Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദു പെൺകുട്ടിക്കൊപ്പം യാത്ര ചെയ്തു; റെയിൽവേ സ്റ്റേഷനിൽ യുവാവിന് ക്രൂരമർദ്ദനം, വീഡിയോ പുറത്ത്

മുംബൈ:ഹിന്ദു പെൺകുട്ടിക്കൊപ്പം യാത്ര ചെയ്തെന്ന് ആരോപിച്ച് മുസ്ലീം യുവാവിന് മുംബൈയിൽ ക്രൂരമർഗ്ഗനം. സ്വാതന്ത്ര്യ ദിനത്തിൽ ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം. ജയ്ശ്രീറാം വിളിച്ച് ആൾക്കൂട്ടം യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ജയ് ശ്രീറാം വിളിച്ച് ആളുകൾ കൂട്ടമായി യുവാവിനെ മർദ്ദിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. മർദ്ദിച്ചതിന് ശേഷം റെയിൽവേസ്റ്റേഷന് പുറത്തേക്ക് ഇയാളെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം. 16 കാരിയാണ് പെൺകുട്ടിയെന്നാണ് ആൾക്കൂട്ടത്തിൽ ചിലർ പറയുന്നുത്.
ബാന്ദ്രയിൽ വെച്ച് ഒരു ഹിന്ദു പെൺകുട്ടിയെ ഞങ്ങൾ രക്ഷിച്ചുവെന്നാണ് വീഡിയോയിൽ ഒരാൾ പറയുന്നതും കേൾക്കാം. അതേസമയം യുവാവിനെ മർദ്ദിക്കരുതെന്ന് പെൺകുട്ടി കരഞ്ഞ് പറയുന്നതും വീഡിയോയിൽ ഉണ്ട്.എന്നാൽ സംഭവത്തിൽ ഇതുവരേയും കേസ് എടുത്തിട്ടില്ല.

muslimyouth-

ജുലൈ 21‌/22 തീയതികളിലാണ് സംഭവം നടന്നതെന്നും പോലീസിനെ വിവരം അറിയിച്ചിട്ടും ഇതുവരെ അവർ നടപടിയെടുത്തിട്ടില്ലെന്നും എഐഎംഐഎം നേതാവ് വാരിസ് പതാൻ പറഞ്ഞു. 'ജൂലൈ 21/22 നാണ് ഈ സംഭവം നടന്നതെന്നാണ് എനിക്ക് ലഭിച്ച വിവരം. നിർമ്മൽ നഗർ പി എസ്ടിഎൻ പരിധിയിൽ വെച്ചാണ് യുവാവിനെ ക്രൂരമായി ആക്രമിച്ചത്. ഇപ്പോഴാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. ഇത്രയും നാൾ പോലീസ് എന്താണ് ചെയ്തത്. എന്തുകൊണ്ടാണ് സംഭവത്തിൽ കേസ് എടുക്കാതിരുന്നത്', വാരിസ് പതാൻ ചോദിച്ചു.

ജൂലൈ 31 ന് ജയ്പൂർ-മുംബൈ ട്രെയിൻ തീവണ്ടി വെടിവെപ്പ് സംഭവത്തിൽ പെട്ടെന്ന് തന്നെ പോലീസ് നടപടി സ്വീകരിച്ചു എന്നാൽ ഇതുവരേയും ബാന്ദ്ര സ്‌റ്റേഷനിലെ സംഭവത്തിൽ പോലീസ് അന്വേഷണമോ പരാതിയോ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പതാൻ പറഞ്ഞു.സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പതാൻ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+