കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം വിദ്യാര്‍ഥികളെ ഹാളിന് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; കോണ്‍ഗ്രസ് എംഎല്‍എയുടെ ആരോപണം

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍: മുസ്ലിം വിദ്യാര്‍ഥികളെ പരീക്ഷാ ഹാളില്‍ കയറ്റിയില്ലെന്ന് ആരോപണം. വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതോടെ ഹാളിന് പുറത്തിരുന്ന് പരീക്ഷ എഴുതാന്‍ അനുവദിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള സ്‌കൂളില്‍ നടന്ന സംഭവത്തെ കുറിച്ച് കോണ്‍ഗ്രസ് എംഎല്‍എ ആരിഫ് മസൂദ് ആണ് പറഞ്ഞത്. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി ഇദ്ദേഹം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കത്ത് എഴുതി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

m

ഭോപ്പാലിലെ സെന്‍ട്രല്‍ റീജ്യണില്‍ നിന്നുള്ള എംഎല്‍എയാണ് ആരിഫ് മസൂദ്. ഇന്‍ഡോറിലെ നൗലാഖയിലുള്ള ബംഗാളി സ്‌കൂളിലാണ് സംഭവം നടന്നതെന്ന് എംഎല്‍എ വിശദീകരിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ കേന്ദ്രമായിരുന്നു ഈ സ്‌കൂള്‍. ഇസ്ലാമിയ കരീമിയ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ഇവിടെയാണ് പരീക്ഷാ കേന്ദ്രം ലഭിച്ചത്.

ഡികെ ശിവകുമാറിന്റെ 'വഴി തടഞ്ഞ്' യെഡ്ഡി; ബിജെപിയെ പൂട്ടാന്‍ ബദല്‍ പദ്ധതി ഒരുക്കി കോണ്‍ഗ്രസ്ഡികെ ശിവകുമാറിന്റെ 'വഴി തടഞ്ഞ്' യെഡ്ഡി; ബിജെപിയെ പൂട്ടാന്‍ ബദല്‍ പദ്ധതി ഒരുക്കി കോണ്‍ഗ്രസ്

കഴിഞ്ഞ ചൊവ്വാഴ്ച വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ എത്തിയപ്പോള്‍ അകത്ത് കയറ്റാന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഒരുമിച്ച് പ്രതിഷേധിച്ചു. ഏറെ നേരത്തിന് ശേഷം പരീക്ഷാ ഹാളില്‍ കയറ്റില്ലെന്നും വേണമെങ്കില്‍ പുറത്തിരുന്ന് പരീക്ഷ എഴുതാമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളിന് പുറത്തിരുന്നാണ് എഴുതിയത്.

പാകിസ്താനില്‍ ജനമിളകി; അതിര്‍ത്തിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട് സൈനികര്‍, ഓഫീസുകള്‍ കൊള്ളയടിച്ചുപാകിസ്താനില്‍ ജനമിളകി; അതിര്‍ത്തിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട് സൈനികര്‍, ഓഫീസുകള്‍ കൊള്ളയടിച്ചു

സാമുദായിക ഐക്യം പഠിപ്പിക്കേണ്ട കേന്ദ്രമാണ് കലാലയങ്ങള്‍. അവിടെ വിദ്വേഷമാണ് പ്രചരിപ്പിക്കുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണണമെന്നും ആരിഫ് മസൂദ് എംഎല്‍എ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

English summary
Muslim Students not allowed to enter the Exam hall in Madhya Pradesh: MLA Says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X