കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍ പ്രദേശില്‍ മുസ്ലിംകള്‍ ആരെ പിന്തുണച്ചു; കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശില്‍ പ്രധാന വോട്ട് ബാങ്കാണ് മുസ്ലിംകള്‍. മൂന്നര കോടിയിലേറെ വരുന്ന മുസ്ലിം ജനസംഖ്യ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് നേരത്തെയുള്ള ചര്‍ച്ചയാണ്. മുസ്ലിം നേതാക്കള്‍ വ്യക്തമായ നിലപാട് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സാധാരണ പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. അതുകൊണ്ടുതന്നെ മുസ്ലിം വോട്ടുകള്‍ ആര്‍ക്ക് കിട്ടുമെന്നത് അവ്യക്തവുമായിരുന്നു.

മുസ്ലിംകള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്നു ഒരുകാലത്ത്. എന്നാല്‍ അടുത്ത കാലത്തായി ഈ ചിത്രം മാറി. സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന ഒട്ടേറെ മുസ്ലിംകളും ഉയര്‍ന്നു വന്നു. മുസ്ലിംകളുടെതടക്കമുള്ള വിഭാഗങ്ങളുടെ വോട്ടുകള്‍ ചിതറിയതോടെയാണ് ബിജെപിക്ക് വിജയം എളുപ്പായത്. ഇത്തവണ മുസ്ലിം വോട്ടുകള്‍ ആര്‍ക്കൊപ്പം നിന്നു. കോണ്‍ഗ്രസ് ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കുകയാണ്.....

മുസ്ലിം നേതാക്കള്‍

മുസ്ലിം നേതാക്കള്‍

മുസ്ലിം നേതാക്കള്‍ ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് നേരത്തെ വ്യക്തമാക്കാത്തത് തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണ് എന്നാണ് കരുതിയിരുന്നത്. എന്നാല്‍ പ്രത്യേക തന്ത്രമൊന്നും മുസ്ലിംകള്‍ക്കില്ലായിരുന്നുവെന്നും മുസ്ലിം സമുദായത്തിന്റെ വോട്ടുകള്‍ ഭിന്നിക്കുകയാണ് ചെയ്തതെന്നും കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നു.

 രണ്ടുകക്ഷികള്‍ക്കും കിട്ടി

രണ്ടുകക്ഷികള്‍ക്കും കിട്ടി

കോണ്‍ഗ്രസിന് ഒരു വിഭാഗം മുസ്ലിംകള്‍ വോട്ട് ചെയ്തു. അതേസമയം, എസ്പി-ബിഎസ്പി-ആര്‍എല്‍ഡി ഉള്‍പ്പെടുന്ന മഹാസഖ്യത്തിനും മുസ്ലിംകള്‍ വോട്ട് ചെയ്തു. ഉത്തര്‍ പ്രദേശില്‍ മുസ്ലിം വോട്ടുകള്‍ ഭിന്നിക്കുകയാണ് ചെയ്തതെന്നും മുന്‍ വിദേശകാര്യ മന്ത്രിയായ സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നു.

തന്ത്രപരമായി വിനിയോഗിച്ചില്ല

തന്ത്രപരമായി വിനിയോഗിച്ചില്ല

ഉത്തര്‍ പ്രദേശിലെ ഫാറൂഖാബാദില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു സല്‍മാന്‍ ഖുര്‍ഷിദ്. മുസ്ലിംകള്‍ തന്ത്രപരമായി ഇത്തവണ വോട്ട് ചെയ്തില്ല. പലയിടത്തായി ചിതറി പോകുകയാണ് ചെയ്തിരിക്കുന്നത്. ചിലയിടത്ത് കോണ്‍ഗ്രസിന് ലഭിച്ചുവെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

 സംഭവിച്ചത് ഇങ്ങനെ

സംഭവിച്ചത് ഇങ്ങനെ

ചിലയിടത്ത് മുസ്ലിംകള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. ചിലയിടത്ത് മഹാസഖ്യത്തിന് ചെയ്തു. ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനും മഹാസഖ്യത്തിനും ചെയ്തു. പല പെട്ടികളിലാണ് മുസ്ലിം വോട്ടുകള്‍ വീണത്. കഴിഞ്ഞ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേത് പോലെ മുസ്ലിം വോട്ടുകള്‍ ഏകീകരിക്കപ്പെട്ടില്ലെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

മോദി ചെയ്തത് ഇങ്ങനെ

മോദി ചെയ്തത് ഇങ്ങനെ

പ്രചാരണത്തില്‍ മോദി തരംഗമുണ്ടായിട്ടില്ല. വിഷയം കുറവായിരുന്നു മോദിക്ക്. അദ്ദേഹം ജനശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് സാധാരണക്കാരുടെ വിഷയങ്ങളാണ് ഉയര്‍ത്തിപ്പിടിച്ചത്. എന്നാല്‍ ബിജെപി യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധമാറ്റാന്‍ നോക്കുകയായിരുന്നുവെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

ലോകം യുദ്ധനിഴലില്‍; അമേരിക്ക ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു, ജര്‍മനി സൈനികാഭ്യാസം നിര്‍ത്തിലോകം യുദ്ധനിഴലില്‍; അമേരിക്ക ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു, ജര്‍മനി സൈനികാഭ്യാസം നിര്‍ത്തി

English summary
Muslim vote divided in UP: Congress leader Salman Khurshid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X