കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായിക് സോഷ്യല്‍ മീഡിയയില്‍ മുസ്ലിം പിന്തുണ തേടുന്നതെന്തിന് പിന്നില

  • By Sandra
Google Oneindia Malayalam News

ദില്ലി: ശക്തമായ മാധ്യമവിചാരണ നേരിട്ടുകൊണ്ടിരിക്കെ സോഷ്യല്‍ മീഡയില്‍ മുസ്ലിം വിഭാഗത്തിന്റെ പിന്തുണ തേടാനുള്ള ശ്രമം ശക്തിപ്പെടുത്തുന്നു. ബംഗ്ലാദേശിലെ ആക്രമണകാരികള്‍ ഇന്ത്യന്‍ മുസ്ലിം പണ്ഡിതനായ സാക്കിര്‍ ഹുസൈന്റെ മതപ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിരുന്നു എന്ന് അന്വേഷണത്തിനിടെ തിരിച്ചറിഞ്ഞതോടെ മാധ്യമങ്ങള്‍ സാക്കിര്‍ നായിക്കിന്റെ വിവാദ പ്രഭാഷണങ്ങളെക്കുറിച്ച് നിരന്തരം വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതോടെയാണ് @drzakirofficial എന്ന പുതിയ ട്വിറ്റര്‍ അക്കൗണ്ട് വഴിയും ഫേസ്ബുക്ക് പേജ് വഴിയും ലോകത്തെമ്പാടുമുള്ള മുസ്ലിങ്ങളില്‍ നിന്ന് പിന്തുണ തേടി രംഗത്തെത്തിയിട്ടുള്ളത്.

മെസ്സഞ്ചറില്‍ ചാറ്റ് ചെയ്യുന്നവര്‍ ഇനി സൂക്ഷിക്കണം!!!മെസ്സഞ്ചറില്‍ ചാറ്റ് ചെയ്യുന്നവര്‍ ഇനി സൂക്ഷിക്കണം!!!

നിലവില്‍ നടക്കുന്ന മാധ്യമവിചാരണയില്‍ തനിക്ക് പിന്തുണ നല്‍കണമെന്നും നീതി കിട്ടാന്‍ മുന്‍കയ്യെടുക്കണമെന്നും ആവശ്യപ്പെട്ടാണ് സാക്കിര്‍ നായിക്കിന്റെ ട്വീറ്റ്. വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ബ്രിട്ടനും കാനഡയും ഉള്‍പ്പെടെയുള്ളവര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളയാളാണ് സാക്കിര്‍. സാക്കിര്‍ നായിക്കിന്റെ തീപാറുന്ന മതപ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മഹാരാഷ്ട്ര ചാപ്റ്ററിന്റെ നേതാവ് അയാസ് സുല്‍ത്താനും മറ്റ് നിരവധി ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരും ഐസിസിസില്‍ ചേര്‍ന്നതെന്ന് കേന്ദ്രത്തിന്റെ തീവ്രവാദ വിരുദ്ധ യൂണിറ്റുകളും സുരക്ഷാ ഏജന്‍സികളും വ്യക്തമാക്കുന്നുണ്ട്.

zakir-naik

ഭീകരവാദത്തോട് സന്ധി ചെയ്യാനില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് സാക്കിറിന്റെ പ്രഭാഷണങ്ങളുടെ സിഡി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ എന്‍ഐഎയും മഹാരാഷ്ട്ര സര്‍ക്കാരുമാണ് സാക്കിറിനെക്കുറിച്ച് അന്വേഷണം നടത്തുന്നതും വിവാദ പ്രഭാഷണങ്ങള്‍ പരിശോധിക്കുന്നതും. ധാക്കയിലെ നിഷ്‌കളങ്കരായ ജനങ്ങളെ കൊന്നൊടുക്കുന്നതിന് താന്‍ പ്രചോദനമായെന്ന പ്രസ്താവന സാക്കിര്‍ കളയുന്നു.

English summary
Controversial muslim preacher Muslim scholar Zakir Naik seeks support through social media in onging media trial on Dhaka attack related issues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X