കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചറിയല്‍ കാര്‍ഡിന് മുസ്ലീം സ്ത്രീകള്‍ മുഖം മറക്കേണ്ടതില്ല; ഇസ്ലാം മതപണ്ഡിത സഭ

  • By Neethu
Google Oneindia Malayalam News

ഇസ്ലാമബാദ്: മുസ്ലീം യുവതികള്‍ക്ക് ഇനി മുഖം മറക്കണ്ട.പാക്കിസ്ഥാന്‍ ഇസ്ലാം ഭരണഘടനക്ക് മതപരമായ കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്ന ഇസ്ലാം മതപണ്ഡിത സഭയാണ് പുതിയ നിയമം കൊണ്ടു വന്നത്.

ഇസ്ലാമാബാദില്‍ നടന്ന 200 ാം മുസ്ലീം സംഘടനാ മീറ്റിങ്ങില്‍ ചെയര്‍മാല്‍ മൗലാന മുഹമദ്ദ് ഖാന്‍ ഷീറാനിയാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. ഇസ്ലാം മതാചാരത്തിന്റെ ഭാഗമായാണ് സ്ത്രീകള്‍ മുഖം മറച്ചിരുന്നത്. എന്നാല്‍ മതം ഇത് അനുശ്വസിക്കുന്നില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

muslim

സ്ത്രീകള്‍ ശരീരവും മുഖവും മറക്കുന്നത് ധാര്‍മ്മികമായി നല്ലതാണെന്നും, സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങളില്‍ നിന്നും രക്ഷനേടുന്നതിന് മുഖം മറക്കുന്നത് നല്ലതാണെന്നും വ്യക്തിപരമായി അദ്ദേഹം അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാനിലെ യുവതികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ എടുക്കുന്നില്ല എന്ന പരാതിയാണ് പുതിയ നിയമത്തിനു പിന്നില്‍. തിരിച്ചറിയല്‍ കാര്‍ഡില്‍ മുഖം മറക്കാത്ത ഫോട്ടോ വേണം എന്നതു കൊണ്ടാണ് സ്ത്രീകള്‍ ഇതിനു മടിക്കുന്നത്.

പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വേര്‍ത്തിരിച്ച് വിദ്യാഭ്യാസം നല്‍കുന്നതിനും തീരുമാനിച്ചു. പഠിക്കാന്‍ ആഗ്രമുള്ള കുട്ടികളെ വീട്ടുക്കാര്‍ പിന്തിരിപ്പിക്കരുതെന്നാണ് കൗണ്‍സില്‍ അഭിപ്രായം.

English summary
Muslim women need not cover their faces in Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X