അയോധ്യയിൽ ട്വിസ്റ്റ്..! പള്ളിയല്ല രാമക്ഷേത്രമാണ് വേണ്ടത്...!! മുസ്ലിം സംഘടനയുടെ പോസ്റ്റർ പ്രചാരണം..!
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് അയോധ്യയിലെ രാമക്ഷേത്ര വിവാദം വീണ്ടും സജീവ ചര്‍ച്ചയായത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു.
Read Also: വേലക്കാരിയുടെ നീക്കങ്ങളറിയാന്‍ ഒളിക്യാമറ വെച്ചു..! കിട്ടിയത് ഇതാണ്...!! നടുക്കുന്ന ദൃശ്യങ്ങള്‍..!!
Read Also: അശ്ലീല സംഭാഷണത്തിലെ ആദ്യഭാഗം തന്റേത് തന്നെ..!! എകെ ശശീന്ദ്രന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..!!
അയോധ്യയില്‍ രാമായണ മ്യൂസിയം നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിച്ചതിലൂടെ യോഗി ആിത്യനാഥ് കൃത്യമായി ബിജെപി അജണ്ട നടപ്പാക്കാനുള്ള ലക്ഷ്യത്തിലാണ് എന്ന് വ്യക്തമായിക്കഴിഞ്ഞു. എന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള മുസ്ലിം സംഘടനയുടെ പോസ്റ്ററുകളാണ് യുപിയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം.

ലക്‌നൗവിലും ഉത്തര്‍പ്രദേശിന്റെ മറ്റുഭാഗങ്ങളിലുമാണ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശ്രീ റാം മന്ദിര്‍ നിര്‍മ്മാണ്‍ മുസ്ലിം കര്‍ സേവക് മഞ്ച് എന്ന സംഘടനയുടെ പേരിലാണ് പോസ്റ്ററുകള്‍.

ശ്രീ റാം മന്ദിര്‍ നിര്‍മ്മാണ്‍ മുസ്ലിം കര്‍ സേവക് മഞ്ച് പ്രസിഡണ്ട് അസം ഖാന്‍ എന്നയാളാണ് പത്തോളം പോസ്റ്ററുകള്‍ ലക്‌നൗവിലും മറ്റിടങ്ങളിലുമായി സ്ഥാപിച്ചിരിക്കുന്നത്. അസം ഖാന്റെ ചിത്രം സഹിതമാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

ബാബറി മസ്ജിദ്- രാമക്ഷേത്ര തര്‍ക്കത്തില്‍ ഹിന്ദുവികാരത്തിനൊപ്പം നില്‍ക്കുന്ന പോസ്റ്റര്‍ പതിച്ചതിനാല്‍ മുസ്ലിം സംഘടനകളില്‍ നിന്നും എതിര്‍പ്പ് അസം ഖാന്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍ ഇയാള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ ഏറിയ ഉടന്‍ തന്നെ ബീഫ് അടക്കമുള്ള മാംസാഹാരങ്ങള്‍ സംസ്ഥാനത്ത് നിരോധിച്ച് കൊണ്ട് യോഗി ആദിത്യനാഥ് ഇനി നടക്കാന്‍ പോകുന്ന കാര്യങ്ങളുടെ ദിശ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ തന്നുകഴിഞ്ഞു. യുപിയിലെ നിയമം അനുസരിക്കാന്‍ കഴിയാത്തവര്‍ നാട് വിട്ട് പോകാനും യോഗി പറഞ്ഞു കഴിഞ്ഞു.

ബിജെപി ഉത്തര്‍ പ്രദേശില്‍ വന്‍വിജയം സ്വന്തമാക്കിയതിന് പിന്നാലെ തന്നെ മുസ്ലിം ജനങ്ങളെ പ്രകോപിപ്പിക്കുന്ന നടപടികളിലേക്ക് നീങ്ങിയിരുന്നു. മുസ്ലിംങ്ങള്‍ നാട് വിടണമെന്ന് പോസ്റ്ററുകള്‍ പതിച്ചും മുസ്ലിം പള്ളിക്ക് മുകളില്‍ കാവിക്കൊടി നാട്ടിയും കലാപത്തിനുള്ള ശ്രമങ്ങള്‍ നടന്നു.












Click it and Unblock the Notifications