ഉത്തര്‍ പ്രദേശില്‍ മുസ്ലിംകള് ആരെ പിന്തുണച്ചു; കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍ ഇങ്ങനെ
ദില്ലി: ഉത്തര്‍ പ്രദേശില്‍ പ്രധാന വോട്ട് ബാങ്കാണ് മുസ്ലിംകള്. മൂന്നര കോടിയിലേറെ വരുന്ന മുസ്ലിം ജനസംഖ്യ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് നേരത്തെയുള്ള ചര്‍ച്ചയാണ്. മുസ്ലിം നേതാക്കള്‍ വ്യക്തമായ നിലപാട് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സാധാരണ പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. അതുകൊണ്ടുതന്നെ മുസ്ലിം വോട്ടുകള്‍ ആര്‍ക്ക് കിട്ടുമെന്നത് അവ്യക്തവുമായിരുന്നു.
മുസ്ലിംകള് കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്നു ഒരുകാലത്ത്. എന്നാല്‍ അടുത്ത കാലത്തായി ഈ ചിത്രം മാറി. സമാജ്വാദി പാര്‍ട്ടിക്കൊപ്പം നില്ക്കുന്ന ഒട്ടേറെ മുസ്ലിംകളും ഉയര്‍ന്നു വന്നു. മുസ്ലിംകളുടെതടക്കമുള്ള വിഭാഗങ്ങളുടെ വോട്ടുകള്‍ ചിതറിയതോടെയാണ് ബിജെപിക്ക് വിജയം എളുപ്പായത്. ഇത്തവണ മുസ്ലിം വോട്ടുകള്‍ ആര്‍ക്കൊപ്പം നിന്നു. കോണ്‍ഗ്രസ് ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കുകയാണ്.....

മുസ്ലിം നേതാക്കള്‍
മുസ്ലിം നേതാക്കള്‍ ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് നേരത്തെ വ്യക്തമാക്കാത്തത് തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണ് എന്നാണ് കരുതിയിരുന്നത്. എന്നാല്‍ പ്രത്യേക തന്ത്രമൊന്നും മുസ്ലിംകള്ക്കില്ലായിരുന്നുവെന്നും മുസ്ലിം സമുദായത്തിന്റെ വോട്ടുകള്‍ ഭിന്നിക്കുകയാണ് ചെയ്തതെന്നും കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ് പറയുന്നു.

രണ്ടുകക്ഷികള്‍ക്കും കിട്ടി
കോണ്‍ഗ്രസിന് ഒരു വിഭാഗം മുസ്ലിംകള് വോട്ട് ചെയ്തു. അതേസമയം, എസ്പി-ബിഎസ്പി-ആര്‍എല്‍ഡി ഉള്‍പ്പെടുന്ന മഹാസഖ്യത്തിനും മുസ്ലിംകള് വോട്ട് ചെയ്തു. ഉത്തര്‍ പ്രദേശില്‍ മുസ്ലിം വോട്ടുകള്‍ ഭിന്നിക്കുകയാണ് ചെയ്തതെന്നും മുന്‍ വിദേശകാര്യ മന്ത്രിയായ സല്മാന് ഖുര്‍ഷിദ് പറയുന്നു.

തന്ത്രപരമായി വിനിയോഗിച്ചില്ല
ഉത്തര്‍ പ്രദേശിലെ ഫാറൂഖാബാദില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു സല്മാന് ഖുര്‍ഷിദ്. മുസ്ലിംകള് തന്ത്രപരമായി ഇത്തവണ വോട്ട് ചെയ്തില്ല. പലയിടത്തായി ചിതറി പോകുകയാണ് ചെയ്തിരിക്കുന്നത്. ചിലയിടത്ത് കോണ്‍ഗ്രസിന് ലഭിച്ചുവെന്നും സല്മാന് ഖുര്‍ഷിദ് പറഞ്ഞു.

സംഭവിച്ചത് ഇങ്ങനെ
ചിലയിടത്ത് മുസ്ലിംകള് കോണ്‍ഗ്രസിന് വോട്ട് ചെയ്തു. ചിലയിടത്ത് മഹാസഖ്യത്തിന് ചെയ്തു. ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനും മഹാസഖ്യത്തിനും ചെയ്തു. പല പെട്ടികളിലാണ് മുസ്ലിം വോട്ടുകള്‍ വീണത്. കഴിഞ്ഞ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേത് പോലെ മുസ്ലിം വോട്ടുകള്‍ ഏകീകരിക്കപ്പെട്ടില്ലെന്നും സല്മാന് ഖുര്‍ഷിദ് പറഞ്ഞു.

മോദി ചെയ്തത് ഇങ്ങനെ
പ്രചാരണത്തില്‍ മോദി തരംഗമുണ്ടായിട്ടില്ല. വിഷയം കുറവായിരുന്നു മോദിക്ക്. അദ്ദേഹം ജനശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് സാധാരണക്കാരുടെ വിഷയങ്ങളാണ് ഉയര്‍ത്തിപ്പിടിച്ചത്. എന്നാല്‍ ബിജെപി യഥാര്‍ഥ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധമാറ്റാന്‍ നോക്കുകയായിരുന്നുവെന്നും സല്മാന് ഖുര്‍ഷിദ് പറഞ്ഞു.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications