കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദിക്ക് അഭിവാദ്യമർപ്പിച്ചുള്ള റാലിയിൽ പങ്കെടുത്തു! മുസ്ലീം യുവതിയെ ഭർത്താവ് മൊഴി ചൊല്ലി...

ഭർത്താവിന് അദ്ദേഹത്തിന്റെ ബന്ധുവായ സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നും, ഈ ബന്ധത്തിൽ ഒരു കുഞ്ഞുണ്ടെന്നും ഫൈറ പരാതിയിൽ പറയുന്നു.

  • By Desk
Google Oneindia Malayalam News

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിവാദ്യമർപ്പിച്ചുള്ള റാലിയിൽ പങ്കെടുത്തതിന് ഭർത്താവ് മൊഴി ചൊല്ലിയതായി മുസ്ലീം യുവതി. ഉത്തർപ്രദേശിലെ ബറേലി സ്വദേശിനി ഫൈറയാണ് ഭർത്താവ് ഡാനിഷിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒമ്പത് വർഷത്തിന് ശേഷം ഗർഭിണി, കുഞ്ഞിന് വെളുത്തനിറം, ചാരിത്ര്യശുദ്ധിയിൽ സംശയം! കൊലപ്പെടുത്താൻ കാരണം..ഒമ്പത് വർഷത്തിന് ശേഷം ഗർഭിണി, കുഞ്ഞിന് വെളുത്തനിറം, ചാരിത്ര്യശുദ്ധിയിൽ സംശയം! കൊലപ്പെടുത്താൻ കാരണം..

കണ്ണന്താനം ദയവ് ചെയ്ത് കേരളത്തിലേക്ക് വരരുത്! വന്നാൽ വാ തുറക്കരുത്! തുറന്നടിച്ച് ബിജെപി നേതാക്കൾ...കണ്ണന്താനം ദയവ് ചെയ്ത് കേരളത്തിലേക്ക് വരരുത്! വന്നാൽ വാ തുറക്കരുത്! തുറന്നടിച്ച് ബിജെപി നേതാക്കൾ...

മുത്തലാഖ് നിരോധിക്കാനുള്ള മോദിയുടെ തീരുമാനത്തെ പിന്തുണച്ചുള്ള റാലിയിൽ പങ്കെടുത്തതിനാണത്രേ ഡാനിഷ് ഫൈറയെ തലാഖ് ചൊല്ലിയത്. ഭർത്താവിന് അദ്ദേഹത്തിന്റെ ബന്ധുവായ സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നും, ഈ ബന്ധത്തിൽ ഒരു കുഞ്ഞുണ്ടെന്നും ഫൈറ പരാതിയിൽ പറയുന്നു. ഇതിന്റെ പേരിൽ തന്നെയും കുഞ്ഞിനെയും ഉപദ്രവിക്കാറുണ്ടെന്നും ഫൈറ ആരോപിക്കുന്നുണ്ട്.

ഭീഷണിയും മർദ്ദനവും...

ഭീഷണിയും മർദ്ദനവും...

ഭർത്താവിന് അദ്ദേഹത്തിന്റെ ബന്ധുവായ സ്ത്രീയുമായി അവിഹിത ബന്ധമുണ്ട്. ഈ ബന്ധത്തിൽ ഒരു കുഞ്ഞുമുണ്ട്. അവരോടൊപ്പം ജീവിക്കാനായി തന്നെ തലാഖ് ചൊല്ലുമെന്ന് ഭർത്താവ് ഇടയ്ക്കിടെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. അവിഹിത ബന്ധം ചോദ്യം ചെയ്തതിന്റെ പേരിൽ ഭർത്താവ് തന്നെ മർദ്ദിക്കുന്നത് പതിവാണെന്നും ഫൈറ ആരോപിക്കുന്നു.

മോദിക്ക് ഒന്നും ചെയ്യാനാകില്ല...

മോദിക്ക് ഒന്നും ചെയ്യാനാകില്ല...

തന്നെ തലാഖ് ചൊല്ലിയാൽ ജയിലിൽ പോകുമെന്നും പ്രധാനമന്ത്രി സ്ത്രീകൾക്കൊപ്പമാണെന്നും താൻ ഭർത്താവിനോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിവാദ്യമർപ്പിച്ചുള്ള റാലിയിലും താൻ പങ്കെടുത്തു. ഇതാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത്. മോദിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞാണ് ഭർത്താവ് തന്നെ മൊഴി ചൊല്ലിയതെന്നും ഫൈറ പറഞ്ഞു.

പുറത്താക്കി...

പുറത്താക്കി...

ഭർത്താവ് ഡാനിഷ് തന്നെയും കുഞ്ഞിനെയും ക്രൂരമായി മർദ്ദിച്ചെന്നും ഫൈറ ആരോപിക്കുന്നുണ്ട്. തലാഖ് ചൊല്ലിയതിന് പിന്നാലെ തന്നെയും കുഞ്ഞിനെയും വീട്ടിൽ നിന്ന് ചവിട്ടിപുറത്താക്കിയെന്നും ഫൈറ പറഞ്ഞു. എന്നാൽ ഫൈറയുടെ ആരോപണങ്ങളെല്ലാം ഡാനിഷ് നിഷേധിച്ചു.

അങ്ങനെയൊന്നുമല്ല...

അങ്ങനെയൊന്നുമല്ല...

പ്രധാനമന്ത്രിയുടെ റാലിയിൽ പങ്കെടുത്തതിന് താൻ തലാഖ് ചൊല്ലിയെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്നാണ് ഡാനിഷ് പ്രതികരിച്ചത്. ഫൈറയെ ഒരിക്കലും മുത്തലാഖ് ചൊല്ലി ഒഴിവാക്കിയിട്ടില്ല. വിവാഹബന്ധം ഒഴിവാക്കി എന്നത് നേരാണ്, എന്നാൽ ആ സംഭവവും മോദിയുടെ റാലിയിൽ പങ്കെടുത്തതും തമ്മിൽ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

വസ്ത്രധാരണം....

വസ്ത്രധാരണം....

ഫൈറയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടായിരുന്നു എന്നാണ് ഡാനിഷിന്റെ ആരോപണം. കൂടാതെ മതചാരങ്ങൾക്ക് വിരുദ്ധമായി ജീൻസും ടോപ്പുമാണ് അവൾ ധരിച്ചിരുന്നത്. ഇതൊന്നും തനിക്ക് ഇഷ്ടമല്ല. ഫൈറയുടെ അമ്മാവൻ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനാലാണ് ബന്ധം ഉപേക്ഷിച്ചതെന്നും തനിക്ക് ഇനി അവളോടൊപ്പം ജീവിക്കേണ്ടെന്നും ഡാനിഷ് പറഞ്ഞു.

English summary
muslim woman alleges triple talaq for attending rally thanking PM Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X