കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

7.5 ലക്ഷം മുസ്ലിങ്ങളും കൃസ്താനികളും ഹിന്ദുമതത്തിലേക്ക്!

  • By Muralidharan
Google Oneindia Malayalam News

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വിശ്വഹിന്ദു പരിഷത്ത് 7.5 ലക്ഷം മുസ്ലിങ്ങളെയും കൃസ്താനികളെയും ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിച്ചതായി വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. ഇന്ത്യയിലെ ഹിന്ദുമതത്തെ സംരക്ഷിക്കാനായി ഘര്‍ വാപ്‌സി പരിപാടികള്‍ ഇനിയും തുടരുമെന്നും ഒരു ചടങ്ങില്‍ സംസാരിക്കവേ തൊഗാഡിയ വ്യക്തമാക്കി.

കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമായി 5 ലക്ഷത്തിലധികം കൃസ്ത്യാനികള്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചുവന്നു. പലപ്പോഴായി ഹിന്ദുമതം വിട്ട് കൃസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരാണ് ഇവര്‍. രണ്ടര ലക്ഷം മുസ്ലിങ്ങളും ഇങ്ങനെ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തി. ഓരോ വര്‍ഷവും ഘര്‍ വാപ്‌സിയുടെ ഫലമായി 15000 പേരാണ് ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയിരുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം

എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രം 40000 പേര്‍ ഹിന്ദുമതം സ്വീകരിച്ച് മടങ്ങിയെത്തി. ഇത് വി എച്ച് പിയുടെ മാത്രം കണക്കാണ്. ആര്‍ എസ് എസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വേറെ.

ഘര്‍ വാപ്‌സികള്‍ വേണം

ഘര്‍ വാപ്‌സികള്‍ വേണം

ഹിന്ദുമതം ഇന്ത്യയിലെ ഏറ്റവും വലിയ മതമായി നിലനില്‍ക്കണമെങ്കില്‍ ഘര്‍ വാപ്‌സി പരിപാടികള്‍ ഇനിയും നടത്തിയേ പറ്റൂ. കോടിക്കണക്കിന് ആളുകളെ ഇനിയും ഹിന്ദുമതത്തിലേക്ക് എത്തിക്കാനുണ്ട്

പാകിസ്താനിലെ ഹിന്ദുക്കള്‍

പാകിസ്താനിലെ ഹിന്ദുക്കള്‍

അയല്‍രാജ്യമായ പാകിസ്താനിലെ ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി തിരിച്ചുകൊണ്ടുവരണമെന്നും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു.

അയോധ്യയില്‍ ക്ഷേത്രം കെട്ടും

അയോധ്യയില്‍ ക്ഷേത്രം കെട്ടും

അയോധ്യയില്‍ രാമക്ഷേത്രം പണിയും എന്ന കാര്യം മോഹന്‍ ഭാഗവത് ആവര്‍ത്തിച്ചു. ഇതിനായി പാര്‍ലമെന്റ് നിയമം കൊണ്ടുവരണം.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
7.5 lakh Muslims, Christians re-converted in last 10 years: VHP leader Pravin Togadia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X