'ജയിലിലാണെങ്കിലും മതസൗഹര്ദമുണ്ട്..'; ഹിന്ദു തടവുകാര്‍ക്കൊപ്പം നവരാത്രി വ്രതം ആചരിച്ച് മുസ്ലീം തടവുകാര്‍
മുസഫര്‍ നഗര്‍: നവരാത്രി വ്രതം ആചരിച്ച് മുസ്ലീം തടവുകാര്‍. മുസഫര്‍ നഗര്‍ ജയിലിലെ 200 ല്‍ അധികം മുസ്ലീം തടവുകാര്‍ ആണ് ഹിന്ദു തടവുകാരോടൊപ്പം ഒമ്പത് ദിവസത്തെ നവരാത്രി വ്രതം ആചരിക്കുന്നത്. മുസഫര്‍ നഗര്‍ ജില്ലാ ജയിലിലെ തടവുകാരാണ് മതസൗഹാര്‍ദത്തിന് മാതൃകയായി നവരാത്രി വ്രതത്തില്‍ പങ്ക് ചേരുന്നത്.
റംസാന് മാസത്തില്‍ നോമ്പെടുക്കുന്ന മുസ്ലീം തടവുകാരുടെ ഈ പ്രവൃത്തി മാതൃകാപരമാണ് എന്ന് ഒരു ജയില്‍ ഉദ്യോഗസ്ഥന് പറഞ്ഞു. മുസഫര്‍നഗര്‍ ജില്ലാ ജയിലിലെ 3000 തടവുകാരില്‍ 1100 ഓളം ഹിന്ദുക്കളും 218 മുസ്ലീങ്ങളും നവരാത്രി വ്രതം അനുഷ്ഠിക്കുന്നുണ്ടെന്ന് മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു.

വ്രതം അനുഷ്ഠിക്കുന്നവരുടെ ഭക്ഷണ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ജയില്‍ അധികൃതര്‍ കാന്റീനില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അന്തേവാസികള്‍ക്കായി പഴങ്ങള്‍, പാല്, ചായ, പൂരികള്‍ എന്നിവ കാന്റീനില്‍ ലഭ്യമാക്കിയിട്ടുണ്ട് എന്ന് മുസഫര്‍നഗര്‍ ജയില്‍ സൂപ്രണ്ട് സീതാറാം ശര്‍മ പറഞ്ഞു.
അതേസമയം മതസൗഹാര്‍ദത്തിലും സംസ്കാരത്തിലും ആഴത്തില്‍ വേരൂന്നിയ വിശ്വാസമാണ് തന്നെ നോമ്പെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് നോമ്പ് ആചരിക്കുന്ന തടവുകാരില്‍ ഒരാള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജയിലില്‍ എങ്ങനെ ആണ് സാമുദായിക സൗഹാര്‍ദം പാലിക്കുന്നത് എന്ന് ജനങ്ങള്‍ പഠിക്കണം. ഒരേ സാംസ്കാരിക ചുറ്റുപാടില്‍ നമുക്ക് എല്ലാവര്ക്കും ഒരുമിച്ച് ജീവിക്കാനും സഹാനുഭൂതിയുള്ളവരായി തീരാനും കഴിയണം എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സാമുദായിക സൗഹാര്‍ദ്ദത്തിന്റെ മാതൃക കാണിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ട് എന്ന് മറ്റൊരു അന്തേവാസി കൂട്ടിച്ചേര്‍ത്തു. ഹിന്ദു സഹോദരന്മാര്ക്ക് റമദാനില്‍ വ്രതമെടുക്കാമെങ്കില്‍, നവരാത്രിയില്‍ നമുക്കും വ്രതം ആചരിക്കാം. സ്നേഹത്തിനുള്ള ഉത്തരം സ്നേഹം മാത്രമാണ്, വെറുപ്പല്ല എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അന്തേവാസികള്‍ക്ക് ഇടയില്‍ സാമുദായിക സൗഹാര്‍ദം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നതിനാല്‍ ഇത്തരം നടപടികളെ തങ്ങള്‍ പ്രോത്സാഹിപ്പിക്കാറുണ്ട് എന്ന് ജയില്‍ സൂപ്രണ്ട് സീതാറാം ശര്‍മ വ്യക്തമാക്കി.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications