ഐസിസ് പറയുന്ന 'കള്ളങ്ങള്‍' ക്യാന്പയിനിലൂടെ പൊളിച്ചടുക്കി രാജ്യത്തെ മുസ്ലീം സംഘടനകള്‍
ദില്ലി: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് അനിസ്ലാമിക പരമാണെന്ന് രാജ്യത്തെ വിവിധ ഇസ്ലാമിക സംഘടനകള്‍. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ക്യാമ്പയിനുകളും ഈ സംഘടനകള്‍ ആരംഭിച്ചിട്ടുണ്ട്. ഇസ്ലാമിക വിശ്വാസങ്ങളെ സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി വളച്ചൊടിയ്ക്കുന്ന നയമാണ് ഐസിസിന്റേത്. ഇസ്ലാമിക പ്രതീകങ്ങളേയും ചരിത്രത്തേയും തെറ്റായ രീതിയില്‍ ഇവര്‍ വ്യാഖ്യാനിയ്ക്കുന്നതായും സംഘടനകള്‍ പറയുന്നു.
ദില്ലി, ജോധ്പൂര്‍, കോഴിക്കോട്, ലഖ്‌നൗ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലാണ് ഐസിസ് വിരുദ്ധ ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചത്. ആയിരക്കണക്കിന് വരുന്ന നിരപരാധികളെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊന്നൊടുക്കിയത്. ജിഹാദിന്റേയും ഖിലാഫത്തിന്റെയും ആവശ്യതകതയെ വളച്ചൊടിയ്ക്കുകയാണ് സംഘടനകള്‍.

ഇസ്ലാമിക ഖിലാഫത്ത് എന്ന ഐഎസിന്റെ പ്രചാരണം തന്നെ വ്യാജമാണെന്നും സംഘടനകള്‍. ജമാത്ത് ഇസ്ലാമി ഉള്‍പ്പടെയുള്ള സംഘടനകളാണ് ഐസിസിനെതിരെ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ഐഎസിന്റെ ആശയങ്ങളില്‍ നിന്നും യുവാക്കളെ പിന്തിരിപ്പിയ്ക്കാനും മറ്റും ലക്ഷ്യമിട്ടായിരുന്നു ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചത്.












Click it and Unblock the Notifications