ആസിഫ് അന്‍സാരി യൂത്ത് ലീഗിന്റെ പുതിയ അധ്യക്ഷന്‍; തീരുമാനം സാബിര്‍ ഗഫാറിന്റെ രാജിക്ക് പിന്നാലെ
ദില്ലി: ആസിഫ് അന്‍സാരിയെ യൂത്ത് ലീഗിന്റെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തു. ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ രാജിവച്ചതിനെ തുടര്‍ന്നാണിത്. യൂത്ത് ലീഗ് വൈസ് പ്രസിഡന്റായിരുന്നു ആസിഫ് അന്‍സാരി. മുസ്ലിം ലീഗിന്റെ കേരളത്തിന് പുറത്തുള്ള നേതാക്കളില്‍ പ്രധാന മുഖമായിരുന്നു സാബിര്‍. ഇദ്ദേഹത്തിന്റെ രാജി യൂത്ത് ലീഗിന് കനത്ത തിരിച്ചടിയാണ്. ബംഗാളിലെ രാഷ്ട്രീയ നിലപാടില്‍ നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു സാബിറിന്. തുടര്‍ന്നാണ് രാജിവെക്കാം എന്ന നിലപാടിലേക്ക് അദ്ദേഹം എത്തിയത്.

രാജികത്ത് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന് കൈമാറി. വൈസ് പ്രസിഡന്റ് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങളെ ആക്ടിങ് പ്രസിഡന്റായി ഉത്തരവാദിത്തം ഏല്‍പ്പിച്ചുവെന്ന് സാബിര്‍ മുസ്ലിം ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. അടുത്തിടെ മുസ്ലിം മത നേതാവ് അബ്ബാസ് സിദ്ദിഖി ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് എന്ന പാര്‍ട്ടിയുണ്ടാക്കിയിരുന്നു. ഇതുമായി സഹകരിക്കണം എന്നാണ് സാബിര്‍ ലീഗ് നേതാക്കളെ അറിയിച്ചത്. എന്നാല്‍ അബ്ബാസ് സിദ്ദിഖിയുമായി എംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി ഐക്യത്തിലെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിദ്ദിഖിയുമായി സഖ്യം വേണ്ട എന്ന് മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചു. ഇതോടെയാണ് രാജിവെക്കാന്‍ സാബിര്‍ തീരുമാനിച്ചത്. അദ്ദേഹം അബ്ബാസ് സിദ്ദിഖിയുടെ പാര്‍ട്ടിയില്‍ ചേരുമെന്നാണ് വിവരം.
മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന ഒരു നിലപാടിനോടും യോജിപ്പില്ല എന്നാണ് മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കിയത്. ബംഗാളില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന് പറയുന്നു. ബംഗാളിലെ ഫുര്‍ഫുറ ദര്‍ഗാ ഷെരീഫുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കുടുംബത്തിലെ അംഗമാണ് അബ്ബാസ് സിദ്ദിഖി. ഇദ്ദേഹം മമത ബാനര്‍ജിയുടെ നിശിത വിമര്‍ശകനാണ്. ബിജെപിക്കും മമതയ്ക്കുമെതിരാണ് തന്റെ പാര്‍ട്ടി എന്ന് സിദ്ദിഖി പറയുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications