Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം യുവതി ക്ഷേത്രനടയില്‍ കുഞ്ഞിന് ജന്മം നല്‍കി!!

മുംബൈ: മതങ്ങള്‍ തമ്മില്‍ പോരാട്ടം മുറുകുമ്പോള്‍ മുംബൈയില്‍ നടന്ന സംഭവം പറയാതിരിക്കാനാവില്ല. മുസ്ലീം യുവതി തന്റെ കുഞ്ഞിന് ജന്മം നല്‍കിയത് ക്ഷേത്ര നടയില്‍ വെച്ചാണ്. മുംബൈയിലുള്ള പ്രശസ്ത ഗണപതി ക്ഷേത്രമാണ് പ്രസവത്തിന് സാക്ഷ്യം വഹിച്ചത്. ഇല്യാസ് ഷെയ്ഖിന്റെ ഭാര്യയാണ് പ്രസവവേദനയെ തുടര്‍ന്ന് യാത്രാമദ്ധ്യേ പ്രസവിച്ചത്.

പ്രസവ വേദന കൊണ്ട് യുവതിയുടെ അവസ്ഥ സങ്കീര്‍ണമായപ്പോള്‍ ഭര്‍ത്താവ് കാറിന്റെ ഡ്രൈവറോട് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. നിര്‍ത്തിയതോ ഗണപതി ക്ഷേത്രത്തിനു മുന്നില്‍. ദൈവത്തോട് മനസ്സുരുകി പ്രാര്‍ത്ഥിക്കുകയായിരുന്നു. സ്ത്രീയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടി കൂടുകയായിരുന്നു. പിന്നീട് സ്ത്രീകള്‍ ചേര്‍ന്ന് പ്രസവാനന്തര കര്‍മം ഏറ്റെടുത്തു. അങ്ങനെ യുവതി അമ്പല നടയില്‍വെച്ച് കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

baby

ആശുപത്രിയിലേക്ക് പിന്നീട് ഇവരെ പ്രവേശിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ കുഞ്ഞും അമ്മയും ആരോഗ്യത്തോടെയിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എല്ലാം ദൈവത്തിന്റെ അനുഗ്രഹം എന്നാണ് കണ്ടുനിന്നവര്‍ പറഞ്ഞത്.

ആപത്ത് സംഭവിക്കുമെന്ന ഘട്ടത്തില്‍ നിന്ന് തന്നെയും ഭാര്യയെയും രക്ഷിച്ചത് ഗണപതിയാണെന്നാണ് ഇവര്‍ പറയുന്നത്. അതുകൊണ്ടുതന്നെ തങ്ങളുടെ കുഞ്ഞിന് ഗണപതി എന്ന പേര് ഇടുമെന്നും ഇവര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+