും സാധിക്കില്ല. അയല്‍വാസികളായി ഹിന്ദുക്കളും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് മുസ്ലീം കുടുംബങ്ങള്‍ ഇയാളുടെ അന്ത്യകര്‍മത്തിന് മുന്‍കൈ എടുത്തത്.

1

രാജേന്ദ്രയുടെ മൃതദേഹം ഹിന്ദു ആചാരപ്രകാരമാണ് ഇവര്‍ അടക്കം ചെയ്തത്. എല്ലാ മന്ത്രങ്ങളും കൃത്യമായി ഇവര്‍ ഏറ്റുചൊല്ലിയതും ഇക്കാലത്തെ ശുഭവാര്‍ത്തകളിലൊന്നാണ്. അതേസമയം രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാവുകയാണ്. മഹാരാഷ്ട്രയിലാണ് വ്യാപനം ശക്തമാകുന്നത്. തിങ്കളാഴ്ച്ച മാത്രം 352 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 2334 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 352 പുതിയ കേസുകളില്‍ 50 എണ്ണം തബ്ലീഗ് ജമാഅത്ത് പരിപാടിയില്‍ പങ്കെടുത്തവരാണ്. 242 എണ്ണം മുംബൈ നഗരത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈയിലാണ് സ്ഥിതി രൂക്ഷം. ഇവിടെ ഇതുവരെ 1540 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ന് 11 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ച് വീണത്. ഇതില്‍ ഒമ്പതെണ്ണവും മുംബൈയിലാണ്. മഹാരാഷ്ട്രയില്‍ ഇതുവരെ 101 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഒമ്പത് മരണങ്ങളില്‍ എഴെണ്ണവും മുമ്പുള്ള രോഗം കാരണമാണ് സംഭവിച്ചതെന്ന് ബിഎംസി പറയുന്നത്. ബാക്കിയുള്ള രണ്ടെണ്ണം പ്രായാധിക്യം കൊണ്ട് സംഭവിച്ചതാണ്. 87 ശതമാനം കോവിഡ് മരണങ്ങളും പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദ്രോഗം എന്നിവ കൊണ്ടാണ് സംഭവിക്കുന്നത്. ബാക്കിയുള്ള പ്രായാധിക്യം കാരണവുമാണ് സംഭവിക്കുന്നത്. 229 പേരാണ് ഇതുവരെ ആശുപത്രി വിട്ടത്. അതേസമയം മഹാരാഷ്ട്ര ഹൗസിംഗ് മന്ത്രി ജിതേന്ദ്ര അഹവദുമായി ബന്ധപ്പെട്ട 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് പേര്‍ അദ്ദേഹത്തിന്റെ ടീമിലുള്ള പോലീസുകാരാണ്. ബാക്കിയുള്ളവര്‍ സ്റ്റാഫംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരുമാണ്.

്അതേസമയം രാജ്യത്ത് ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ചത് ഏപ്രില്‍ 14ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ഏപ്രില്‍ 30 വരെ നീട്ടാനാണ് സാധ്യത. ഇതിനിടെ മേഘാലയ ലോക്ഡൗണ്‍ 30 വരെ നീട്ടിയിട്ടുണ്ട്. അരുണാചല്‍ പ്രദേശ്, മിസോറം, എന്നിവയും നേരത്തെ ലോക്ഡൗണ്‍ നീട്ടിയിരുന്നു. ദില്ലിയിലെ പോലീസുകാരോട് ജോലി കഴിഞ്ഞാലും ദില്ലി അതിര്‍ത്തി കടന്ന് പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇതുവരെ 614 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 328 പേര്‍ ഇന്‍ഡോറില്‍ നിന്ന് മാത്രമാണ്. 50 പേര്‍ ഇതുവരെ മരിച്ചു. ഇതില്‍ 35 പേരും ഇന്‍ഡോറില്‍ നിന്നുള്ളവരാണ്.

English summary
muslim neighbours perform cremation of hindu man during lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X