ദില്ലിയില്‍ അന്ത്യ നിമിഷം മാറിമറിഞ്ഞു; കോണ്‍ഗ്രസ് മുന്നേറ്റം സൂചിപ്പിച്ച് കെജ്രിവാള്, എഎപിക്ക് അടി
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് ദില്ലിയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞെന്ന് എഎപി അധ്യക്ഷനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്. മുസ്ലിം വോട്ടുകള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് പോകുന്ന സാഹചര്യമുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.
ദില്ലിയില്‍ ഏഴ് ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. എന്തു സംഭവിക്കുമെന്ന് കാണാം. എല്ലാ സീറ്റിലും എഎപി ജയിക്കുമെന്നതായിരുന്നു തുടക്കത്തിലെ സാഹചര്യം. എന്നാല്‍ അവസാന നിമിഷം മാറിമറിഞ്ഞു. മുസ്ലിം വോട്ടുകള്‍ പൂര്‍ണമായും കോണ്‍ഗ്രസിന് ലഭിക്കുന്നതിലേക്ക് കാര്യങ്ങള്‍ മാറി. എന്തു സംഭവിച്ചുവെന്ന് പരിശോധിച്ചുവരികയാണെന്നും കെജ്രിവാള് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു....

ആദ്യം ശ്രമം പാളി
ദില്ലിയില്‍ എഎപിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കാന്‍ ആദ്യം ശ്രമം നടന്നിരുന്നു. എന്നാല്‍ ഉപാധികള്‍ ഇരുവിഭാഗത്തിനും അംഗീകരിക്കാന്‍ പറ്റിയില്ല. ഒടുവില്‍ സഖ്യം വേണ്ടെന്ന് തീരുമാനിക്കുകയും ദില്ലിയില്‍ ത്രികോണ മല്‍സരത്തിന് കളമൊരുങ്ങുകയുമായിരുന്നു.

ബിജെപിയെ പരാജയപ്പെടുത്താന്‍
ദില്ലില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എഎപിയുമായി സഖ്യമാകാം എന്നാണ് കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചത്. എന്നാല്‍ ദില്ലിക്ക് പുറമെ പഞ്ചാബ്, ഗോവ, ഹരിയാന, ഛണ്ഡീഗഡ് എന്നിവടങ്ങളിലും സഖ്യം വേണമെന്ന് എഎപി ആവശ്യപ്പെട്ടു. ഇതോടെയാണ് കോണ്‍ഗ്രസ് പിന്മാറിയത്.

രാഹുല്‍ ഗാന്ധി പറഞ്ഞത്
എഎപിയുടെ നിലപാടാണ് സഖ്യത്തിന് തടസമായതെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ കടുംപിടുത്തമാണ് പ്രതിസന്ധിക്ക് കാരണമെന്ന് എഎപിയും ആരോപിച്ചു. സഖ്യരൂപീകരണത്തിന് കളമൊരുക്കാന്‍ പിസി ചാക്കോയെ രാഹുല്‍ ഗാന്ധി പ്രത്യേകം നിയോഗിച്ചിരുന്നു.

എഎപി ആഭ്യന്തര സര്‍വ്വെ
തിരഞ്ഞെടുപ്പിന് മുമ്പ് എഎപി പ്രത്യേക ആഭ്യന്തര സര്‍വ്വെ നടത്തിയിരുന്നു. തനിച്ച് മല്‍സരിച്ചാലും വിജയിക്കുമെന്നാണ് എഎപി കരുതിയത്. സര്‍വ്വെയില്‍ തെളിഞ്ഞതും അതാണ്. തുടര്‍ന്നാണ് ബിജെപിയെ പോലെ കോണ്‍ഗ്രസിനെയും അകറ്റാന്‍ തീരുമാനിച്ചത്.

മണിക്കൂറുകള്‍ മുമ്പ്
എന്നാല്‍ വോട്ടെടുപ്പിന്റെ ഏതാനും മണിക്കൂറുകള്‍ മുമ്പാണ് കാര്യങ്ങള്‍ മാറിയതെന്ന് കെജ്രിവാള് പറയുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന് മികച്ച പിന്തുണയാണ് ലഭിച്ചത്. മുസ്ലിം വോട്ടുകള്‍ പൂര്‍ണമായി കോണ്‍ഗ്രസിന് ലഭിച്ചുവെന്നും കെജ്രിവാള് സമ്മതിക്കുന്നു.

പഞ്ചാബിലെ സാഹചര്യം
പഞ്ചാബിലെ രാജ്പുരയില്‍ പ്രചാരണം നടക്കുകയായിരുന്നു കെജ്രിവാള്. പഞ്ചാബിലെ 13 ലോക്സഭാ മണ്ഡലങ്ങളിലും എഎപി മല്‍സരിക്കുന്നുണ്ട്. ഇവിടെ കോണ്‍ഗ്രസും ബിജെപി-അകാലിദള്‍ സഖ്യവും തമ്മിലാണ് പ്രധാന മല്‍സരം.

കോണ്‍ഗ്രസ് അമിത പ്രതീക്ഷയില്‍
പഞ്ചാബില്‍ കോണ്‍ഗ്രസ് അമിത പ്രതീക്ഷയിലാണ്. എഎപിയുമായി ഇവിടെ സഖ്യമുണ്ടാക്കുന്നത് തങ്ങളുടെ സീറ്റ് കുറയ്ക്കുമെന്ന് കോണ്‍ഗ്രസ് കരുതി. തുടര്‍ന്നാണ് ദില്ലിയില്‍ മാത്രം സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ മതിയെന്നും ബാക്കി സംസ്ഥാനങ്ങളില്‍ എഎപിയുമായി സഖ്യം വേണ്ടെന്നും കോണ്‍ഗ്രസ് തീരുാനിച്ചത്.

എഎപി മുന്നോട്ട് വച്ചത് 33 മണ്ഡലങ്ങള്‍
എന്നാല്‍ എഎപി മുന്നോട്ട് വച്ചത് 33 മണ്ഡലങ്ങളിലെ കണക്കുകളാണ്. ഇതില്‍ 21 സീറ്റുകള്‍ ബിജെപിയുടെ കൈവശമാണ്. ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും എഎപിയും സഖ്യമുണ്ടാക്കിയാല്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കാമെന്നാണ് എഎപി അഭിപ്രായപ്പെട്ടത്.

വാക്കുകളില്‍ തെളിയുന്നത്
കെജ്രിവാളിന്റെ വാക്കുകളില്‍ തെളിയുന്നത് ദില്ലിയില്‍ കോണ്‍ഗ്രസ് മുന്നേറുമെന്നാണ്. എഎപിക്ക് തിരിച്ചടി ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിക്കുമോ എന്ന് വ്യക്തമല്ല. ഇക്കാര്യം അറിയണമെങ്കില്‍ ഫലം വരുംവരെ കാത്തിരിക്കണം.

തിരിമറി നടന്നിട്ടില്ലെങ്കില്‍
വോട്ടിങ് മെഷീനില്‍ തിരിമറി നടന്നിട്ടില്ലെങ്കില്‍ മോദി വീണ്ടും അധികാരത്തില്‍ എത്തില്ല. ബിജെപി ഇതര സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പിന്തുണയ്ക്കും. പക്ഷേ, ദില്ലിയ്ക്ക് പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യം ഉപാധിയായി മുന്നോട്ട് വെക്കുമെന്നും കെജ്രിവാള് പറഞ്ഞു.

അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ്
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആദ്യത്തിലാണ്. ഞങ്ങള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ വോട്ട് ചെയ്യും. എംഎല്‍എമാരെ മാറ്റി നിര്‍ത്തി പുതിയ മുഖങ്ങളെ മല്‍സരിപ്പിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും കെജ്രിവാള് പറഞ്ഞു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications