കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ക്കും വോട്ട് ചെയ്യരുതെന്ന് മുസ്ലിം മതപണ്ഡിതര്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി: മുസ്ലിങ്ങള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയ്ക്കും വോട്ട് ചെയ്യരുതെന്ന് മത പണ്ഡിതര്‍. മുസ്ലിങ്ങളെ വോട്ട് ബാങ്ക് മാത്രമയി കാണുന്ന രാഷ്ട്രീയ പാര്‍ട്ടികളോടുള്ള പ്രതിഷേധമെന്ന നിലയില്‍ നിഷേധ വോട്ട് (NOTA) രേഖപ്പെടുത്താനും ആഹ്വാനം ഉണ്ട്. മുസ്ലീം സമൂഹത്തെ അവഗണിയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പിലൂടെ തന്നെ തക്ക മറുപടി നല്‍കണമെന്നും എല്ലാ മുസ്ലിങ്ങളും ഈ നിര്‍ദ്ദേശം പാലിയ്ക്കണമെന്നും മുഫ്തി ഇഷ്തിയാഖ് ഹുസൈന്‍ ഖദ്രി പറഞ്ഞു.

ദില്ലിയില്‍ ആയിരത്തോളം മത സ്ഥാപനങ്ങളിലെ പണ്ഡിതര്‍ ഉള്‍പ്പെടയുള്ളവര്‍ പങ്കെടുത്ത ഓള്‍ ഇന്ത്യ തന്‍സീം ഉലമ-ഇ-ഇസ്ലാമി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. മുഫ്തി ഇഷ്തിയാഖ് ഹുസൈന്‍ ഖദ്രിയെ കൂടാതെ മനാന്‍ റാസ ഖാന്‍, പഷാ ഫര്‍ഹത്ത് അഹമ്മദ് ജമാലി, മൈലാന അബ്ദുള്‍ അലി ഫാറൂഖ് തുടങ്ങി ഒട്ടേറെ മുസ്ലീം മത പണ്ഡിതര്‍ പരിപാടിയില്‍ പങ്കെടുത്തു.

Muslims

കോണ്‍ഗ്രസിനും ബിജെപിയ്ക്കും അവര്‍ മുസ്ലിങ്ങളോട് വച്ച് പുലര്‍ത്തുന്ന സമീപനത്തിനുമെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. കോണ്‍ഗ്രസ് ഭരണം മുസ്ലിങ്ങള്‍ക്ക് നല്‍കിയത് സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാപരവുമായ പിന്നോക്കാവസ്ഥമാത്രമാണ്. ബിജെപിയാകെട്ട മുസ്ലിങ്ങളെ പരദേശിയെന്ന് മുദ്രകുത്തുന്നു. ഇത്തരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടുികള്‍ക്ക് എന്തിന് വോട്ട് നല്‍കണമെന്നാണ് മതപണ്ഡിതര്‍ ചോദിയ്ക്കുന്നത്.

മാത്രമല്ല നിഷേധ വോട്ട് നിര്‍ബന്ധമായും എല്ലാവരും രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളെ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് മാത്രമാണ് രാഷ്ട്രീയകാര്‍ക്ക് ഓര്‍മ്മ വരുന്നതെന്നും പറഞ്ഞു. രാഷ്ട്രീയക്കാര്‍ക്കെതിരായ ഏറ്റവും നല്ല ആയുധമാണ് നിഷേധ വോട്ടെന്നും മുഫ്തി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ സെപ്തംബറില്‍ നടന്ന കലാപത്തെയും അഭയാര്‍ത്ഥി ക്യാമ്പുകളിലെ ദുരിത ജീവിതത്തെപ്പറ്റിയും യോഗത്തില്‍ പരാമര്‍ശിച്ചു. മതപണ്ഡിതരുടെ വാക്കുകള്‍ മുസ്ലീം സമൂഹം ഏറെറടുത്താല്‍ ദില്ലി നിയമസഭാതെരഞ്ഞെടുപ്പില്‍ ആ മാറ്റം പ്രകടമാകും. കോണ്‍ഗ്രസിനേയും ബിജെപിയേയും വിമര്‍ശിച്ച മതപണ്ഡിതര്‍ മറ്റ് രാഷ്ട്രീയപാര്‍ട്ടികളെ പറ്റി പ്രതികരിച്ചില്ല. ദില്ലിയില്‍ കന്നിയങ്കത്തിനിറങ്ങുന്ന അംആദ്മി പാര്‍ട്ടിയ്ക്ക് മുസ്ലിങ്ങളുടെ ഈ പാര്‍ട്ടി വിരോധം ഗുണകരാമാകുമോ എന്ന് കാത്തിരുന്നു കാണാം.

English summary
Muslim voters told to reject all political parties.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X