മോദി ഭരണത്തില്‍ മുസ്ലിങ്ങളും കൃസ്ത്യാനികളും സുരക്ഷിതരല്ല?
ലഖ്‌നൊ: കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ കടുത്ത വിമര്‍ശനം. മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ല എന്നാണ് ബോര്‍ഡ് പറയുന്നത്. മുസ്ലിങ്ങളും കൃസ്ത്യാനികളും ഇവിടെ സുരക്ഷിതരല്ല. ഘര്‍ വാപസി, ലവ് ജിഹാദ് തുടങ്ങിയ വിവാദങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് മോദി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത്.
ആര്‍ എസ് എസും മറ്റ് അനുബന്ധ സംഘടനകളും നടത്തിവരുന്ന ഘര്‍ വാപസി, ലവ് ജിഹാദ് പ്രചാരണങ്ങളെ ചെറുക്കുന്നതിന് വേണ്ടി ക്യാംപെയ്ന്‍ നടത്താനും ബോര്‍ഡ് തീരുമാനിച്ചു. രാജ്യത്തിന്റെ പോക്കില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്.

മുസ്ലിങ്ങള്‍ക്ക് മാത്രമല്ല, ക്രിസ്ത്യാനികള്‍ക്കും ഈ അസ്വസ്ഥതയുണ്ട് - ബോര്‍ഡിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായ അബ്ദുള്‍ രഹിം ഖുറേഷി പറഞ്ഞു. അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ രണ്ട് ദിവസത്തെ ദേശീയ സമ്മേളനത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍ പിന്നെ ആര്‍ എസ് എസ് പോലുള്ള ഹിന്ദുത്വ ശക്തികള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നേരെ പ്രവര്‍ത്തനം ശക്തമായിരിക്കുകയാണ്. ആര്‍ എസ് എസും വി എച്ച് പിയും മുസ്ലിങ്ങള്‍ക്കും കൃസ്ത്യാനികള്‍ക്കും നേരെ വിഷം തുപ്പുകയാണ്. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നതെന്നും ബോര്‍ഡിന് ആശങ്കയുണ്ട്.












Click it and Unblock the Notifications