ജയ്ശ്രീരാം വിളിച്ചില്ല; മുസ്ലിം യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം, പ്രദേശത്ത് സംഘര്‍ഷം!!

  • Written By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ജയ്ശ്രീരാം വിളിയ്ക്കാന്‍ തയ്യാറാവാത്ത മുസ്ലിം യുവാക്കള്‍ക്ക് മര്‍ദ്ദനം ഹൈദരാബാദില്‍ സംഘര്‍ഷ സാധ്യത. ഹൈദരാബാദിലെ ചിക്കിലപ്പള്ളിയിലെ സൂര്യാനഗര്‍ കോളനിയിലാണ് സംഭവം. ബൈക്കിലെത്തിയ യുവാക്കളെ തടഞ്ഞുനിര്‍ത്തിയ ശേഷം ജയ്ശ്രീരാം വിൡയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് തയ്യാവാത്തതിനെ തുടര്‍ന്ന് അഞ്ച് മുസ്ലിം യുവാക്കളെ ആക്രമിക്കുകയായിരുന്നു. സംഭവത്തോടെ പ്രദേശത്ത് സംഘര്‍ഷ സാധ്യത ഉടലെടുത്തിട്ടുണ്ട്.

മുഹമ്മദ് ഫൈസാന്‍, സയീദ് സൊഹൈല്‍, സയീദ് ബഷീര്‍, അമീര്‍ ഫിര്‍ദൗസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തീവ്ര ഹിന്ദുത്വ നിലപാടുകള്‍ പുലര്‍ത്തുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

police

മദ്യപിച്ചെത്തിയ അക്രമികള്‍ ബൈക്കിലെത്തിയ മുസ്ലിം യുവാക്കളെ അനാവശ്യമായി മര്‍ദിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അക്രമികള്‍ റോഡിലെത്തിയ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. അക്രമികള്‍ ഇരുമ്പുദണ്ഡുകളുമേന്തിയാണ് എത്തിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രദേശത്ത് പിക്കറ്റിംഗ് ആരംഭിച്ചിട്ടുണ്ട്.

English summary
In Suryanagar Colony of Chikkadpally area, Hyderabad, Muslim youths who were going on bikes were stopped and forced to say “Jai Shri Ram”. When they refused, the miscreants assaulted them physically in which 5 persons were injured. After this incident, Suryanagar, Chikkadpally area became tense.
Please Wait while comments are loading...