കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം വ്യക്തിനിയമത്തെ തൊടാന്‍ സുപ്രീം കോടതിയ്ക്കും അധികാരമില്ലെന്ന് ജമായത്ത് ഉലമ

Google Oneindia Malayalam News

ദില്ലി: ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ആശങ്കകള്‍ പലര്‍ക്കും ഉണ്ട്. അത് സംബന്ധിച്ചുള്ള തര്‍ക്കങ്ങളും സംവാദങ്ങളും രാജ്യത്ത് തുടര്‍ച്ചയായി നടന്നുകൊണ്ടിരിയ്ക്കുകയും ചെയ്യുന്നു.

എന്നാല്‍ മുസ്ലീം വ്യക്തിനിയമത്തെ തൊട്ടുള്ള ഒരു കളിയും വേണ്ടെന്നാണ് ജമായത്ത് ഉലമ ഐ ഹിന്ദ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. മുസ്ലീം വ്യക്തി നിയമത്തെ ചോദ്യം ചെയ്യാന്‍ സുപ്രീം കോടതിയ്ക്ക് പോലും ആകില്ലെന്നാണ് ഇവരുടെ വാദം.

മുസ്ലീം വ്യക്തിനിയമം ഖുറാനെ അടിസ്ഥാനപ്പെടുത്തിയാണ് എന്നതാണ് ഇവര്‍ പറയുന്ന ന്യായം. ഭരണ ഘടനയെ തന്നെയാണ് ഇക്കാര്യത്തില്‍ ഇവര്‍ കൂട്ടുപിടിയ്ക്കുന്നത്.

മുസ്ലീം വ്യക്തി നിയമം

മുസ്ലീം വ്യക്തി നിയമം

ഖുറാനെ അടിസ്ഥാനമാക്കിയാണ് മുസ്ലീം വ്യക്തി നിയമം. അത് ചോദ്യം ചെയ്യാന്‍ സുപ്രീം കോടതിയ്ക്ക് കഴിയില്ലെന്നാണ് ജമായത്ത് ഉലമ ഐ ഹിന്ദ് വ്യക്തമാക്കുന്നത്.

ഭരണഘടന

ഭരണഘടന

ഭരണഘടനാ പ്രകാരം തന്നെ മുസ്ലീം വ്യക്തി നിയമത്തെ ചോദ്യം ചെയ്യാന്‍ പറ്റില്ലെന്നാണ് ഇവരുടെ വാദം. സമത്വത്തിനുളള അവകാശവും മൗലികാവകാശവും മുസ്ലീം വ്യക്തി നിയമം നടപ്പിലാക്കുന്നത് ഉറപ്പുവരുത്തുമെന്നും ഇവര്‍ പറയുന്നു.

എന്താണ് പ്രശ്‌നം

എന്താണ് പ്രശ്‌നം

മുസ്ലീം സമുദായത്തില്‍ സ്ത്രീകളുടെ ലിംഗ സമത്വം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെയാണ് ജമായത്തിന്റെ വക ഇത്തരമൊരു നീക്കം.

സുപ്രീം കോടതിയില്‍

സുപ്രീം കോടതിയില്‍

മുസ്ലീം സ്ത്രീകളുടെ സമത്വാവകാശം സംബന്ധിച്ച് സുപ്രീം കോടതിയിലെ ഹര്‍ജിയില്‍ ജമായത്തിനേയും കക്ഷി ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ടിഎസ് ഥാക്കൂര്‍ അധ്യക്ഷനായ ബഞ്ച് ആണ് കേസ് പരിഗണിച്ചത്.

മുസ്ലീം സ്ത്രീകള്‍

മുസ്ലീം സ്ത്രീകള്‍

തലാഖില്‍ നിന്നും ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ നിന്നും മുസ്ലീം സ്ത്രീകള്‍ക്ക് നിയമപരമായി എന്ത് സുരക്ഷയാണ് ഉള്ളത് എന്ന ചോദ്യമാണ് ഉയര്‍ത്തപ്പെടുന്നത്. ഇത്തരം ചോദ്യങ്ങളെ പോലും അംഗീകരിയ്ക്കാന്‍ ജമായത്ത് ഉലമയെ പോലുള്ള സംഘടനകള്‍ തയ്യാറല്ല.

ആര്‍ട്ടിക്കിള്‍ 44

ആര്‍ട്ടിക്കിള്‍ 44

ഭരണഘടനയിലെ 44ാം വകുപ്പ് പ്രകാരം സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാം. എന്നാല്‍ ഇത് മാര്‍ഗ്ഗ നിര്‍ദ്ദേശക തത്വങ്ങള്‍ മാത്രമാണെന്നാണ് ജമായത്തിന്റെ വാദം.

വിവാദം തുടരും

വിവാദം തുടരും

മുത്തലാഖ് സംബന്ധിച്ച വിവാദങ്ങള്‍ മുസ്ലീം സമുദായത്തില്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായിട്ടുണ്ട്. സുപ്രീം കോടതിയിലും ഈ വിവാദം തുടരും എന്ന് ഉറപ്പാണ്.

നിലനില്‍ക്കുമോ?

നിലനില്‍ക്കുമോ?

മുസ്ലീം വ്യക്തി നിയമത്തെ ചോദ്യം ചെയ്യാന്‍ സുപ്രീം കോടതിയ്ക്ക് കഴിയില്ലെന്ന വാദം നിലനില്‍ക്കുമോ എന്ന ചോദ്യവും സ്വാഭാവികമായി ഉയരും.

കേന്ദ്രനിലപാട്

കേന്ദ്രനിലപാട്

ഏകീകൃത സിവില്‍ കോഡിന് വേണ്ടി വാദിയ്ക്കുന്നവരാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ എന്നതും മറക്കാനാവില്ല. കോടതിയില്‍ സര്‍ക്കാര്‍ നിലപാടും നിര്‍ണായകമാകും.

ഭയം എന്തിന്

ഭയം എന്തിന്

ഏകീകൃത സിവില്‍ കോഡ് എന്നതിനോട് പലപ്പോഴും പല മുസ്ലീം സംഘടനകളും മുഖം തിരിച്ചാണ് നിന്നിട്ടുള്ളത്. എന്നാല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിയ്ക്കുന്ന സാഹചര്യത്തില്‍ എതിര്‍പ്പുകള്‍ രൂക്ഷമാകുമെന്ന് ഉറപ്പിയ്ക്കാം.

English summary
Jamiat-Ulama-i-Hind, the powerful body of Muslim clerics, has said that Muslim personal law flows from the Holy Quran and cannot be subjected to any scrutiny by the Supreme Court based on principles of the Constitution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X