കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടു ചെയ്യണമെങ്കില്‍ ബുര്‍ക്ക നീക്കണം; പോളിംഗ് കേന്ദ്രത്തില്‍ സംഘര്‍ഷം! യുവതി പൊട്ടിക്കരഞ്ഞു!!

  • By Desk
Google Oneindia Malayalam News

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് കേന്ദ്രത്തില്‍ വോട്ട് രേഖപ്പെടുത്താനെത്തിയ മുസ്ലിം സ്ത്രീയുടെ ബുര്‍ക്ക നീക്കം ചെയ്യാന്‍ അധികൃതര്‍ ആവശ്യപെട്ടത്‌ നാടകീയ രംഗങ്ങള്‍ക്ക് കാരണമായി. കര്‍ണാടകയിലെ ബെളഗാവിലെ വോട്ടെടുപ്പ് കേന്ദ്രത്തിലാണ് സംഭവം. 185 ആം നമ്പര്‍ പോളി൦ഗ് ബൂത്തില്‍ ഇന്ന് രാവിലെ വോട്ട് രേഖപ്പെടുത്താനെത്തിയ സൈറ എന്ന സ്ത്രീയോടാണ് വോട്ടെടുപ്പ് കേന്ദ്രത്തിലെ വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ അവര്‍ ധരിച്ചിരുന്ന കറുത്ത ബുര്‍ക്ക നീക്കം ചെയ്ത ശേഷം പോളിംഗ് ബൂത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ ആവശ്യപെട്ടത്‌.

muslim

എന്നാല്‍ ഇതില്‍ പ്രകോപിതയായ സ്ത്രീ വോട്ടെടുപ്പ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥരോടടക്കം വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും കരയുകയും ചെയ്യുന്നുണ്ടായിരുന്നു. ഒരു ബിജെപി അനുഭാവിയായ താന്‍ നേരത്തെ തന്റെ ഗ്രാമത്തില്‍ നിന്നും ബിജെപിയുടെ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയത് ഈ ബുര്‍ക്ക ധരിച്ചു കൊണ്ടായിരുന്നെന്നും എന്നാല്‍ അന്നൊന്നും തന്റെ വസ്ത്രം നീക്കം ചെയ്യാന്‍ ആരും ആവശ്യപെട്ടിരുന്നില്ല എന്നും വിലപിക്കുന്നുണ്ടായിരുന്നു.

എന്തായാലും ഈ സ്ത്രീക്ക് പിന്നീട് വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചോ ഇല്ലയോ എന്നത് വ്യക്തമല്ല. ഇതാദ്യമായല്ല ബുര്‍ക്ക ധരിച്ചു വരുന്നവരോട് അത് നീക്കം ചെയ്യാന്‍ വോട്ടെടുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്. നേരത്തെ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് നയിച്ച റാലിയില്‍ പങ്കെടുക്കാനെത്തിയ മുസ്ലിം സ്ത്രീയോട് ബുര്‍ക്ക നീക്കം ചെയ്യാന്‍ ആവശ്യപെട്ടത്‌ വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇന്നാണ് കര്‍ണാടകയിലെ 224 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ തൊട്ടു വിവിധ പോളിംഗ് കേന്ദ്രങ്ങളില്‍ വലിയ പോളിംഗ് ആണ് രേഖപ്പെടുത്തുന്നത്.

English summary
A Muslim woman who was standing in the queue at polling booth 185 on Saturday refused to remove Burqah for identification during voting in Belagavi, Karnataka. The woman later argued with election officials and started crying.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X