കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിങ്ങള്‍ ഭയക്കേണ്ട; ഹിന്ദു-മുസ്ലിം വേര്‍തിരിവ് ഉണ്ടാവില്ലെന്ന് ഉപമുഖ്യമന്ത്രി

Google Oneindia Malayalam News

വരാണസി: ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തുന്നതിനെ മുസ്ലിങ്ങള്‍ ഭയക്കേണ്ടെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. സംസ്ഥാനത്ത് ഹിന്ദു- മുസ്ലിം വേര്‍തിരിവ് ഉണ്ടാവില്ലെന്നും ഉത്തര്‍പ്രദേശ് ഒന്നായിരിക്കുമെന്നും മൗര്യ ഉറപ്പുനല്‍കുന്നു. മതത്തിന്റെപേരിലോ ജാതിയുടെ പേരിലോ ചേരിതിരിവില്ലാതെയുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും മുന്‍ വിഎച്ച്പി നേതാവ് കൂടിയായ മൗര്യ കൂട്ടിച്ചേര്‍ക്കുന്നു.

ലോക് കല്യാണ്‍ സഹായക് എന്ന് പേരിട്ടിട്ടുള്ള ബിജെപിയുടെ തത്വങ്ങളനുസരിച്ചുള്ള നയങ്ങളും മുന്‍ഗണനകളുമായിരിക്കും സര്‍ക്കാരിനുണ്ടാവുകയെന്നും ഉപപ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നു. താന്‍ ബിജെപി പ്രവര്‍ത്തകന്‍ ആണെന്നും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

keshav

403 നിയമസഭയില്‍ 312 എംഎല്‍എമാരുമായി ബിജെപി അധികാരത്തിലെത്തുന്നതിന് മുന്നോടിയായിട്ടായിരുന്നു കേശവ് പ്രസാദ് മൗര്യയുടെ വിശദീകരണം. ഉത്തര്‍പ്രദേശില്‍ അധികാരത്തിലേറുന്ന ബിജെപി സര്‍ക്കാരിനെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കവേയാണ് കേശവ് പ്രസാദ് മൗര്യയുടെ രംഗപ്രവേശം.

English summary
THE BJP doesn’t distinguish between Hindus and Muslims and considers all of Uttar Pradesh as one, Deputy Chief Minister-designate Keshav Prasad Maurya told The Sunday Express, hours after he was named to the post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X