Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീങ്ങൾ 14 കുട്ടികളെ ജനിപ്പിക്കും; ലക്ഷ്യം അധികാരം! പ്രധാനമന്ത്രി, രാഷ്ട്രപതി എല്ലാം മുസ്ലീങ്ങൾ!

Recommended Video

cmsvideo
    മുസ്ലീങ്ങൾക്കെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ | Oneindia Malayalam

    ജയ്പൂർ: മുസ്ലീങ്ങൾക്കെതിരെ വിവാദ പ്രസ്താവനയുടെമായി ബിജെപി എംഎൽഎ. രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംഎൽഎ ബിഎൽ സിംഗാൾ ആണ് മിുസ്ലീങ്ങൾക്കെതിരെ വിവാദ പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ജനസംഖ്യ വർധിപ്പിക്കുക എന്നത് മാത്രമാണ് മുസ്ലീങ്ങളുടെ ലക്ഷ്യം. വികസനം അവരുടെ ജണ്ടയിലേ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ജനസംഖ്യ വർധിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ അധികാര കേന്ദ്രം പിടിച്ചെടുക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ബിജെപി എംഎൽഎ പറഞ്ഞു.

    മുസ്ലീങ്ങൾക്കെതിരായ ബിജെപി എംഎൽഎയുടെ പ്രസ്താവന വിവാദമായിരിക്കുകയാമ്. ഹിന്ദുക്കൾക്ക് ഒന്നോ രണ്ടോ കുട്ടികൾ ഉണ്ടായാൽ തന്നെ വേവലാതിയാണ് എന്നാൽ മുസ്ലീം സമുദായത്തെ അത് ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അവർ ജനസംഖ്യ വർധിപ്പിച്ച് രാജ്യത്ത് അധികാര കേന്ദ്രമാകാനുള്ള ശ്രമമാണ് നടത്തുന്നത്. രാജ്യത്തിന്റെ വികസനം അവരുടെ അജണ്ടയിലില്ലെന്നും സിംഗാൾ പറഞ്ഞു.

    മുസ്ലീങ്ങൾക്കെതിരെ ഇതാദ്യമല്ല...

    മുസ്ലീങ്ങൾക്കെതിരെ ഇതാദ്യമല്ല...

    സിംഗാളിന്റെ അഭിപ്രായത്തിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം മുസ്ലീങ്ങൾക്കെതിരെ ബിജെപി നേതാക്കൾ വിവാദ പ്രസ്താവനകൾ നടത്തുന്നത് ഇത് ആദ്യമായിട്ടല്ല. കേന്ദ്രമന്ത്രിമാർ വരെ പരസ്യമായി മുസ്ലീങ്ങൾക്കെതിരെ വിവാദ പ്രസാതവനകൾ നടത്തിയിരുന്നു. മുസ്ലീങ്ങൾക്കെതിരെ കൊലവിളിയുമായി ആഗ്രയിൽ കേന്ദ്രമാനവ വിഭവ ശേഷി സഹമന്ത്രി റാം ശങ്കർ കഠേരിയ വിവാദ പ്രസ്തവന നടത്തിയിരുന്നു.

    മുസ്ലീങ്ങൾക്കെതിരെ കൊലവിളി

    മുസ്ലീങ്ങൾക്കെതിരെ കൊലവിളി

    ആഗ്രയിൽ വിഎച്ച്പി പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന അനുശോചന യോഗത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന. മുസ്ലീങ്ങൾക്കെതിരെ തെരുവിലിറങ്ങണമെന്നും ആരെങ്കിലും തടയാൻ വരുന്നത് കാണട്ടെയെന്നുമായി കഠേരിയ വെല്ലുവിളിച്ചത്. കൊല്ലപ്പെട്ട വിഎച്ച്പി പ്രവർത്തകൻ അരുൺ മഹാറാവുവിന്റെ അനുശോചന യോഗത്തിലാണ് കൊലവിളി പ്രസംഗം അരങ്ങേറിയത്.

    ആയുധമെടുക്കണം

    ആയുധമെടുക്കണം

    കേന്ദ്ര മാനവവിഭവ ശേഷി സഹമന്ത്രി, ബിജെപി ആഗ്ര എംപി റാം ശങ്കർ കഠേരിയ, ഫത്തേപൂർ സിക്രി എംപി ബാബുലാൽ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു വിവാദ യോഗം നടന്നത്. ചടങ്ങിൽ പ്രസംഗിച്ചവർ ഓരോരുത്തരും മുസ്ലീങ്ങളെ കുറിച്ച് ഉത്കണ്ഠപ്പെടുകയും മുസ്ലീം രാക്ഷസന്മാരെ നശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുകയുമായിരുന്നു. മുസ്ലീങ്ങൾക്കെതിരെ ആയുധമെടുക്കണെമന്നായിരുന്നു അന്ന് ബിജെപി നേതാക്കൾ പ്രസംഗിച്ചത്.

    നിയമസഭ പിടിച്ചെടുക്കുക ലക്ഷ്യം!

    നിയമസഭ പിടിച്ചെടുക്കുക ലക്ഷ്യം!

    ഇതിന് പിന്നാലെയാണ് രാജസ്ഥാൻ എംഎൽ‌എ മുസ്ലീങ്ങൾക്കെതിരെ പ്രസ്താവന നടത്തിയത്. 12മുതൽ 14 വരെ കുട്ടികളെ ജനിപ്പിക്കുകയും 2030 ആകുമ്പോഴേക്കും നിയമസഭ പിടിച്ചെടുക്കുകയുമാണ് മുസ്ലീങ്ങളുടെ ലക്ഷ്യം. മുസ്ലീം രാഷ്ട്രപതിയെയും മുസ്ലീം പ്രദാനമന്ത്രിയെയും മുസ്ലീം മുഖ്യമന്ത്രിയെയും ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ബിഎൽ സിംഗാൾ എംഎൽഎ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+