Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഫ് കൈവശം വെച്ചു; പോലീസ് അറസ്റ്റ് ചെയ്ത മുസ്ലിം സ്ത്രീകളെ ജനക്കൂട്ടം മര്‍ദ്ദിച്ചു!!!

ഭോപ്പാല്‍: ബീഫ് കൈവശം വെച്ച് യാത്രചെയ്ത സ്ത്രീകളെ ജനക്കൂട്ടം ആക്രമിച്ചു. മധ്യപ്രദേശിലെ മാന്‍ഡ്‌സോര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്താണ് സംഭവം. ഗോസംരക്ഷകരെന്ന് സ്വയം ചമഞ്ഞെത്തിയവരാണ് ബീഫുമായി റെയില്‍വേ സ്റ്റേഷനിലെത്തിയ രണ്ട് യുവതികളെ ആക്രമിച്ചതിന് പിന്നില്‍. ചൊവ്വാഴ്ചയായിരുന്നു സംഭവം.

സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതല്ലാതെ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണത്തെ ചെറുക്കാന്‍ സംഭവസ്ഥലത്ത് തടിച്ചുകൂടിയവരില്‍ ആരും തയ്യാറായില്ല. സംഭവമറിഞ്ഞ് പോലീസെത്തി അറസ്റ്റ് ചെയ്‌തെങ്കിലും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കാന്‍ ജനക്കൂട്ടം തയ്യാറായില്ല. റെയില്‍ വേ സ്‌റ്റേഷനിലെത്തിയ പോലീസ് ഏറെയധികം ബീഫ് കൈവശം വെച്ച് സഞ്ചരിച്ച രണ്ട് സ്ത്രീകളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

meat-cow

അറസ്റ്റ് ചെയ്ത സ്ത്രീകളെ പോലീസ് നോക്കിനില്‍ക്കെ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. സ്ത്രീകളില്‍ നിന്ന് 30 കിലോയോളം വരുന്ന ഇറച്ചി പോലീസ് പിടിച്ചെടുത്തു. എന്നാല്‍ ഇത് പരിശോധിച്ച ഡോക്ടര്‍ ബീഫ് അല്ലെന്നും എരുമയിറച്ചിയാണെന്നും പ്രഖ്യാപിച്ചതായി പോലീസ് പറയുന്നു. മാംസം വില്‍ക്കാന്‍ ലൈസന്‍സില്ലാത്തതിനാല്‍ ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുക്കും. എന്നാല്‍ സ്ത്രീകളെ മര്‍ദ്ദിക്കുന്നത് നോക്കിനിന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+