Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്യാഗസ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍: തക്ബീർ മുഖരിതമായി പള്ളി അങ്കണങ്ങളും വീടുകളും

പരസ്പര സ്നേഹത്തിന്റെയും ത്യാഗതത്തിന്റെയും മഹത്തായ സന്ദേശം പകർന്ന് നല്‍കികൊണ്ട് ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. പുതുവസ്ത്രം അണിഞ്ഞ് തക്ബീറുകള്‍ ചൊല്ലിക്കൊണ്ടി വിശ്വാസികള്‍ പെരുന്നാള്‍ നിസ്കാരത്തിലേക്ക് കടന്നു കഴിഞ്ഞു. പതിവ് പോലെ പള്ളികളിലും ഈദ് ഗാഹുകളിലുമാണ് നിസ്കാരം. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകൾ ചിലയിടങ്ങളിൽ ഒഴിവാക്കിയിട്ടുണ്ട്.

പെരുന്നാള്‍ നിസ്കാരത്തിന് ശേഷമായിരിക്കും പ്രധാന ചടങ്ങായ ബലി അറുക്കല്‍. ഒമാന്‍ ഒഴികേയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസമായിരുന്നു പെരുന്നാള്‍. ദൈവഹിതം അനുസരിച്ച് പ്രിയ മകന്‍ ഇസ്മായിലിനെ ബലിയർപ്പിക്കാന്‍ തയ്യാറായ ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകള്‍ പുതുക്കിക്കൊണ്ടാണ് ഇസ്ലാം മത വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.

eid-

ദീർഘനളത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകന്‍ ഇസ്മായിലിനെ ദൈവ പരീക്ഷണത്തിന് തയ്യാറായി ബലി കൊടുക്കാന്‍ ഇബ്രാഹീം നബി തീരുമാനിച്ച ത്യാഗ സന്നദ്ധത കണ്ട് മകന് പരം ആടിനെ ബലി നല്‍കാന്‍ ദൈവ സന്ദേശമുണ്ടാകുകയായിരുന്നു. ഈ ഓർമ്മയിലാണ് മൃഗങ്ങളെ ബലി അറുക്കുന്നത്. ഇസ്ലാം മതവിശ്വാസത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ വിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍.

അതേസമയം, രാഷ്ട്രപതി അടക്കമുള്ളവർ പെരുന്നാള്‍ ആശംസകള്‍ നേർന്നു. രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും പെരുന്നാള്‍ ആശസകള്‍ നേരുന്നതായി രാഷ്ട്രപതി ദ്രൗപതി മുർമു വ്യക്തമാക്കി.

'പരസ്പര സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകര്‍ന്നു നല്‍കുന്നത്. നിസ്വാര്‍ത്ഥമായി സ്‌നേഹിക്കാനും മറ്റുള്ളവര്‍ക്കു നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാല്‍ മാത്രമേ സമത്വപൂര്‍ണ്ണമായൊരു ലോകം സാധ്യമാകൂ.എല്ലാത്തരം വേര്‍തിരിവുകള്‍ക്കുമതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം. ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിര്‍ത്താന്‍ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെ. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ബലി പെരുന്നാൾ ആശംസകൾ നേരുന്നു.' - പിണറായി വിജയന്‍

'ലോകമെമ്പാടുമുള്ള കേരളീയർക്ക് എന്റെ ഹാർദമായ ഈദുൽ അദ്ഹ ആശംസകൾ. ത്യാഗമനോഭാവത്തെയും ആത്മസമർപ്പണത്തെയും വാഴ്ത്തുന്ന ഈദുൽ അദ്ഹ സ്‌നേഹവും അനുകമ്പയും കൊണ്ട് നമ്മെ കൂടുതൽ ഒരുമിപ്പിക്കട്ടെ. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും സുദൃഢമാക്കുന്ന സത്കർമങ്ങളിൽ വ്യാപൃതരാകാൻ ഈദ് ആഘോഷം നമ്മെ പ്രചോദിപ്പിക്കട്ടെ' - ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

'ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും സർവ്വശക്തനിലുള്ള വിശ്വാസത്തിന്റെയും പ്രതീകമാണ് വലിയ പെരുന്നാള്‍. ഈ സന്ദേശങ്ങളുടെ മൂല്യം ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണം. മനസ്സിനേയും ശരീരത്തേയും നവീകരിക്കാനുള്ള അവസരം കൂടിയാണിത്. എല്ലാവർക്കും എന്റെ പെരുന്നാള്‍ ആശംസകള്‍'- വിഡി സതീശന്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+