കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ അന്ത്യ നിമിഷം മാറിമറിഞ്ഞു; കോണ്‍ഗ്രസ് മുന്നേറ്റം സൂചിപ്പിച്ച് കെജ്രിവാള്‍, എഎപിക്ക് അടി

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് ദില്ലിയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞെന്ന് എഎപി അധ്യക്ഷനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. മുസ്ലിം വോട്ടുകള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് പോകുന്ന സാഹചര്യമുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.

ദില്ലിയില്‍ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. എന്തു സംഭവിക്കുമെന്ന് കാണാം. എല്ലാ സീറ്റിലും എഎപി ജയിക്കുമെന്നതായിരുന്നു തുടക്കത്തിലെ സാഹചര്യം. എന്നാല്‍ അവസാന നിമിഷം മാറിമറിഞ്ഞു. മുസ്ലിം വോട്ടുകള്‍ പൂര്‍ണമായും കോണ്‍ഗ്രസിന് ലഭിക്കുന്നതിലേക്ക് കാര്യങ്ങള്‍ മാറി. എന്തു സംഭവിച്ചുവെന്ന് പരിശോധിച്ചുവരികയാണെന്നും കെജ്രിവാള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു....

ആദ്യം ശ്രമം പാളി

ആദ്യം ശ്രമം പാളി

ദില്ലിയില്‍ എഎപിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കാന്‍ ആദ്യം ശ്രമം നടന്നിരുന്നു. എന്നാല്‍ ഉപാധികള്‍ ഇരുവിഭാഗത്തിനും അംഗീകരിക്കാന്‍ പറ്റിയില്ല. ഒടുവില്‍ സഖ്യം വേണ്ടെന്ന് തീരുമാനിക്കുകയും ദില്ലിയില്‍ ത്രികോണ മല്‍സരത്തിന് കളമൊരുങ്ങുകയുമായിരുന്നു.

 ബിജെപിയെ പരാജയപ്പെടുത്താന്‍

ബിജെപിയെ പരാജയപ്പെടുത്താന്‍

ദില്ലില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എഎപിയുമായി സഖ്യമാകാം എന്നാണ് കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചത്. എന്നാല്‍ ദില്ലിക്ക് പുറമെ പഞ്ചാബ്, ഗോവ, ഹരിയാന, ഛണ്ഡീഗഡ് എന്നിവടങ്ങളിലും സഖ്യം വേണമെന്ന് എഎപി ആവശ്യപ്പെട്ടു. ഇതോടെയാണ് കോണ്‍ഗ്രസ് പിന്‍മാറിയത്.

രാഹുല്‍ ഗാന്ധി പറഞ്ഞത്

രാഹുല്‍ ഗാന്ധി പറഞ്ഞത്

എഎപിയുടെ നിലപാടാണ് സഖ്യത്തിന് തടസമായതെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ കടുംപിടുത്തമാണ് പ്രതിസന്ധിക്ക് കാരണമെന്ന് എഎപിയും ആരോപിച്ചു. സഖ്യരൂപീകരണത്തിന് കളമൊരുക്കാന്‍ പിസി ചാക്കോയെ രാഹുല്‍ ഗാന്ധി പ്രത്യേകം നിയോഗിച്ചിരുന്നു.

എഎപി ആഭ്യന്തര സര്‍വ്വെ

എഎപി ആഭ്യന്തര സര്‍വ്വെ

തിരഞ്ഞെടുപ്പിന് മുമ്പ് എഎപി പ്രത്യേക ആഭ്യന്തര സര്‍വ്വെ നടത്തിയിരുന്നു. തനിച്ച് മല്‍സരിച്ചാലും വിജയിക്കുമെന്നാണ് എഎപി കരുതിയത്. സര്‍വ്വെയില്‍ തെളിഞ്ഞതും അതാണ്. തുടര്‍ന്നാണ് ബിജെപിയെ പോലെ കോണ്‍ഗ്രസിനെയും അകറ്റാന്‍ തീരുമാനിച്ചത്.

 മണിക്കൂറുകള്‍ മുമ്പ്

മണിക്കൂറുകള്‍ മുമ്പ്

എന്നാല്‍ വോട്ടെടുപ്പിന്റെ ഏതാനും മണിക്കൂറുകള്‍ മുമ്പാണ് കാര്യങ്ങള്‍ മാറിയതെന്ന് കെജ്രിവാള്‍ പറയുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന് മികച്ച പിന്തുണയാണ് ലഭിച്ചത്. മുസ്ലിം വോട്ടുകള്‍ പൂര്‍ണമായി കോണ്‍ഗ്രസിന് ലഭിച്ചുവെന്നും കെജ്രിവാള്‍ സമ്മതിക്കുന്നു.

പഞ്ചാബിലെ സാഹചര്യം

പഞ്ചാബിലെ സാഹചര്യം

പഞ്ചാബിലെ രാജ്പുരയില്‍ പ്രചാരണം നടക്കുകയായിരുന്നു കെജ്രിവാള്‍. പഞ്ചാബിലെ 13 ലോക്‌സഭാ മണ്ഡലങ്ങളിലും എഎപി മല്‍സരിക്കുന്നുണ്ട്. ഇവിടെ കോണ്‍ഗ്രസും ബിജെപി-അകാലിദള്‍ സഖ്യവും തമ്മിലാണ് പ്രധാന മല്‍സരം.

 കോണ്‍ഗ്രസ് അമിത പ്രതീക്ഷയില്‍

കോണ്‍ഗ്രസ് അമിത പ്രതീക്ഷയില്‍

പഞ്ചാബില്‍ കോണ്‍ഗ്രസ് അമിത പ്രതീക്ഷയിലാണ്. എഎപിയുമായി ഇവിടെ സഖ്യമുണ്ടാക്കുന്നത് തങ്ങളുടെ സീറ്റ് കുറയ്ക്കുമെന്ന് കോണ്‍ഗ്രസ് കരുതി. തുടര്‍ന്നാണ് ദില്ലിയില്‍ മാത്രം സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ മതിയെന്നും ബാക്കി സംസ്ഥാനങ്ങളില്‍ എഎപിയുമായി സഖ്യം വേണ്ടെന്നും കോണ്‍ഗ്രസ് തീരുാനിച്ചത്.

എഎപി മുന്നോട്ട് വച്ചത് 33 മണ്ഡലങ്ങള്‍

എഎപി മുന്നോട്ട് വച്ചത് 33 മണ്ഡലങ്ങള്‍

എന്നാല്‍ എഎപി മുന്നോട്ട് വച്ചത് 33 മണ്ഡലങ്ങളിലെ കണക്കുകളാണ്. ഇതില്‍ 21 സീറ്റുകള്‍ ബിജെപിയുടെ കൈവശമാണ്. ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും എഎപിയും സഖ്യമുണ്ടാക്കിയാല്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കാമെന്നാണ് എഎപി അഭിപ്രായപ്പെട്ടത്.

വാക്കുകളില്‍ തെളിയുന്നത്

വാക്കുകളില്‍ തെളിയുന്നത്

കെജ്രിവാളിന്റെ വാക്കുകളില്‍ തെളിയുന്നത് ദില്ലിയില്‍ കോണ്‍ഗ്രസ് മുന്നേറുമെന്നാണ്. എഎപിക്ക് തിരിച്ചടി ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിക്കുമോ എന്ന് വ്യക്തമല്ല. ഇക്കാര്യം അറിയണമെങ്കില്‍ ഫലം വരുംവരെ കാത്തിരിക്കണം.

തിരിമറി നടന്നിട്ടില്ലെങ്കില്‍

തിരിമറി നടന്നിട്ടില്ലെങ്കില്‍

വോട്ടിങ് മെഷീനില്‍ തിരിമറി നടന്നിട്ടില്ലെങ്കില്‍ മോദി വീണ്ടും അധികാരത്തില്‍ എത്തില്ല. ബിജെപി ഇതര സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പിന്തുണയ്ക്കും. പക്ഷേ, ദില്ലിയ്ക്ക് പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യം ഉപാധിയായി മുന്നോട്ട് വെക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

 അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ്

അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ്

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആദ്യത്തിലാണ്. ഞങ്ങള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ വോട്ട് ചെയ്യും. എംഎല്‍എമാരെ മാറ്റി നിര്‍ത്തി പുതിയ മുഖങ്ങളെ മല്‍സരിപ്പിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി വയനാട് നിലനിര്‍ത്തും? അമേഠി ഒഴിയും!! അമേഠിയില്‍ പ്രിയങ്ക മല്‍സരിക്കും, സൂചന നല്‍കിരാഹുല്‍ ഗാന്ധി വയനാട് നിലനിര്‍ത്തും? അമേഠി ഒഴിയും!! അമേഠിയില്‍ പ്രിയങ്ക മല്‍സരിക്കും, സൂചന നല്‍കി

English summary
Muslim votes to Congress in Delhi: Kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X