മൂന്ന് ക്ഷേത്രങ്ങള്‍ തന്നാല്‍ മുസ്ലീങ്ങള്‍ക്ക് 39,997പള്ളികള്‍ സംരക്ഷിക്കാമെന്ന് സുബ്രഹ്മണ്യം
ദില്ലി: ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പുതിയ ട്വീറ്റ് വിവാദമാകുന്നു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് പറഞ്ഞതിനു പിന്നാലെയാണ് സുബ്രഹ്മണ്യത്തിന്റെ ട്വീറ്റ് എത്തിയത്. ഞങ്ങള്‍ക്ക് മൂന്ന് ക്ഷേത്രങ്ങള്‍ തന്നാല്‍ മുസ്ലീങ്ങള്‍ക്ക് 39,997 പള്ളികള്‍ സംരക്ഷിക്കാമെന്നാണ് സുബ്രഹ്മണ്യന്‍ ട്വിറ്ററില്‍ കുറിച്ചത്.
ഹിന്ദുക്കള്‍ കൃഷ്ണഭഗവാന്റെ പാക്കേജ് മുസ്ലീങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നുവെന്നും മൂന്ന് ക്ഷേത്രങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കണമെന്നും അദ്ദേഹം പറയുന്നു. അങ്ങനെയൊണെങ്കില്‍ 39,997 മസ്ജിദുകള്‍ നിലനിര്‍ത്താമെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കുന്നു.
|
ട്വീറ്റ് വിവാദത്തില്‍
ഞങ്ങള്‍ക്ക് മൂന്ന് ക്ഷേത്രങ്ങള്‍ തന്നാല്‍ മുസ്ലീങ്ങള്‍ക്ക് 39,997 പള്ളികള്‍ സംരക്ഷിക്കാമെന്നാണ് സുബ്രഹ്മണ്യന്‍ ട്വിറ്ററില്‍ കുറിച്ചത്.

ലോഡ് കൃഷ്ണ പാക്കേജ്
ഹിന്ദുക്കള്‍ കൃഷ്ണഭഗവാന്റെ പാക്കേജ് മുസ്ലീങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നുവെന്നും മൂന്ന് ക്ഷേത്രങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കണമെന്നും അദ്ദേഹം പറയുന്നു.

ദുര്യോധനന്മാരാകരുത്
മുസ്ലീം പണ്ഡിതന്മാര്‍ ദുര്യോധനന്മാരാകില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും സുബ്രഹ്മണ്യന്‍ ട്വിറ്ററില്‍ കുറിക്കുന്നു.

ഇതു രാഷ്ട്രീയ പോരാട്ടമല്ല
രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങളെ രാഷ്ട്രീയ പോരാട്ടമായി കാണരുതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പാണെന്ന് കരുതി മാറ്റിവെക്കില്ല
രാമക്ഷേത്ര നിര്‍മാണം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. തിരഞ്ഞെടുപ്പിന് വേണ്ടി ചെയ്യുന്നതാണെന്ന് പറയരുതെന്നും എല്ലാ വര്‍ഷവും ഓരോ തിരഞ്ഞെടുപ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പാണെന്ന് പറഞ്ഞ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications