കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങളെ പരിശോധിക്കണമെങ്കില്‍ കൊവിഡ് ഫലം നെഗറ്റീവാകണം, വിവാദ പരസ്യവുമായി യുപിയിലെ ആശുപത്രി

Google Oneindia Malayalam News

ലക്‌നൗ: മുസ്ലീങ്ങളായ രോഗികളായ പരിശോധിക്കണമെങ്കില്‍ കൊറോണ ഫലം നെഗറ്റീവാകണമെന്ന് പരസ്യം ചെയ്ത് ഉത്തര്‍പ്രദേശിലെ ക്യാന്‍സര്‍ ആശുപത്രി. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ പത്രത്തില്‍ പരസ്യം നല്‍കിയിട്ടുണ്ട്. സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇതേ തുടര്‍ന്ന് യുപി പൊലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുകയാണ്. നേരത്തെ ഗുജറാത്തിലെ ഒരു ആശുപത്രിയില്‍ മുസ്ലീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും വ്യത്യസ്ത കൊറോണ വാര്‍ഡുകള്‍ ഒരുക്കിയത് വലിയ വിവാദമായിരുന്നു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു സംഭവം. യുപിയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ വലിയ വിമര്‍ശനങ്ങളാണുയരുന്നത്. വിശദാംശങ്ങളിലേക്ക്.

ക്യാന്‍സര്‍ ആശുപത്രി

ക്യാന്‍സര്‍ ആശുപത്രി

കൊവിഡ് പരിശോധന ഫലം നെഗറ്റീവായാല്‍ മാത്രമാണ് മുസ്ലീങ്ങളായ രോഗികളെ പരിശോധിക്കുമെന്നാണ് ക്യാന്‍സര്‍ ആശുപത്രി പരസ്യം ചെയ്തിരിക്കുന്നത്. പരസ്യം സോഷ്യല്‍ മീഡിയയില്‍ വിവാദമായതോടെയാണ് യുപി പൊലീസ് കേസെടുത്തത്. ഇതില്ലെങ്കില്‍ ചികിത്സ നല്‍കില്ലെന്നാണ് പരസ്യത്തില്‍ പറയുന്നത്.

ചികിത്സയില്ല

ചികിത്സയില്ല

പരസ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ചികിത്സ നല്‍കില്ലെന്നാണ് ആശുപത്രി അറിയിച്ചിരിക്കുന്നത്. മീററ്റിലെ വാലന്റീസ് ആശുപത്രിയാണ് ഒരു ഹിന്ദി പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്. ആശുപത്രിയില്‍ എത്തുന്ന മുസ്ലീങ്ങളായ രോഗികളോ അവരുടെ കൂടെ വരുന്നവരോ കൊറോണ രോഗ ബാധിയില്ലെന്ന പരിശോധനഫലം ഹാജരാക്കണം എന്നാണ് പരസ്യത്തില്‍ പറയുന്നത്.

 ആശുപത്രിയുടെ വാദം

ആശുപത്രിയുടെ വാദം

ആശുപത്രിയില്‍ വരുന്ന രോഗികളാരും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ് ഞങ്ങള്‍ പത്രത്തില്‍ പരസ്യം ചെയ്തത്. ആശുപത്രിയില്‍ എത്തുന്ന ചിലര്‍ വളരെ മോശമായാണ് പെരുമാറുന്നതെന്ന് അധികൃതര്‍ പറയുന്നു. ദ വയറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അറിവില്ലായ്മ

അറിവില്ലായ്മ

കുറച്ച് മുസ്ലീം രോഗികളുടെ അറിവില്ലായ്മ കാരണമാണ് കുറച്ച് പേര്‍ക്ക് വേണ്ടി എല്ലാവരും അനുഭവിക്കേണ്ടി വന്നത്. മുസ്ലീം സഹോദരങ്ങളുടെ പൊതുതാല്‍പര്യം മാനിച്ചാണ് ഈ തീരുമാനമെന്ന് ആശുപത്രിയുടെ പത്ര പരസ്യത്തില്‍ പറയുന്നു. മീററ്റ് പരിസരത്ത് നിന്ന് കൊറോണ സ്ഥിരീകരിച്ചവര്‍ കൂടുതലും നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. അതുകൊണ്ടാവാം ഇങ്ങനെ ഒരു പരസ്യം നല്‍കാന്‍ ആശുപത്രി അധികൃതര്‍ മുതിര്‍ന്നത്.

ചികിത്സ

ചികിത്സ

അതേസമയം, അടിയന്തര ചികിത്സ ആവശ്യമായ രോഗികള്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്നും അവരുടെ സ്രവങ്ങള്‍ കൊറോണ പരിശോധനയ്ക്ക് അയയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മീററ്റ് മെഡിക്കല്‍ കോളേജിലേക്കാണ് സ്രവങ്ങള്‍ പരിശോധനയ്ക്കയക്കുന്നത്. പരിശോധനയ്ക്കായി 4500 രൂപ രോഗികള്‍ അടയ്ക്കണമെന്നും അധികൃതര്‍ അറിയിച്ചു.

English summary
Muslim Patient Is To Be Treated In A Hospital, The Kovid Result Should Be Negative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X