ഗുജറാത്തിലെ രഥയാത്രക്ക് മുസ്ലിങ്ങളുടെ തിരക്ക്
അഹമ്മദാബാദ്: ഗോധ്ര കലാപത്തിന്റെ പേരില്‍ മുഖം നഷ്ടമായ ഗുജറാത്തിലെ മതസൗഹാര്‍ദ്ദത്തിന് പ്രതീക്ഷയായി പുതിയ വാര്‍ത്തകള്‍. ദരിയാപൂരിലെയും ഷാപൂരിലെയും മുസ്ലിങ്ങള്‍ രഥയാത്രയ്ക്ക് നല്കുന്ന സ്വീകരണമാണ് സന്തോഷത്തിന്റെ വാര്‍ത്തകളാകുന്നത്. തെരുവുകളിലൂടെ രഥയാത്ര പോകുമ്പോള്‍ വേഗം കുറച്ച് തങ്ങള്‍ക്ക് കൂടുതല്‍ നേരം കാണാനുള്ള അവസരം ഉണ്ടാക്കിത്തരണമെന്നാണ് പ്രദേശത്തെ മുസ്ലിം ജനതയുടെ ആവശ്യം.
2002ലെ കലാപത്തിന് ശേഷം പോലീസ് രഥയാത്രയ്ക്ക് പ്രത്യേക സുരക്ഷ ഒരുക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ രഥയാത്രയില്‍ പങ്കെടുക്കാന്‍ തങ്ങളെയും അനുവദിക്കണമെന്നാണ് മുസ്ലിം മതവിശ്വാസികളുടെ അഭ്യര്‍ഥന. പ്രേം ദര്‍വാസയില്‍ രഥയാത്ര കടക്കുന്നതോടെ ചൂളം വിളിച്ച് രഥത്തില്‍ തൊട്ടുവണങ്ങിയും ആഘോഷങ്ങളില്‍ പങ്കെടുക്കുകയാണ് ആളുകള്‍. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് കടുത്ത ജാഗ്രതയിലാണ്.

പ്രദേശത്ത് സാമുദായിക സംഘര്‍ഷത്തിന്റെ അവസ്ഥയില്ലെന്ന് ഷാപൂര്‍ ശാന്തി സമിതി അംഗമായ യാകൂബ് മാലിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രഥയാത്രയുടെ സമയത്ത് ഇവിടെ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകാറില്ല. എത്രയോ വര്‍ഷങ്ങളായി ഞങ്ങളും രഥയാത്രയില്‍ പങ്കെടുക്കുന്നുണ്ട്. മുസ്ലിം നേതാക്കള്‍ ഷാപൂരില്‍ രഥയാത്രയ്ക്ക് സ്വീകരണം നല്കുന്നു. അപൂര്‍വ്വമായ ഈ ഉത്സവം അടുത്തറിയാനുള്ള അവസരമാണ് തങ്ങള്‍ക്കിത്.
18000 പോലീസ് ഉദ്യോഗസ്ഥരെയാണ് രഥയാത്രയുമായി ബന്ധപ്പെട്ട് സുരക്ഷയൊരുക്കാന്‍ നിയോഗിച്ചിട്ടുള്ളത്. ദരിയാ പൂരിലെയും ഷാ പൂരിലെയും മുസ്ലിങ്ങള്‍ തങ്ങള്‍ക്കും രഥയാത്ര അടുത്തുകാണാന്‍ അവസരം ഒരുക്കിത്തരണമെന്ന് അഭ്യര്‍ഥിച്ചതായി പോലീസ് ഉദ്യാഗസ്ഥര്‍ പറഞ്ഞു. രഥയാത്രയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഇങ്ങനെ തന്നെ തുടരാനാണ് പോലീസിന്റെ നീക്കമെന്ന് കമ്മീഷണര്‍ ശിവാനന്ദ് ഝാ പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications