കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രാഹ്മണര്‍ക്ക് പിന്നാലെ 'മുസ്ലിം ഒണ്‍ലി' ഫ്‌ലാറ്റും!

Google Oneindia Malayalam News

നോയിഡ: സംഭവം മതേതര രാജ്യമൊക്കെയാണ്. എന്നാല്‍ ഫ്‌ലാറ്റ് നിര്‍മാണത്തില്‍ പോലും ഈ മതേതരത്വം കാണാന്‍ കിട്ടില്ല എന്ന് മാത്രം. മുംബൈയില്‍ ഫ്‌ലാറ്റ് നിര്‍മാതാക്കളുടെ നിബന്ധന മുസ്ലിം മതത്തില്‍പ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല എന്നായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ബാംഗ്ലൂരില്‍ നിര്‍മാണം തുടങ്ങിയ രണ്ട് ടൗണ്‍ഷിപ്പുകളാകട്ടെ ലിംഗായത്തുകാര്‍ക്കും ബ്രാഹ്മണര്‍ക്കും മാത്രമായിരുന്നു.

ഇപ്പോഴിതാ നോയിഡയില്‍ ആദര്‍ശ് ഗ്രൂപ്പ് നിര്‍മിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ മുസ്ലിങ്ങള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. 368 ഫ്‌ലാറ്റുകളാണ് ഈ മുസ്ലിം ഒണ്‍ലി അപ്പാര്‍ട്ട്‌മെന്റിലുള്ളത്. ഗ്രേറ്റര്‍ നോയിഡയിലെ 3.5 ഏക്കര്‍ സ്ഥലത്താണ് അപ്പാര്‍ട്ട്‌മെന്റ്. വില സ്‌ക്വയര്‍ഫീറ്റിന് 2500 മുതല്‍ 3750 രൂപ വരെയാണ്. സെപ്തംബര്‍ അവസാനത്തോടെയാണ് മുസ്ലിം ഒണ്‍ലി അപ്പാര്‍ട്ട്‌മെന്റിന്റെ പണി തുടങ്ങുക.

dda-housing-scheme

ഗ്രേറ്റ് നോയിഡയില്‍ മുസ്ലിങ്ങളുടെ സ്വപ്‌നഭവനമായിരിക്കും ഈ അപ്പാര്‍ട്ട്‌മെന്റ് എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ മോസ്‌ക്കും മദ്രസയും ഉണ്ടായിരിക്കും. മുസ്ലിങ്ങള്‍ നിസ്‌കരിക്കുന്ന സമയത്ത് അഭിമുഖീകരിക്കുന്ന ഖിബിലയ്ക്ക് നേരെയായിരിക്കും ഫ്‌ലാറ്റുകളുടെ നില്‍പ്. മുസ്ലിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച രീതിയിലാണ് നിര്‍മാണമെങ്കിലും അപ്പാര്‍ട്ട്‌മെന്റ് മുസ്ലിം ഒണ്‍ലി ആക്കിയതിനെതിരെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.

മുസ്ലിങ്ങള്‍ക്ക് മാത്രമായുള്ള ടൗണ്‍ഷിപ്പിനെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ ഉണ്ട്. ഇന്ത്യയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് അപ്പാര്‍ട്ട്‌മെന്റ് എന്ന് ഒരു വിഭാഗം പറയുമ്പോള്‍ മറുവിഭാഗത്തിന്റെ വാദം ഇത് അത്യാവശ്യമാണ് എന്നാണ്. സാമുദായിക പ്രശ്‌നങ്ങള്‍ കൂടാന്‍ ഇത് കാരണമാകും എന്ന് പറയുന്നവരും കുറവല്ല. എന്തായാലും സംഗതി വിവാദമായതോടെ ആദര്‍ശ് ഗ്രൂപ്പിന്റെ പുതിയ അപ്പാര്‍ട്ട്‌മെന്റിന് വേണ്ട പ്രശ്‌സ്തി കിട്ടി എന്നത് സത്യം.

English summary
Muslim-only flats soon in G Noida pitched as Adarsh Group building homes for elite brotherhood. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X