കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിടെ മതമല്ല സ്‌നേഹമാണ്. ഈ മുസ്ലീം വിഭാഗം ദുര്‍ഗ്ഗാ പൂജ ആഘോഷിച്ചതിങ്ങനെ

  • By Siniya
Google Oneindia Malayalam News

ത്രിപുര: മിക്കയിടങ്ങളിലും മതത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കുമ്പോള്‍ ത്രിപുരയിലെ മുസ്ലീം വിഭാഗിയക്കാര്‍ ദുര്‍ഗ്ഗാ പൂജ ആഘോഷിക്കുകയാണ്. ഇവിടെ മതസൗഹാര്‍ദ്ദം ഉണ്ടാക്കുകയാണ് ഈ പ്രദേശവാസികള്‍. ശിപ്പാഹിജാല ജില്ലയിലെ ഗ്രാമവാസികളാണ് ദുര്‍ഗ്ഗാ പൂജ തങ്ങളുടെയും പൂജയാണെന്ന് തെളിയിച്ചുക്കൊണ്ട് ആഘോഷത്തില്‍ പങ്കുച്ചേര്‍ന്നത്.

ഈ ജില്ലയിലെ ബ്ലഡ് ഡ്രോപ്പ് എന്ന ക്ലബാണ് ദുര്‍ഗ്ഗാ പൂജയ്ക്ക് നേതൃത്വം കൊടുത്തത്. പൂജയ്ക്ക് വേണ്ടി മുസ്ലീം സംഘടനകള്‍ തന്നെ ക്ലബ് രൂപികരിക്കുകയായിരുന്നു. ഇവിടെ ഹിന്ദുക്കളാണ് കൂടുതല്‍ ഉള്ളതെങ്കിലും ഇരു വിഭാഗങ്ങളിലും മത സൗഹാര്‍ദ്ദത വളര്‍ത്തമെന്ന ലക്ഷ്യത്തോടെയാണിത്. കഴിഞ്ഞ മുന്നു വര്‍ഷമായി ഇവര്‍ ഇവിടെ പൂജ നടത്തുന്നു. എന്നാല്‍ വര്‍ഷങ്ങളായി പൂജ നടത്തി വന്നവരുമുണ്ട്. മുസ്ലീം മതത്തിലുള്ളവര്‍ക്ക് ദുര്‍ഗ്ഗ പൂജ ഹിന്ദു മതത്തിന്റെ മാത്രമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഇത് ഈ ഗ്രാമത്തിലുള്ള എല്ലാവരും ആഘോഷിക്കാറുണ്ട്.

durga

ത്രിപുര സംസ്ഥാനത്തു തന്നെ എട്ടു ശതമാനം മാത്രമേ മുസ്ലീം വിഭാഗക്കാരുള്ളു. അതില്‍ ഏറ്റവും കൂടുതല്‍ പേരും താമസിക്കുന്നത് ഈ ഗ്രാമത്തിലാണ്. എന്നാല്‍ എല്ലാവരും ദുര്‍ഗ്ഗാ പൂജയില്‍ പങ്കെടുക്കാറുണ്ട്. ഉള്ളിലുള്ള വിശ്വാസവും സന്തോഷവുമാണ് ഇത്തരം ആചാരങ്ങളെ മതമെന്നില്ലാതെ ആഘോഷിക്കുന്നതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.പൂജയ്ക്ക് മധുരം പങ്കുവയ്ക്കുന്നതൊക്കെ ഇവര്‍ ഒരുമിച്ചാണ്.

എല്ലാ മതസംഘര്‍ഷങ്ങള്‍ക്കും ജാതിവിഭാഗിതയ്ക്കും ഈ ഗ്രാമവാസികള്‍ എതിരാണ്. ഇവരുടെ ഇടയില്‍ എപ്പോഴും സ്‌നേഹം പങ്കു വയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.

English summary
Durga pujas in Tripura are being organised by the Muslim community.The big budget puja of the 'Blood Drop' club in the Sonamura sub-division of Sipahijala district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X