മുസ്ലീങ്ങള്‍ മോദിയ്ക്ക് സംസ്‌കൃതത്തില്‍ കത്തെഴുതുന്നു... എന്തിനെന്നല്ലേ
മഹോബ: മുസ്ലീങ്ങള്‍ക്ക് അറബിക് എന്നതുപോലെയാണ് ഹിന്ദുക്കള്‍ക്ക് സംസ്‌കൃതം എന്ന് വിശ്വസിയ്ക്കുന്ന ഒരു വലിയ വിഭാഗം നമ്മുടെ നാട്ടിലുണ്ട്. ഹിന്ദുത്വത്തിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കുകയും അതിപ്പോഴും തുടരുകയും ചെയ്യുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യത്തില്‍. എന്നാല്‍ അദ്ദേഹം അതിലൊന്നും കുലുങ്ങുന്നില്ല.
ഇത് രണ്ടും തമ്മില്‍ എന്ത് ബന്ധം എന്ന് സംശയിക്കുന്നുണ്ടാവും അല്ലേ... വിലയ ബന്ധമൊന്നും ഇല്ല. ഒരു സംഘം മുസ്ലീങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സംസ്‌കൃതത്തില്‍ കത്തെഴുതുന്നു എന്നാണ് വാര്‍ത്ത.

ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡില്‍ നിന്നുള്ള മുസ്ലീങ്ങളാണ് പ്രധാനമന്ത്രിയ്ക്ക് സംസ്‌കൃതത്തില്‍ കത്തെഴുതുന്നത്. തങ്ങളുടെ നാട്ടില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് മെഡിക്കല്‍ സയന്‍സസ് സ്ഥാപിയ്ക്കണം എന്നതാണ് ആവശ്യം.
നാട്ടുകാരെല്ലാം ചേര്‍ന്ന് ഇതുവരെ പ്രധാനമന്ത്രിയ്ക്ക് അമ്പതിനായരം പോസ്റ്റ് കാര്‍ഡുകള്‍ അയച്ചിട്ടുണ്ട്. ഇനി നാട്ടിലെ മുസ്ലീം യുവാക്കളും കുട്ടികളും സംസ്‌കൃതത്തില്‍ കത്തെഴുതും. ഒരു പതിനായരം കത്തെങ്കിലും ഇനിയും അയക്കാനാണ് പദ്ധതി.
ഇതുകൊണ്ടൊന്നും ബുന്ദേല്‍ഖണ്ഡുകാര്‍ അടങ്ങാന്‍ ഉദ്ദേശിയ്ക്കുന്നില്ല. മലയാളം അടക്കമുള്ള മറ്റ് ഭാഷകളില്‍ പതിനായിരം കത്തുകള്‍ കൂടി പ്രധാനമന്ത്രിയ്ക്ക് അയക്കാനുള്ള പദ്ധതിയാണ് നാട്ടുകാര്‍ ഒരുക്കിയിരിയ്ക്കുന്നത്.












Click it and Unblock the Notifications