മുസ്ലീംങ്ങളേയും ക്രിസ്ത്യാനികളേയും വന്ധ്യംകരിക്കണമത്രേ...!!! ഗോഡ്സെയുടെ പ്രതിമയും വേണം! വട്ടാണല്ലേ ?

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: സ്വാധി പ്രാചിയെ മാത്രം സഹിച്ചാല്‍ മതിയായിരുന്നു ഇത്രയും നാള്‍. എന്നാല്‍ ഹിന്ദുക്കളുടെ മുഴുവന്‍ കൊട്ടേഷനും എട്ത്ത് സാധ്വിമാര്‍ വരിവരിയായി ഇറങ്ങിയിട്ടുണ്ട്. ബീഫ് തിന്നുന്നവരെ കൊല്ലണമെന്ന് പറഞ്ഞ് സാധ്വി സരസ്വതി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ മുസ്ലിംങ്ങളേയും ക്രിസ്ത്യാനികളേയും വന്ധ്യംകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യഹിന്ദു മഹാസഭ വൈസ് പ്രസിഡണ്ട് സാധ്വി ദേവ താക്കൂര്‍ രംഗത്തെത്തിയിരിക്കുന്നു. എണ്ണം കുറയ്ക്കാനാണ് വന്ധ്യംകരണം സാധ്വി നിര്‍ദേശിച്ചിരിക്കുന്നത്.

sadvi

മുസ്ലിംങ്ങളുടേയും ക്രിസ്ത്യാനികളുടേയും എണ്ണം ദിനംപ്രതി കൂടുന്നത് തടയണം. അക്കാര്യത്തില്‍ അടിയന്തരാവസ്ഥ നടപ്പാക്കണം. നിര്‍ബന്ധിത വന്ധ്യംകരണം നടപ്പാക്കുന്നതോടെ അവര്‍ക്ക് എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കാതാവുമെന്നും സാധ്വി പറയുന്നു. ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്യണമത്രേ. ഗോഡ്‌സെ ദേശസ്‌നേഹി ആണെന്നും ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും സാധ്വി പറയുന്നു.

English summary
Sadvi deva takur wants muslims and christians to be mutilated
Please Wait while comments are loading...