കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 വര്‍ഷമായി കാളീ പൂജ ചെയ്യുന്ന മുസ്ലീം സ്ത്രീ, പൂജ നടത്തുന്നതിന് പിന്നിലെ കാരണം ഇതാണ്

Google Oneindia Malayalam News

കൊല്‍ക്കത്ത: തങ്ങളുടെ പറമ്പിലെ നാഗത്തറ സംരക്ഷിച്ചതിന്റെ പേരില്‍ വൃദ്ധരായ മുസ്ലീം ദമ്പതികള്‍ ഊര് വിലക്ക് നേരിട്ട സംഭവം നടന്ന്ത് കേരളത്തിലാണ്. എന്നാല്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി മുടങ്ങാതെ കാളീ പൂജ നടത്തുന്ന ഒരു സ്ത്രീയുണ്ട് പശ്ചിമ ബംഗാളിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍. സ്വന്തം മതത്തില്‍ നിന്നോ മറ്റ് മതത്തില്‍ നിന്നോ ഇവര്‍ക്ക് യാതൊരു വിലക്കും നേരിടേണ്ടി വന്നിട്ടില്ല. ദൈവങ്ങള്‍ക്കൊന്നും മതമില്ലെന്നാണ് ഷെഫാലി ബേവ എന്ന മധ്യവയസ്‌ക്ക പറയുന്നത്.

അന്‍പത് പിന്നിട്ട ഷെഫാലി ബേവ മാല്‍ഡ ജില്ലയിലെ കെന്‍ഡ്വാ ഗ്രാമത്തിലാണ് താമസിയ്ക്കുന്നത്. മുസ്ലിങ്ങളും ഹിന്ദുക്കളുമൊക്കെ ഒരുപാടുള്ള ഗ്രാമം. ബംഗാളികളുടെ ഏറ്റവും ആരാധ്യയായ ദൈവമാണല്ലോ കാളി. ദുര്‍ഗാപൂജയ്ക്കും ദീപാവലിയ്ക്കും ബംഗാളികള്‍ കാളിയ ആരാധിയ്ക്കാറുണ്ട്. ഇസ്ലാം മതവിശ്വാസിയായ ബേവ കൃത്യം 30 വര്‍ഷം മുമ്പാണ് കാളീ പൂജ തുടങ്ങുന്നത്.

westbengal

കടുത്ത അസുഖബാധിതയായിരുന്ന ഇവര്‍ പല ആശുപത്രികള്‍ കയറിയിറങ്ങി. പക്ഷേ രോഗത്തിന് ശമനം ഉണ്ടായില്ല. ഒരു ദിവസം ബേവയുടെ സ്വപ്‌നത്തില്‍ കാളി പ്രത്യക്ഷപ്പെട്ട പൂജ നടത്താന്‍ ആവശ്യപ്പെട്ടത്രേ. പൂജയ്ക്കായി കാളീ പ്രതിമയുണ്ടാക്കാന്‍ ഇവര്‍ ശില്‍പ്പിയെ സമീപിച്ചെങ്കിലും ഒരു മുസ്ലിമിന് ദേവീ പ്രതിമയുണ്ടാക്കി നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു. നിരാശയായി ബേവ മടങ്ങി.

എന്നാല്‍ പിറ്റേ ദിവസം ശില്‍പ്പി ബേവയുടെ വീട്ടിലെത്തുകയും പ്രതിമ നിര്‍മ്മിച്ച് നല്‍കാമെന്ന് പറയുകയും ചെയ്തു. താനും കാളിയെ സ്വപ്‌നം കണ്ടെന്ന് ശില്‍പ്പി ബേവയോട് പറഞ്ഞു. അന്നുമുതല്‍ ഇന്നുവരെ മുടങ്ങാതെ ബേവ കാളീപൂജ നടത്തുന്നു. ആദ്യമൊക്കെ ആരും പൂജയില്‍ പങ്കെടുക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇന്ന് കഥായാകെ മാറി. ഗ്രാമത്തിലുള്ള മുസ്ലിങ്ങളും ഹിന്ദുക്കളുമൊക്കെ ബേവയുടെ വീട്ടിലെ കാളി പൂജയില്‍ സ്ഥിരമായി എത്തുന്നു. മതസൗഹാര്‍ദ്ദത്തിന്റെ വേദിയായി മാറുകയാണ് താന്‍ നടത്തുന്ന കാളിപൂജയെന്ന് പറയുമ്പോള്‍ ബേവയുടെ വാക്കുകള്‍ നിറയുന്നത് സന്തോഷം മാത്രം.

English summary
Muslim woman has been organising Kali Puja for three decades
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X