30 വര്‍ഷമായി കാളീ പൂജ ചെയ്യുന്ന മുസ്ലീം സ്ത്രീ, പൂജ നടത്തുന്നതിന് പിന്നിലെ കാരണം ഇതാണ്
കൊല്‍ക്കത്ത: തങ്ങളുടെ പറമ്പിലെ നാഗത്തറ സംരക്ഷിച്ചതിന്റെ പേരില്‍ വൃദ്ധരായ മുസ്ലീം ദമ്പതികള്‍ ഊര് വിലക്ക് നേരിട്ട സംഭവം നടന്ന്ത് കേരളത്തിലാണ്. എന്നാല്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി മുടങ്ങാതെ കാളീ പൂജ നടത്തുന്ന ഒരു സ്ത്രീയുണ്ട് പശ്ചിമ ബംഗാളിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍. സ്വന്തം മതത്തില്‍ നിന്നോ മറ്റ് മതത്തില്‍ നിന്നോ ഇവര്‍ക്ക് യാതൊരു വിലക്കും നേരിടേണ്ടി വന്നിട്ടില്ല. ദൈവങ്ങള്‍ക്കൊന്നും മതമില്ലെന്നാണ് ഷെഫാലി ബേവ എന്ന മധ്യവയസ്ക്ക പറയുന്നത്.
അന്‍പത് പിന്നിട്ട ഷെഫാലി ബേവ മാല്‍ഡ ജില്ലയിലെ കെന്ഡ്വാ ഗ്രാമത്തിലാണ് താമസിയ്ക്കുന്നത്. മുസ്ലിങ്ങളും ഹിന്ദുക്കളുമൊക്കെ ഒരുപാടുള്ള ഗ്രാമം. ബംഗാളികളുടെ ഏറ്റവും ആരാധ്യയായ ദൈവമാണല്ലോ കാളി. ദുര്‍ഗാപൂജയ്ക്കും ദീപാവലിയ്ക്കും ബംഗാളികള്‍ കാളിയ ആരാധിയ്ക്കാറുണ്ട്. ഇസ്ലാം മതവിശ്വാസിയായ ബേവ കൃത്യം 30 വര്‍ഷം മുമ്പാണ് കാളീ പൂജ തുടങ്ങുന്നത്.

കടുത്ത അസുഖബാധിതയായിരുന്ന ഇവര്‍ പല ആശുപത്രികള്‍ കയറിയിറങ്ങി. പക്ഷേ രോഗത്തിന് ശമനം ഉണ്ടായില്ല. ഒരു ദിവസം ബേവയുടെ സ്വപ്നത്തില്‍ കാളി പ്രത്യക്ഷപ്പെട്ട പൂജ നടത്താന്‍ ആവശ്യപ്പെട്ടത്രേ. പൂജയ്ക്കായി കാളീ പ്രതിമയുണ്ടാക്കാന്‍ ഇവര്‍ ശില്പ്പിയെ സമീപിച്ചെങ്കിലും ഒരു മുസ്ലിമിന് ദേവീ പ്രതിമയുണ്ടാക്കി നല്കാന് അദ്ദേഹം വിസമ്മതിച്ചു. നിരാശയായി ബേവ മടങ്ങി.
എന്നാല്‍ പിറ്റേ ദിവസം ശില്‍പ്പി ബേവയുടെ വീട്ടിലെത്തുകയും പ്രതിമ നിര്‍മ്മിച്ച് നല്‍കാമെന്ന് പറയുകയും ചെയ്തു. താനും കാളിയെ സ്വപ്നം കണ്ടെന്ന് ശില്‍പ്പി ബേവയോട് പറഞ്ഞു. അന്നുമുതല്‍ ഇന്നുവരെ മുടങ്ങാതെ ബേവ കാളീപൂജ നടത്തുന്നു. ആദ്യമൊക്കെ ആരും പൂജയില്‍ പങ്കെടുക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇന്ന് കഥായാകെ മാറി. ഗ്രാമത്തിലുള്ള മുസ്ലിങ്ങളും ഹിന്ദുക്കളുമൊക്കെ ബേവയുടെ വീട്ടിലെ കാളി പൂജയില്‍ സ്ഥിരമായി എത്തുന്നു. മതസൗഹാര്‍ദ്ദത്തിന്റെ വേദിയായി മാറുകയാണ് താന്‍ നടത്തുന്ന കാളിപൂജയെന്ന് പറയുമ്പോള്‍ ബേവയുടെ വാക്കുകള്‍ നിറയുന്നത് സന്തോഷം മാത്രം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications