Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ്സിനുണ്ട് മുസ്ലീം ഘടകം! ഇപ്പോള്‍ അവര്‍ പറയുന്നു...

ദില്ലി: ആര്‍എസ്എസ് എന്ന പേരില്‍ ഒരു അപകടവും ആരും പറയാറില്ല. രാഷ്ട്രീയ സ്വയംസേവക സംഘം എന്ന പേരില്‍ ഒരു വര്‍ഗ്ഗീയതയും ആക്ഷേപിയ്ക്കാനും പറ്റില്ല. എന്നാലും ആര്‍എസ്എസ് എന്നാല്‍ ഹൈന്ദവ സംഘടന എന്ന് മാത്രമേ ആരും കരുതൂ.

എന്നാല്‍ അത് അത്രത്തോളം ശരിയല്ല. കാരണം ആര്‍എസ്എസ്സിന് മുസ്ലീം അംഗങ്ങളുള്ള ഒരു ഘടകമുണ്ട്. അതിന്റെ പേരാണ് മുസ്ലീം രാഷ്ട്രീയ മഞ്ച്. യോഗയും സൂര്യ നമസ്‌കാരവും ഒക്കെ വിവാദമായപ്പോള്‍ മുസ്ലീം രാഷ്ട്രീയ മഞ്ച് എന്താണ് ചെയ്യുന്നത്?

'യോഗയും ഇസ്ലാമും' എന്ന പേരില്‍ ഒരു ചെറുപുസ്തകം പുറത്തിറക്കിയിരിയ്ക്കുകയാണ് ഇവര്‍. നിസ്‌കാരവും യോഗയും തമ്മിലുള്ള സാമ്യങ്ങളടക്കം പറഞ്ഞാണ് ഇവര്‍ യോഗയെ ന്യായീകരിയ്ക്കുന്നത്.

മുസ്ലീം രാഷ്ട്രീയ മഞ്ച്

മുസ്ലീം രാഷ്ട്രീയ മഞ്ച്

2002 ല്‍ ആണ് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ മുസ്ലീം രാഷ്ട്രീയ മഞ്ച് രൂപീകരിയ്ക്കുന്നത്. മുസ്ലീം സമുദായത്തിലേയ്ക്ക് കൂടി തങ്ങളുടെ ആശയങ്ങള്‍ എത്തിയ്ക്കുക എന്നതായിരുന്നു രൂപീകരണ ലക്ഷ്യം.

ഹിന്ദു-മുസ്ലീം ഐക്യം

ഹിന്ദു-മുസ്ലീം ഐക്യം

ഹിന്ദു മുസ്ലീം ഐക്യമാണ് മുസ്ലീം രാഷ്ട്രീയ മഞ്ച് ലക്ഷ്യമിടുന്നതെന്നാണ് സംഘടന ഔദ്യോഗികമായി പറയുന്നത്.

സംഘപരിവാര്‍ ഇസ്ലാം വിരുദ്ധമല്ല

സംഘപരിവാര്‍ ഇസ്ലാം വിരുദ്ധമല്ല

ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളൊന്നും ഇസ്ലാം വിരുദ്ധമല്ലെന്ന സന്ദേശമാണ് ഇവര്‍ നല്‍കുന്നത്. കോണ്‍ഗ്രസ് ആണ് ഇവിടത്തെ വര്‍ഗ്ഗീയ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറയുന്നു.

ഗോവധ നിരോധനം

ഗോവധ നിരോധനം

ഗോവധ നിരോധനത്തിനും ബീഫ് നിരോധനത്തിനും എതിരെ ഇസ്ലാമിക സംഘടനകളും ഇടതുപക്ഷ സംഘടനകളും രംഗത്ത് വന്നപ്പോള്‍ മുസ്ലീം രാഷ്ട്രീയ മഞ്ച് നിരോധനത്തിന് അനുകൂല നിലപാടാണ് എടുത്തത്.

യോഗയും ഇസ്ലാമും

യോഗയും ഇസ്ലാമും

യോഗയ്ക്ക് മതവുമായി ഒരു ബന്ധവും ഇല്ലെന്നും , നിസ്‌കാരം ഒരു തരത്തിലുള്ള യോഗാസനം ആണെന്നും ആണ് യോഗയും ഇസ്ലാമും എന്ന പുസ്തകരത്തിലൂടെ ഇവര്‍ പറയുന്നത്.

ശാന്തിയാത്ര

ശാന്തിയാത്ര

2008 ല്‍ അമര്‍നാഥ് തീര്‍ത്ഥാടനത്തിന് പിന്തുണ പ്രഖ്യാപിച്ച് ദില്ലിയിലെ ചെങ്കോട്ടയില്‍ നിന്ന് കശ്മീരിലേയ്ക്ക് ശാന്തിയാത്ര നടത്തിയിട്ടുണ്ട് മുസ്ലീം രാഷ്ട്രീയ മഞ്ച്.

വന്ദേമാതരം

വന്ദേമാതരം

വന്ദേമാതരം ഇസ്ലാമിക വിരുദ്ധമാണെന്ന വാദവുമായി ജാമിയത്ത് ഉലമ രംഗത്ത് വന്നപ്പോള്‍ അതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതും മുസ്ലീം രാഷ്ട്രീയ മഞ്ച് ആയിരുന്നു.

മോദിയ്ക്ക് വേണ്ടി

മോദിയ്ക്ക് വേണ്ടി

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയ്ക്ക് വേണ്ടി പ്രചാരണ രംഗത്ത് ശക്തമായി ഉണ്ടായിരുന്നു ഇവര്‍.

മുഹമ്മദ് അഫ്‌സല്‍

മുഹമ്മദ് അഫ്‌സല്‍

മുഹമ്മദ് അഫ്‌സല്‍ ആണ് സംഘടനയുടെ ദേശീയ കണ്‍വീനര്‍. പ്രസിദ്ധീകരണ വിഭാഗവും, വിദ്യാര്‍ത്ഥി വിഭാഗവും ഉണ്ട് സംഘടനയ്ക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+