India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തഖിയ്യ ധരിച്ച് കോളേജിലെത്തിയ മുസ്ലീം വിദ്യാർത്ഥിക്ക് മർദ്ദനം; എസ്ഐ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു

 • By Akhil Prakash
Google Oneindia Malayalam News

ബംഗളൂരു: മുസ്ലീം വിശ്വാസികൾ ധരിക്കുന്ന തൊപ്പി (തഖിയ്യ) ധരിച്ചതിന് കർണാടകയിൽ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റതായി റിപ്പോർട്ട്. ബാഗൽകോട്ട് ജില്ലയിലെ തെർദാലിലുള്ള സർക്കാർ ഡിഗ്രി കോളേജിലാണ് സംഭവം. ഇതേ തുടർന്ന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ, പ്രിൻസിപ്പൽ എന്നിവർ ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസെടുത്തു. മർദ്ദനത്തിനിരയായ പത്തൊമ്പതുകാരൻ നവീദ് ഹസനസാബ് തറത്താരിയുടെ പരാതിയെ തുടർന്നാണ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കേസെടുക്കാൻ നിർദേശിച്ചത്.

സ്ഥലത്തെ സബ് ഇൻസ്‌പെക്ടർക്ക് പുറമെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഫെബ്രുവരി 18നാണ് സംഭവം നടന്നതെന്ന് എഫ്‌ഐആറിൽ പറയുന്നു. വിദ്യാലയങ്ങളിൽ മതപരമായ തൊപ്പി ധരിക്കുന്നതിന് നിയന്ത്രണം ഇല്ലാതിരുന്നിട്ട് കൂടി തൊപ്പി ധരിച്ച് കോളേജിൽ എത്തിയപ്പോൾ കോളേജ് പ്രിൻസിപ്പൽ തനിക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു എന്ന് നവീദ് പറയുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തി. തന്റെ വിശ്വാസത്തിന്റെ പേരിൽ പോലീസ് തന്നെ മർദ്ദിച്ചെന്നും അപമാനിച്ചെന്നും വിദ്യാർത്ഥി ആരോപിച്ചു. അതിനിടെ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഹിജാബ് വിഷയം വീണ്ടും ഉയർന്നതോടെ. ഹൈക്കോടതിയുടെ വിധികളും സർക്കാർ ഉത്തരവുകളും എല്ലാവരും അനുസരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച പറഞ്ഞു. മംഗലാപുരം സർവ്വകലാശാലയിലെ സിൻഡിക്കേറ്റ് യോഗത്തിന് ശേഷം വിഷയം അവസാനിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾ ഇത്തരം വിഷയങ്ങളിൽ ഏർപ്പെടാതെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. " ഹിജാബ് വിവാദം സൃഷ്ടിക്കേണ്ട ആവശ്യമില്ല (വീണ്ടും), കോടതി ഉത്തരവിട്ടു, എല്ലാവരും കോടതിയുടെ വിധിയും സർക്കാരിന്റെ ഉത്തരവും അനുസരിക്കണം," എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ

വീണ്ടും വാക്ക്പോര്! പെൺകുട്ടികൾ ഹിജാബ് ധരിച്ച് കോളേജിൽ എത്തി: വിലക്കി തിരിച്ചയച്ച് അധികൃതർവീണ്ടും വാക്ക്പോര്! പെൺകുട്ടികൾ ഹിജാബ് ധരിച്ച് കോളേജിൽ എത്തി: വിലക്കി തിരിച്ചയച്ച് അധികൃതർ

ഉടുപ്പിലിയെ പ്രീ യൂണിവേഴ്സിറ്റി കോളേജിൽ നിന്നാണ് ഹിജാബ് വിവാദം ഉടലെടുത്തത്. പിന്നീട് കർണാടക മുഴുവൻ ഈ വിവാദം അലയടിച്ചു. ഹിജാബിനെ പ്രതിരോധിച്ച് ചില ഹിന്ദു വിദ്യാർത്ഥികൾ കാവി ഷാൾ അണിഞ്ഞുകൊണ്ടും വിദ്യാലയങ്ങളിൽ എത്തി. പിന്നീട് നിരവധി വിദ്യാലയങ്ങളിൽ വിദ്യാർത്ഥകൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടി. ഇത് അന്താരാഷ്ട്ര തലത്തിൽ വരെ വാർത്തായായി. കനത്ത പോലീസ് സന്നാഹത്തോടെയാണ് സംസ്ഥാനത്ത് പല പരീക്ഷകളും നടത്തിയത്. പല വിദ്യാലയങ്ങൾക്ക് മുന്നിലും പോലീസ് സന്നാഹം ഏർ‌പ്പെടുത്തിയിരുന്നു. പിന്നാലെ ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം മുസ്ലീം വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികൾ മാർച്ച് 15 ന് കർണാടക ഹൈക്കോടതി തള്ളിയിരുന്നു.

രാജകുമാരി പോലെ... മമത സാരിയിലും ഒരേ പൊളി, വൈറലായി നടിയുടെ ചിത്രങ്ങൾ

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
  English summary
  Muslim student beaten up for wearing takhiya to college; The case was registered against those including SI
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X